wenewser-user

സന ഫർഹയെ എം.എസ്.എസ്.വനിതാ വിങ് അനുമോദിച്ചു.

കൽപറ്റ: ഹരിയാനയിൽ നടന്ന നാഷനൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം സന ഫർഹയെ എം.എസ്.എസ്. വനിതാ വിങ് കൽപറ്റ യൂണിറ്റ് അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി. വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ, സുബൈദ, സജ്ന, ആയിഷ അസ്മിറ പങ്കെടുത്തു.

Read More

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: കുറ്റിമൂല അക്ഷര ഗ്രാമവേദിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി.എസ് നിധീഷിൻ്റെ അദ്ധ്യക്ഷതയിൽ ഡോ. എം.പി അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.ആർ പ്രവീജ്, ബേബി കോര, എ.റ്റി സുമേഷ്, ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു.

Read More

ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പിണങ്ങോട് : ദയ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ കെട്ടിട ഉദ്ഘാടനം പ ട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പുമന്ത്രി ഒ ആർ കേളു നിർവഹിച്ചു . ചടങ്ങിൽ കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്‌, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ,പൊഴുതന പഞ്ചായത്ത് മെമ്പർ സി മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത്…

Read More

ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാക്കണം: ആം ആദ്മി പാർട്ടി.

പുല്‍പ്പള്ളി: 30 വര്‍ഷം മുമ്പ് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ സംയുക്തമായി തറക്കല്ലിട്ട ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാക്കണമെന്ന് എഎപി ബത്തേരി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബത്തേരി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി , പൂതാടി പ്രദേശങ്ങളില്‍ വികസനക്കുതിപ്പ് സാധ്യമാക്കുന്ന പാലം പണി ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കണ്‍വന്‍ഷന്‍ നിര്‍ദേശിച്ചു. ജില്ല പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. ലിയോ മാത്യു കൊല്ലവേലില്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ അമ്പലവയല്‍, ഇ.വി. തോമസ്, ബേബി തയ്യിന്‍, കെ.സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി…

Read More

സ്തനാര്‍ബുദ ബോധവല്‍ക്കരണവും പരിശോധനാ ക്യാമ്പും നടത്തി

കല്‍പറ്റ: കൈനാട്ടി പൊതു ഗ്രന്ഥാലയത്തില്‍ പത്മപ്രഭാ വേദിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും, പരിശോധനയും നടത്തി. എം പി പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് . പരിപാടി ലിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി.പി .സലൂജ, ഉദ്ഘാടനം ചെയ്തു, ‘പ്രാഥമിക ഘട്ടത്തില്‍ ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗമാണ് സ്തനാര്‍ബുദമെന്നും, ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് അജ്ഞതമൂലവും. നാണക്കേടു കൊണ്ടും സ്ത്രീകള്‍ പരിശോധനക്ക് തയ്യാറാകുന്നില്ലെന്നും, ഡോക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ എ. സുധാറാണി അധ്യക്ഷത…

Read More

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി -തുരങ്ക പാത; പോസ്റ്റർ പ്രചാരണം നടത്തി

മേപ്പാടി: ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി -തുരങ്ക പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ആക്ഷൻ കമ്മിറ്റി രക്ഷാധികാരി സി.കെ. കമാൽവൈദ്യർ നിർവഹിച്ചു. മുനീർ പള്ളിയാൽ, കെ.പി. ഹൈദർ അലി, ജിജിത്ത് ചൂരൽ മല, യാക്കൂബ് മുണ്ടക്കൈ, സഹദേവൻ മുണ്ടക്കൈ എന്നിവർ നേതൃത്വം നൽകി.

Read More

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് പിണങ്ങോടിന് ഓവറോൾ കിരീടം

ബത്തേരി: ബത്തേരി സെന്റ് മേരിസ് കോളേജിൽ വെച്ച് നടന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു ഒ എച് എസ് പിണങ്ങോട് സബ്ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഐഡിയൽ സ്കൂൾ ബത്തേരിയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗവണ്മെന്റ് ഹൈസ്കൂൾ പനമരവും ,മെൻ വിഭാഗത്തിൽ സ്പോർട്സ് സെൻസ്, വുമൺ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കൽപ്പറ്റയും വിജയികളായി. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ…

Read More

ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Read More

തെങ്ങിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

നെൻമേനി: നെൻമേനി പഞ്ചായത്ത് വാർഡ് 8 പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയ ഇബ്രാഹിം, കുന്നക്കാട്ടിൽ വീട്, ചീരാൽ പി ഓ എന്നയാളെ സുൽത്താൻബത്തേരി അഗ്നി രക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട് തല കീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു ഉടൻതന്നെ സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവരെ ലാഡർ ഉപയോഗിച്ച്…

Read More

ചൂരൽമല-മുണ്ടക്കൈ ദുരന്തം; വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി

മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആറാം വാർഡ് മെമ്പർ റംലാ ഹംസ എന്നിവർ സംയുക്തമായി നിർവഹിച്ചു. പി…

Read More