wenewser-user

നൂല്‍പ്പുഴ പി.എച്ച്.സിക്ക് 30 ലക്ഷം രൂപ അനുവദിച്ചു

കൽപ്പറ്റ : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 60 കെ.വി.എ ജനറേറ്റര്‍, 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിക്കുന്നതിന് രാജ്യസഭാ എം.പി പി.ടി ഉഷയുടെ എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച കത്ത് എം.പി യുടെ ഓഫീസില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് കൈമാറി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സ്ഥാപനത്തിന് എം.പി ഫണ്ട് ലഭിച്ചത്.

Read More

ന്യൂനപക്ഷ കമ്മീഷന്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

കൽപറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷിദ്, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ സിറ്റിങ്ങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തും. 31 ന് രാവിലെ 10 ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

Read More

എം.ഡി.എം.യുമായി യുവാവ് പിടിയിൽ.

കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂർ പറമ്പിൽ, പിലാത്തോട്ടത്തിൽ വീട്ടിൽ ആർ. സൂരജ്(27)നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. തിങ്കളാഴ്‌ച വൈകിട്ടോടെ ലക്കിടിയിൽ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എട്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 76 കേസുകൾ രജിസ്റ്റർ ചെയ്തു‌. വിൽപ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 78 പേരെയാണ് ഇതുവരെ…

Read More

തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു.

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുസുമം ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആമിന സത്താർ അധ്യക്ഷത വഹിച്ചു. പിഇസി ചെയർമാൻ കരീം, മെമ്പർ മാരായ ചന്ദുമാസ്റ്റർ, ഗണേഷ്, ഏലിയമ്മ, പ്രീതരാമൻ ബിആർസി കൺവീനർ സുരേഷ് മാസ്റ്റർ, പ്രധാന അധ്യാപകർ, പിടിഎ പ്രസിഡന്റ്മാർ എന്നിവർ പങ്കെടുത്തു.

Read More

സ്ത്രീ സുരക്ഷ വികസനത്തേക്കാള്‍ പരമപ്രധാനം; കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

മുട്ടില്‍: കെസിവൈഎം മാനന്തവാടി രൂപത കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടി മുട്ടില്‍ ടൗണില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്ത് സ്ത്രീ സുരക്ഷ ഇന്നും തുലാസ്സിലാണെന്നും, കൊല്‍ക്കത്തയില്‍ ജോലി സ്ഥലത്ത് വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഡോക്ടറും, മധ്യപ്രദേശില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കൊലചെയ്യപ്പെട്ട നഴ്‌സും ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയും അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷ നടപടി ഉണ്ടാവുകയും ചെയ്യണമെന്ന് ആവശ്യം മുന്നോട്ടുവച്ചാണ് സമരം സംഘടിപ്പിച്ചത്.കെസിവൈഎം മാനന്തവാടി…

Read More

പാഠം ഒന്ന് അതിജീവനം മേപ്പാടി സ്‌കൂള്‍ തുറന്നു

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അണപൊട്ടി ഒഴുകിയ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ്സുമുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നു. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദുരന്തകടലുകള്‍ താണ്ടി ചൊവ്വാഴ്ച അധ്യയനം തുടങ്ങിയത്. മേപ്പാടി ജി.എല്‍.പി, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുമുറികളാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളായത്. ദുരന്ത മേഖലയില്‍ നിന്നും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ കഴിഞ്ഞത്. ഉറ്റവരെയും അയല്‍വാസികളെയുമെല്ലാം ദുരന്തത്തില്‍ നഷ്ടമായവര്‍ക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാലയും. അധ്യാപകരും…

Read More

വയനാട് ദുരിതബാധിതർക്ക് എഫ്.ഐ.ടി സഹായം.

ആലുവ: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് നൽകുന്ന ഫർണിച്ചറുമായി പോകുന്ന വാഹനം മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. എഫ്.ഐ.ടി കമ്പനി ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന സഹായനിധി എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാറിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, എഫ്.ഐ.ടി മാനേജിംഗ് ഡയറക്ടർ കെ. അഫ്‌സൽ…

Read More

വയനാട് ദുരിതബാധിതര്‍ക്ക് ശ്രീനാരായണ ഗുരു കോളേജിന്റെ സഹായം

ൽകല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കോയമ്പത്തൂർ ശ്രീനാരായണ ഗുരു കോളേജിലെയും ശ്രീനാരായണ ഗുരു പോളിടെക്നിക് കോളേജിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും. ഇവർ ശേഖരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ശ്രീനാരായണ ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയ്ക്ക് കൈമാറി. കോളേജിലെ വിദ്യാർത്ഥികളും സംബന്ധിച്ചു. കോയമ്പത്തൂർ ശ്രീനാരായണ കോളേജിലെ സോഷ്യല്‍ വർക്ക് ആന്റ് സൈക്കോളജി വിഭാഗം ഫാക്കല്‍റ്റികളും വിദ്യാർത്ഥികളും ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് കൗണ്‍സിലിംഗ് നല്‍കാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി…

Read More

വയനാട് മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണ സമരവും നടത്തി

മാനന്തവാടി : കോടികള്‍ ചെലവഴിച്ച് പുതുതായി നിര്‍മ്മിച്ച വയനാട് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം തകര്‍ച്ചയിലേക്ക് നീങ്ങുകയും കക്കൂസ് മാലിന്യം ലിഫ്റ്റിലൂടെ പരന്നൊഴുകി ഉപയോഗ ശൂന്യമാവുകയും ചോര്‍ച്ചയുണ്ടായതിനാല്‍ സീലിംഗ് പാളികള്‍ അടര്‍ന്നു വീഴുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും അനാസ്ഥയുമാണ് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച…

Read More

വയനാട് പോലീസിന് ‘ഒപ്പം ചിരിച്ച്’ വിദ്യാര്‍ത്ഥികള്‍

മേപ്പാടി: ദിവസങ്ങളായി സ്‌കൂളിന് മുന്നിലൂടെയും നാട്ടിലൂടെയും ചീറി പാഞ്ഞിരുന്ന ആംബുലന്‍സുകളുടെ ശബ്ദം, നേരിട്ടും വാര്‍ത്തകളിലൂടെയുമറിഞ്ഞ സഹജീവികളുടെയും കൂട്ടുകാരുടെയും നൊമ്പരപ്പെടുത്തുന്ന സങ്കടകഥകള്‍, സ്‌കൂളിലെ ക്ലാസ് മുറികളില്‍ മുഴുവനും അലയടിച്ചിരുന്ന ഉറ്റവരെയും നാടിനെയും വീടിനെയും നഷ്ടപ്പെട്ടിരിക്കുന്നവരുടെ സങ്കടകടല്‍. ശ്വാസമടക്കി പിടിച്ച് ഇതുവരെ അനുഭവിച്ച വിഷമതകളെയെല്ലാം ബലൂണുകളിലേക്ക് നിറക്കുന്നതായി സങ്കല്‍പ്പിച്ച് മേപ്പാടി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു തുടങ്ങി. അവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമെല്ലാം നിറഞ്ഞ ബലൂണുകളെ അവര്‍ തട്ടികളിച്ചു, പിന്നെ മത്സരിച്ച് പൊട്ടിച്ചു….

Read More