wenewser-user

യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും 30-ന് വൈത്തിരിയിൽ

കൽപ്പറ്റ: മറുനാടുകളിലെ മലയാളി കർഷകരുടെ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം 30-ന് വൈത്തിരിയിൽ നടക്കും. ദി അഗ്രേറിയൻ 23 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറുനാടുകളിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെ സംസ്ഥാന സർക്കാർ പ്രവാസികളായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം, സാംസ്കാരിക സമ്മേളനം, കാർഷിക –…

Read More

എസ്.പി.സി സഹവാസ ക്യാമ്പ് ‘റിഥം-2023’ തുടങ്ങി

കല്‍പ്പറ്റ: സ്റ്റുഡന്റ്സ് പോലീസ്ക ഡറ്റുകളുടെ(എസ്.പി.സി) ജില്ലാതല സഹവാസ ക്യാമ്പ് ‘റിഥം – 2023’ ന് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ തുടക്കമായി. വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ അഡിഷണല്‍ എസ്.പി. വിനോദ്പിള്ളയുടെ(എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍) ഏകോപനത്തില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു.   ഡിസംബര്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ വിവിധ സംവാദങ്ങള്‍,…

Read More

മാലിന്യമുക്തം നവകേരളം: ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും

കൽപറ്റ  : മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും. കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍…

Read More

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്…

Read More

ഡ്രോണ്‍ ക്യാമറ പാനല്‍ അപേക്ഷ ക്ഷണിച്ചു

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: 1) വ്യക്തികള്‍: ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ,വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 2) സ്ഥാപനങ്ങള്‍, സംഘടനകള്‍: ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വര്‍ഷത്തെ പരിചയം. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വേണ്ടി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ്…

Read More

മെഡിക്കല്‍ ക്യാമ്പ് നടത്തി

ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നീവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മോഹന്‍രാജ്, ഡോ. സന്തോഷ് എബി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടോം ജോസ്, വികസനകാര്യ…

Read More

ഫുട്‌ബോള്‍ ക്യാമ്പ് തുടങ്ങി

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ കായിക താരങ്ങളെ പരിചയപ്പെടുത്തി. ക്യാമ്പ് ഭാരവാഹികളായ വി.മുസ്തഫ, ബെന്നി തെക്കുംപുറം, ഷാജു ജോണ്‍, സി.എം.ദിലീപ് കുമാര്‍, എം.സുനിത, തുടങ്ങിയവര്‍ സംസാരിച്ചു.

Read More

പരിശോധന കര്‍ശനമാണ് ആഘോഷത്തില്‍ ‘ലഹരി’ കലര്‍ന്നാല്‍ പിടിവീഴും വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

തിരുനെല്ലി/മേപ്പാടി/പുല്‍പ്പള്ളി: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കഞ്ചാവ് ബീഡികളും പിടികൂടി. തിരുനെല്ലി, മേപ്പാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുനെല്ലി പോലീസ് 26.12.2023 തീയതി വൈകിട്ട് ബാവലി പോലീസ് ചെക്ക് പോസ്്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ .23 മില്ലി ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം, അരിമ്പ്ര, തോടയങ്ങല്‍ വീട്ടില്‍…

Read More

വണ്ടിപ്പെരിയാർ പീഡന കേസ് സി.ബി.ഐക്ക്‌ വിടണം; ഭാരതീയ ദളിത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി മൃഗീയമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കേസ് സി.ബി.ഐക്ക്‌ വിടണമെന്ന്‍ ഭാരതീയ ദളിത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഘാതകനെ രക്ഷപ്പെടുത്താൻ കൂട്ടു നിന്ന പോലീസ്, സംസ്ഥാന സർക്കാർ, പ്രോസിക്യുഷൻ വക്കീൽ എന്നിവരുടെ നടപടിയിൽ യോഗം ശക്തമായി അപലപിച്ചു. യോഗം ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ് എം. എൽ.എ. ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ.വി. ശശി അധ്യക്ഷൻ ആയിരുന്നു.   കെപിസിസി മുൻ മെമ്പർ…

Read More

മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കൽപ്പറ്റ : എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ് വയനാട്ടിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി എന്നിവര്‍ അനുഗമിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലാണ് (ഡിഇഐസി) മിഷന്‍ ഡയറക്ടര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് രാജ്യത്തെ തന്നെ മികച്ച ആതുരാലയമെന്ന ഖ്യാതിയുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത ദിവസം രാവിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ തിരുനെല്ലി…

Read More