wenewser-user

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

മൊതക്കര: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായിരുന്നു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശൻ,മണികണ്ഠൻ എം,അജിത്കുമാർ, അനിഷ ദിപിൽ ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ ക്രിസ്തുമസ് ട്രീ സമ്മാനപ്പൊതി വിതരണം എന്നിവയുണ്ടായിരുന്നു.

Read More

‘ജാത്തിരെ:’ സ്വാഗതസംഘം രൂപീകരിച്ചു

തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ നടത്തുന്ന കലാകായിക ഉത്സവമായ ‘ജാത്തിരെ’ യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍, ബാലസഭ, ബ്രിഡ്ജ് കോഴ്‌സ്, സാമൂഹ്യപഠന മുറിയിലെ കുട്ടികളെ ഏകീകരിച്ചുകൊണ്ട് 7 ദിനങ്ങള്‍ കലയുടെയും, കായികത്തിന്റെയും ഉത്സവമായി ബിസ് ലാട്ട,…

Read More

ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു

മാനന്തവാടി : ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍ നടക്കുക. പനമരം, മാനന്തവാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന കേക്കുകളും മറ്റു തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങും നിറഞ്ഞ കുടുംബശ്രീ ക്രിസ്തുമസ് മേള ശ്രദ്ധേയമായി. വിവിധ തരം കേക്കുകള്‍, ചിപ്‌സ്, വെളിച്ചെണ്ണ, കറി മസാലകള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍…

Read More

പി എസ് സി റാങ്ക് ജേതാക്കളെ അനുമോദിച്ചു.

മാനന്തവാടി : എച്ച്‌ എസ് ടി സോഷ്യൽ സയൻസ് പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഷ്കർ അലി, പതിനൊന്നാം റാങ്ക് നേടിയ നീതു വിൻസെന്റ് എന്നിവരെ പഴശ്ശി ഗ്രന്ഥാലയം അനുമോദിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പഴശ്ശിയുടെ പ്രവർത്തകനും അധ്യാപകനുമായ എ അജയകുമാർ ഇരുവർക്കുമുള്ള മൊമെന്റോ നൽകി. ഗ്രന്ഥാലയം പ്രസിഡണ്ട് എസ് ജെ വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രവർത്തകൻ പ്രസാദ്, വി കെ ആമുഖം പറഞ്ഞ ചടങ്ങിൽ കെ ഷബിത,…

Read More

കോൺഗ്രസ് റോഡ് ഉപരോധിച്ചു.

മാനന്തവാടി: സിപിഎം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും,. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും, യോഗവും…

Read More

‘എസ്‌ട്രെല്ല-23’ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

കല്ലൊടി ;  കല്ലോടി സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോള്‍ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ.സജി കോട്ടയിൽ അധ്യക്ഷത വഹിച്ചു. രക്തദാന ജീവകാരുണ്യ പ്രവർത്തകൻ കെ എം ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. ദയ കെയർ ഹോമിന് വേണ്ടി സ്റ്റാഫംഗങ്ങൾ സമാഹരിച്ച തുക സീനിയർ അധ്യാപിക കാതറൈൻ സി തോമസ് കൈമാറി.ഹെഡ്മാസ്റ്റർ പിഎം ജോസ്…

Read More

പി.കെ. അനിൽകുമാർ ആർ.ജെ.ഡി.വയനാട് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്

കൽപ്പറ്റ : രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) ദേശീയ അധ്യക്ഷൻ ലാലു .പ്രസാദ് യാദവ് ചുമതലപ്പെടുത്തിയതനുസരിച്ച് ആർ.ജെ.ഡി.കമ്മറ്റികൾ പുന:സംഘടിപ്പിച്ചു കോണ്ഗ്രസ് വിട്ട് ആർ.ജെ.ഡി.യിൽ ചേർന്ന് പ്രവർത്തിക്കുന്ന പി.കെ .. അനിൽ കുമാറിനെ വയനാട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടായി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ നിയമിച്ചു .ഡി .രാജനാണ് നിലവിൽ ആർ.ജെ.ഡി-വയനാട് ജില്ലാ പ്രസിഡണ്ട്. .

Read More

കുറ്റിപ്പിലാവ് ശ്രീ. തലച്ചില്വൻ ഭഗവതി ക്ഷേത്രം മണ്ഡലമഹോത്സവം 28 ,29 തിയതികളിൽ

പനമരം: നീർവാരം കുറ്റിപ്പിലാവ് ശ്രീ. തലച്ചില്വൻ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബർ 28,29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റ്, രാത്രി 8.30ന് അന്നദാനം,പ്രാദേശിക കലാപരിപാടികൾ. പ്രാധാന ഉത്സവമായ ഡിസംബർ 29ന് രാവിലെ 5മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് മുതുമലക്കോട്ട എഴുന്നെള്ളത്ത്. വൈകിട്ട് 7ന് വീരനടനം, ശിങ്കാരിമേളം,ചെണ്ടമേളം & ദേവനൃത്തത്തിന്റെയും അകമ്പടിയോടെ വർണാഭമായ താലപ്പൊലി എഴുന്നെള്ളത്ത്. ഡിസംബർ 29ന് രാത്രി 10 മണിമുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസ്…

Read More

എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിയന്തിരമായി തൊഴിലും വേതനവും നല്‍കണം- ടി സിദ്ദിഖ് എം എല്‍ എ

കല്‍പ്പറ്റ: ദീര്‍ഘകാലമായി എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളവും ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തി വരികയാണ്. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ: ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് ഇന്ന് (23.12.2023)രാവിലെ കൂടിക്കാഴ്ച നടത്തി. സംയുക്ത സമരസമിതിയുടെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി നല്‍കിയ അപേക്ഷ ഉള്ളടക്കം ചെയ്തു കൊണ്ട് മന്ത്രിക്ക് എംഎല്‍എ കത്ത്…

Read More

കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് മർദ്ദനം: വയനാട്ടിൽ ദേശീയ പാത ഉപരോധിച്ച് സമരം

കൽപ്പറ്റ: കോൺഗ്രസിൻ്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ വയനാട്ടിലും പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന്റെയും എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മിയുടെയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലിയുടെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് സമീപത്ത് അരമണിക്കൂർ റോഡ് ഉപരോധിച്ചു തുടർന്ന് പോലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.പോലീസ് നരനായാട്ട് തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്…

Read More