wenewser-user

പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

Read More

ഒന്ജായി പദ്ധതി ഉദ്ഘാടനം ചെയ്തു

എടവക ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന പോഷണത്തിനായി നടപ്പാക്കുന്ന ഒന്ജായി പദ്ധതി ഉദ്ഘാടനവും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ ലിംഗപദവി പഠന റിപ്പോര്‍ട്ട് വീരാംഗനയുടെ പ്രകാശനവും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്, വിവിധ ഏജന്‍സികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ സാമൂഹിക-വൈകാരിക-പഠന പോഷണം- ഊര് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പട്ടികവര്‍ഗഗ്ഗ വികസന വകുപ്പ്, പഞ്ചായത്ത്…

Read More

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് കോറോത്ത് ഉജ്ജ്വല തുടക്കം

കോറോം: ‘വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് കോറോത്ത് പ്രൗഢോജ്ജ്വല തുടക്കം. അധികാരത്തിലിരിക്കുന്നവരുടെ ജനദ്രോഹ നിലപാടുകള്‍ തുറന്നുകാണിക്കാനും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇനിയുള്ള ദിവസങ്ങളില്‍ മുസ്്‌ലിം ലീഗിന്റെ ഹരിത ഭടന്മാര്‍ സമരജ്വാലകള്‍ തീര്‍ക്കും. ജാഥാ ക്യാപ്റ്റന്‍ എം പി നവാസിന് പതാക കൈമാറി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ ടി. മൊയ്തു അദ്ധ്യക്ഷത…

Read More

‘ഗലാദ്’ ത്രിദിന ക്യാമ്പ് തുടങ്ങി.

കണിയാമ്പറ്റ: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗലാദ്’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ വാത്സല്യയുടെ കീഴില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തുന്നത്. ജീവിത നൈപുണി, ബാലാവകാശ സംവിധാനങ്ങള്‍, നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം, നാടകം, ചിത്രരചന, ക്ലേമോഡലിംഗ് എന്നിവയില്‍…

Read More

പുതുവത്സരാഘോഷവുമായി ബോചെ; റിമി ടോമിയുടെ സംഗീതനിശയും ഡി ജെ നൈറ്റും നാളെ മേപ്പാടിയില്‍

കല്‍പ്പറ്റ: വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റും ബോചെ 1000 ഏക്കറും ചേര്‍ന്ന് നാളെ (ഡിസംബര്‍ 31) ന്യൂ ഇയര്‍ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സംഗീതനിശയും ബാംഗ്ലൂരില്‍ നിന്നുള്ള പ്രശസ്ത ഡി ജെ ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന ഡി ജെ നൈറ്റ്, മ്യൂസിക്കല്‍ ബാന്റ് എന്നിവയും നടക്കും. പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടെന്റ് ഹൗസുകളില്‍ താമസിക്കാനും അവസരമുണ്ട്. വയനാടിന്റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികളാണ്…

Read More

കേരളത്തിന് വേണ്ടി വെങ്കലമെഡലുമായി ജാസ്മിൻ വിൽസൺ

രാജസ്ഥാൻ: 67-ാമത് ദേശീയ സ്ക്കൂൾ ഗെയിംസിൽ 19 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ വയനാട്ടുകാരിയായ ജാസ്മിൻ വിൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കലമെഡൽ നേടിയിരിക്കുകയാണ്. തരുവണ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ് ജാസ്മിൻ. തരുവണ കരിങ്ങാരി സ്വദേശിയായ വിൽസൺ_വിജി കർഷക ദമ്പതിമാരുടെ മകളാണ്. സ്ക്കൂൾ കായിക അധ്യാപികയായ മേഴ്സി പി.വി യുടെയും മാനന്തവാടി അമൃത ജിമ്മിലെ ലതീഷിന്റെയും കീഴിലാണ് പരിശീലനം നടത്തികൊണ്ടിരിക്കുന്നത്.കേരളത്തിന് വേണ്ടി വെങ്കലമെഡലുമായി ജാസ്മിൻ വിൽസൺ   രാജസ്ഥാൻ: 67-ാമത്…

Read More

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർ.

തിരുനെല്ലി: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിലെ തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്.ഏറ്റുമുട്ടൽ നടന്നത് നവംബർ 13ന് രാവിലെ 9.50ന് ആയിരുന്നു. മാവോയിസ്റ്റുകളുടെ കുറിപ്പിൽഏറ്റുമുട്ടലിലാണ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്.ഏറ്റുമുട്ടലിൽ ചിലർക്ക് പരുക്കേറ്റിരുന്നതായി ഡി.ഐ.ജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററും കുറിപ്പും.ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരം വീട്ടുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

Read More

നാം ജീവിക്കുന്നത് ഇരുട്ടിന്റെ കെട്ട കാലത്ത്: ടി.പത്മനാഭൻ.

നാം ജീവിക്കുന്നത് ഇരുട്ടിന്റെ കെട്ട കാലത്ത്: ടി.പത്മനാഭൻ.   കൽപ്പറ്റ: എല്ലാ വിളക്കുകളും അണച്ചു കളയുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന വായ നോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ.   വിളകക്കുകൾ കെട്ടു വരുന്ന കെട്ട കാലം ഉണ്ടാക്കുന്ന പ്രതിസന്ധി വല്ലാത്ത ശൂന്യത ഉണ്ടാക്കുന്നു. കേരളത്തിലും ഈ അഡകാരം വരുത്താൻ ശ്രമം നടക്കുന്നുണ്ട്.     ഇന്ത്യൻ സർക്കാരിന് അറിവിന്റെ…

Read More

‘ശുഭയാത്ര സുരക്ഷിതയാത്ര’ ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി

ബത്തേരി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ഡ്രൈവർമാർക്കായി ‘ശുഭയാത്ര സുരക്ഷിതയാത്ര’ എന്ന ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ. സന്തോഷ് വിഷയാവതരണം നടത്തി സംസാരിക്കുകയും ഡ്രൈവർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബത്തേരി ട്രാഫിക് യൂണിറ്റ് എ.എസ്‌.ഐ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനമൈത്രി ജില്ലാ അസിസ്റ്റന്റ് മോഡൽ ഓഫീസർ…

Read More

താമരശേരി ചുരത്തിൽ ട്രാഫിക്ക് യൂണിറ്റ് രൂപീകരിക്കണം: സിപിഐ

  കൽപറ്റ : അടിവാരം മുതൽ ലക്കിടി വരെ ഒറ്റ യൂണിറ്റായി കണ്ട് ട്രാഫിക് സ്പെഷ്യൽ യൂണിറ്റ് രൂപീകരിച്ച് ഇരുപത്തിനാല് മണിക്കൂർ പ്രവർത്തനം ആരംഭിക്കണമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. എസ് ഐ യുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ഏകോപിപ്പിക്കണം. ആറ്, ഏഴ് , എട്ട്, വളവുകൾ വീതി കൂട്ടാൻ നാഷണൽ ഹൈവേ ഫണ്ട് ഉപയോഗിച്ച് ഉടൻ പണി പൂർത്തിയാക്കണം. എൻ എച്ച് ഡിവിഷൻ ഓഫീസ് കൽപറ്റയിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗത കുരുക്കിന്…

Read More