വിജ്ഞാന കേരളം: ജില്ലയിലെ 5000 തൊഴിലന്വേഷകർക്ക് ജോലി ഉറപ്പെന്ന് മന്ത്രി കേളു
മാനന്തവാടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 5000 തൊഴിലന്വേഷകർക്ക് ജോലി ഉറപ്പ് നൽകുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. മാനന്തവാടി പായോട് അസാപ് സ്കിൽ സെന്ററിൽ കേരള നോളജ് ഇക്കോണമി മിഷൻ നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതിയുടെ രൂപരേഖ അവതരണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാസമ്പന്നർ തൊഴിലിലായ്മ കാരണം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മറികടക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കുകയാണെന്ന് മന്ത്രി കൂട്ടിചേർത്തു. എംഎൽഎമാരുടെ ആവശ്യപ്രകാരം തൊഴിലന്വേഷകർക്കായി…
