wenewser-user

ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

സുൽത്താൻ ബത്തേരി : ആരോഗ്യ വകുപ്പ് ഈഡിസ് കൊതുക് നശീകരണം ലക്ഷ്യമിട്ട് സാമൂഹിക ഉറവിട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ ഡെങ്കിപ്പനി നിവാരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉറവിടങ്ങള്‍ കണ്ടെത്തി പരിശോധിക്കല്‍, വൃത്തിയാക്കല്‍, ഓവുചാലുകള്‍ മൂടിവെക്കല്‍ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ നടക്കുന്നത്. റബ്ബര്‍, കമുക്, കൈതച്ചക്ക തോട്ടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ഇല്ലാതാക്കി ഡെങ്കിപ്പനി സാധ്യതകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം….

Read More

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കൽപ്പറ്റ : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി ഒ എ ) 59-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ എൻ പി പ്രമോദ് കുമാർ നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ആർ മോഹനചന്ദ്രൻ പതാക ഉയർത്തി പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ബിന്ദു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം സി ഐ ടി…

Read More

ഏഷ്യൻ പഞ്ചഗുസ്‌തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

കൽപ്പറ്റ : മെയ് മൂന്ന് മുതൽ 10 വരെ ഡൽഹിയിൽ വച്ച് നടന്ന ഇരുപത്തിമൂന്നാമത് ഏഷ്യൻ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവുമടക്കം എട്ട് അന്തർ ദേശീയ മെഡലുകൾ രാജ്യത്തിന് വേണ്ടി നേടി വയനാടിന് ചരിത്ര നേട്ടം സമ്മാനിച്ച പഞ്ചഗുസ്‌തി താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. 50 കിലോ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും വെങ്കലവും നേടിയ എലയ്ൻ ആൻ നവീൻ, 50 കിലോ സബ് ജൂനിയർ ആൺകുട്ടികളുടെ…

Read More

സാസ്ക്കി ഫണ്ട് വകയിരുത്തി; 378.57 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

കൽപ്പറ്റ: അതിതീവ്രദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന സാസ്കി ഫണ്ട് വകയിരുത്തി, ജില്ലയിൽ 378.57 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണത്തിലേക്ക് 111.32 കോടിയും, ടൗൺഷിപ്പിലെ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് 87 കോടിയും വകയിരുത്തി. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 65 കോടി, ചൂരൽമല-അട്ടമല റോഡ് പുനർ നിർമ്മാണം…

Read More

വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു

കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

Read More

മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു

മുത്തങ്ങ:- മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു.ഇന്ന് പുലർച്ചെ ആറരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ഐ ഷർ ടാങ്കർ വാഹനത്തിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപ നേരം തടസ്സപ്പെട്ടു സുൽത്താൻബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Read More

എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ എം എസ്‌ ആദർശ്‌ പ്രസിഡന്റ്‌, സാന്ദ്ര രവീന്ദ്രൻ സെക്രട്ടറി

കൽപ്പറ്റ : എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സയ്യിദ്‌ മുഹമ്മദ്‌ സാദിഖ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റായി എം എസ്‌ ആദർശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷയായി. സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബിബിൻരാജ്‌, അഡ്വ. പി അക്ഷര, സെക്രട്ടറിയറ്റ്‌ അംഗം ടി ബി അഖില എന്നിവർ സംസാരിച്ചു. മറ്റുഭാരവാഹികൾ: ‌അപർണ ഗൗരി, കെ എസ്‌ മുഹമ്മദ്‌ ഷിയാസ്‌, ഇ എ…

Read More

ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ

കൽപ്പറ്റ: സസ്യജാലങ്ങൾ പരിപോഷിപ്പിച്ച് ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്തോളം ജൈവവൈവിധ്യ പാർക്കുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിരമായി പരിപോഷിപ്പിക്കുക ലക്ഷ്യമാക്കിയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ജൈവവൈവിധ്യ പാർക്കുകളെന്ന നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. നൂൽപ്പുഴ(കലൂർ പുഴയോരം), നേന്മേനി (താളൂർ ചിറ), മീനങ്ങാടി (പുറകാടി), പുൽപ്പള്ളി (മുണ്ടക്കുറ്റികുന്ന്),തിരുനെല്ലി(തൃശ്ശിലേരി), എടവക(വാളോരി), പൊഴുതന(ആനോത്ത), വെങ്ങപ്പള്ളി(ഓടമ്പംപൊയിൽ), മേപ്പാടി(കാശ്മീർ) വൈത്തിരി ടൗണിൽ തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്ത് പരിധികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 28…

Read More

ആന്തരിക അവയവങ്ങള്‍ക്ക് മാത്രം പരിക്ക്, ഒപ്പമുള്ളവര്‍ക്ക് പോറല്‍പോലുമില്ല;യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

ആ കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച്‌ അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് റിപ്പോര്‍ട്ടറിലൂടെ ആനശ ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ്തൊ ഴിലാളിയായ വീട്ടമ്മക്ക് പരിക്കേറ്റു

പനമരം:നടവയൽ ആലുമൂല കൂവളത്തുംകാട്ടിൽ സരിത (37) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ: ആശുപത്രിയിലും തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

Read More