wenewser-user

കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി പോസിറ്റീവ്.

ബത്തേരി : കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴി ഞ്ഞദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നുമായി. രോഗലക്ഷണങ്ങളോടെ രണ്ടുപേർ കൂടി ചികിത്സ തേടി.

Read More

നെന്മേനിയിൽ വീട് തകർന്നുവീണു; അഞ്ചുപേർക്ക് പരുക്ക്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസ്സാര പരിക്കേറ്റ മൂന്നുവയസ്സുകാരൻ അടക്കം അഞ്ചുപേർ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്.

Read More

അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.

പുൽപ്പള്ളി : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പെരിക്കല്ലൂർ ഭാഗത്ത് വെച്ച്, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU) പാർട്ടിയും വയനാട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 500 grm കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫിറോസ് (47) വയസ്സ് സൺ ഓഫ് മൊയ്തീൻ കൊടിയാങ്ങൾ വീട് പയ്യാനക്കൽ കോഴിക്കോട് ജില്ല എന്നയാളെ അറസ്റ്റ് ചെയ്തു ഒരു എൻഡിപിഎസ് കേസ് എടുത്തു പാർട്ടിയിൽ എക്സൈസ്…

Read More

ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി

തരുവണ: പഠനപ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന ‘ഹെല്‍പ്പിങ് ഹാന്‍ഡ്’ പദ്ധതിക്ക് തരുവണ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാവിഷയങ്ങള്‍ക്കാണ് മുന്‍ഗണന. ഇംഗ്ലീഷ് പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കായി തിയേറ്റര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനപ്പുറം നാടകത്തിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തരുവണ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ കെ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ…

Read More

ഉരുൾപൊട്ടൽ ദുരന്തം: കൃത്യമായ നഷ്ടം വിലയിരുത്താൻ എൻഡിഎംഎ സംഘം

കൽപറ്റ: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ കൃത്യമായ നഷ്ടം വിലയിരുത്താനും പുനർനിർമാണ സാധ്യതകൾ നിർദേശിക്കാനുമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ് മെൻ്റ് നടത്തും. ഇന്നു കോഴിക്കോട് എത്തുന്ന എൻഡിഎംഎ സംഘം നാളെ മുതൽ 31 വരെ വയനാട്ടിൽ പ്രവർത്തിക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ 8 കിലോമീറ്റർ പരിധിയിൽ 86,000 ചതുരശ്ര മീറ്ററിൽ ദുരന്ത വ്യാപനം ഉണ്ടായതായാണ് സർക്കാരിൻ്റെ കണക്ക്. ഈ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്….

Read More

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നല്‍കി: മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്കൂള്‍ തുടങ്ങും. വിദ്യാർത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221…

Read More

തൊഴില്‍ മേളയില്‍ 59 നിയമനങ്ങള്‍, 127 പേര്‍ ചുരുക്കപ്പട്ടികയിൽ

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ ദാതാക്കള്‍ നല്കിയ കൈത്താങ്ങായിരുന്നു ‘ഞങ്ങളുമുണ്ട് കൂടെ’തൊഴില്‍മേള. ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ നടന്ന മേളയില്‍ വിവിധ കമ്പനികള്‍ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുത്തു. ഡി.ഡി.യു-ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ ആദ്യഘട്ടമാണിത്. അടുത്ത…

Read More

തൊഴിലവസരത്തിന്റെ പുനരേകീകരണം ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ.

കൽപ്പറ്റ :തൊഴിലവസരത്തിന്റെ പുനരേകീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേള കാപ്പംകൊല്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയ്തു പരിചയമുള്ള തൊഴിലുകള്‍ക്ക് പുറമേ തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഉള്‍പ്പെടുത്തുവാനും സാധിക്കണം. തൊഴില്‍ മേളകളില്‍ ഇത്തരം സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തചശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട…

Read More

പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

Read More