ട്രാഫിക് പോലീസ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത്: മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷൻ
മാനന്തവാടി :മാനന്തവാടി ടൗണില്‍ സാധനങ്ങള്‍ വാങ്ങുവാനായി വാഹനവുമായി എത്തിച്ചേരുന്ന ഉപഭോക്താക്കളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ ആരോപിച്ചു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു നല്‍കിയതാണ് വ്യാപാരികള്‍. അവരുടെ സ്ഥാപനത്തിന് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്ക് എങ്കിലും ചെറിയ വാഹനങ്ങള്‍ പോലും നിര്‍ത്തി സാധനം വാങ്ങുവാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു. മാനന്തവാടിയിൽ അതുപോലെ കാര്യങ്ങൾ നിർവഹിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്. മാനന്തവാടി…
