wenewser-user

പോക്‌സോ; യുവാവ് അറസ്റ്റില്‍

തലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38)നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.ടി. ജേക്കബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.

Read More

ഐ.എൻ.ടി.യു.സി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് 200 ദിവസം പണിയും 700 രൂപ കൂലിയും ആവശ്യപ്പെട്ടത് കൂടാതെ സംബൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു. സി താലുക്ക് പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്യതു.എ.എം. നിശാന്ത്,എക്കണ്ടി മൊയ്തുട്ടി, പാറക്കൽ ജോസ്,എം.പി.ശശികുമാർ,ബേബി തുരുത്തിയിൽ, സാബു പൊന്നിയിൽ,സി.ജെ.അലക്സ്,കെ.ടി. നിസ്സാം,കെ.കൃഷ്ണൻ,ഗിരിജാ സുധാകരൻ,ഉഷാ വിജയൻ, പി.വി.വാസന്തി,ബൈജു പുത്തൽപുരയിൽ,വിനോദ് തോട്ടത്തിൽ,ഷാജി ജോൺ,…

Read More

വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോദിഗ വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച. 2000…

Read More

പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ പുറത്തിറക്കി വയനാട് പോലീസ്.

കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല്‍ മീണ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ‘കേസന്വേഷണം iCOPS ലൂടെ’ എന്ന പുസ്തകം പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകവും, ‘ജാഗ്രത’ പൊതുജനങ്ങള്‍ക്കായുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകവുമാണ്. 27.08.2024ന് ജില്ലാ പോലീസ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ അഡിഷണല്‍ എസ്.പി വിനോദ്…

Read More

ഓണത്തിന് രണ്ട് മാസത്തെ പെൻഷൻ നൽകും: വിതരണം ഓഗസ്റ്റ് അവസാനത്തിൽ.

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട്…

Read More

വിദ്യാർത്ഥികൾക്ക് ആധികാരിക തിരിച്ചറിയൽ രേഖ കൈമാറി.

മൊതക്കര: ജി.എൽ.പി.എസ് മൊതക്കാരയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സവിശേഷാൽ ആധികാരിക തിരിച്ചറിയൽ രേഖയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Read More

സുനില്‍ മെച്ചനയെ അനുമോദിച്ചു.

മെച്ചന: മികച്ച കലാസംവിധാനത്തിനു 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുനില്‍ മെച്ചന യെയും ഉള്‍നാട്ടിലൂടെ ബസ് സര്‍വീസ് ആരംഭിച്ച സരയു സ്വാശ്രയസംഘം ഭാരവാഹികളെയും അംഗങ്ങളെയും യുവജന വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് അംഗം മുരളീദാസന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. ശശിധരന്‍. സി.ഒ. തോമസ്. എ. കെ. മോഹനന്‍, സി.ഡി. തങ്കച്ചന്‍ വി.ഡി. സാബു. ജോസ് പുതിയപറമ്പില്‍, കെ.ആര്‍. വിജയന്‍, എഡിഎസ് സെക്രട്ടറി സുജാത, ശ്യാമള മോഹനന്‍,…

Read More

ചൂരൽമല -മുണ്ടക്കൈ ദുരന്തം: കേരള മുസ്ലിം ജമാഅത്ത് പ്രാർത്ഥനാ സദസ്സ് നടത്തി.

മേപ്പാടി: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ സഹജീവികളെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഏറ്റവും വലിയ ബാധ്യതയെന്ന്സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്മാൻ സഖാഫി പറഞ്ഞു. ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഈ മാതൃകയാണ് നാം കാണിച്ചതെന്നും ഓരോമനഷ്യനും കുടുംബങ്ങളും സുരക്ഷിതരാവുന്നത് വരെ വിശ്രമിക്കാനാവില്ലന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉരുൾ പൊട്ടലിൽ മരണപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും ദുരിതമനുഭവിക്കുന്നവരും പങ്കാളികളായി. കേരള മുസ്ലിം ജമാഅത്…

Read More

രക്ഷാപ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

മേപ്പാടി: ദുരിതാശ്വാസ ധനസഹായത്തില്‍ കൈയിട്ടുവാരിയ ബാങ്കിൻ്റെ നടപടിക്ക് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹന ഉടമകള്‍ക്ക് പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉരുള്‍പൊട്ടല്‍ ദുരന്തവാർത്ത കേട്ട് ലഭിക്കുന്ന വാഹനങ്ങളില്‍ കയറിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്നദ്ധ പ്രവർത്തകർ ദുരന്തഭൂമിയില്‍ എത്തിയിരുന്നത്. വാഹനങ്ങളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം പോലും നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്തഭൂമിയിലേക്ക് എത്തിച്ചു. ടിപ്പർ ലോറികളില്‍ ഉള്‍പ്പെടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാല്‍ വാഹന ഉടമകള്‍ക്കെല്ലാം ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ചുമതലപ്പെടുത്തിയ…

Read More

കഥാസമാഹാരം പ്രകാശനം ചെയ്തു.

മീനങ്ങാടി: ജോയ് പാലക്കാമൂലയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘കറുപ്പന്‍’ എഴുത്തുകാരന്‍ ഡോ.ബാവ കെ. പാലുകുന്ന് പ്രകാശനം ചെയ്തു. സി.കെ. പ്രതിഭ പുസ്തകം ഏറ്റുവാങ്ങി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. കവയിത്രി പ്രീത ജെ. പ്രിയദര്‍ശിനി പുസ്തകം പരിചയപ്പെടുത്തി. ജോയ് പാലക്കാമൂല, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, സുനില്‍കുമാര്‍, ഹിഷാം മുഹമ്മദ്, പി.കെ. സരിത എന്നിവര്‍ പ്രസംഗിച്ചു.

Read More