wenewser-user

പരാതിപരിഹാര അദാലത്ത് നടത്തി

പനമരം : കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരാണ് അദാലത്തില്‍ പങ്കെടുത്തത്. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, ബി.ഡി.ഒ കെ ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ സുഭാഷിണി, കേരള സാമൂഹ്യ…

Read More

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

വൈത്തിരി ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍,…

Read More

സ്പോർട്‌സ് സമ്മിറ്റ് യോഗം ചേർന്നു

കൽപ്പറ്റ : സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിലുള്ളവരെ കായിക രംഗത്തോട് കൂട്ടിച്ചേർക്കുകയാണ് സ്പോർട്സ് സമ്മിറ്റിന്റെ ലക്ഷ്യം. സ്പോർടസ് കൗൺസിൽ സെക്രട്ടറി കെ.എസ് അമൽജിത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക…

Read More

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെരിക്കല്ലൂർ : ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ വയനാട് യൂണിറ്റും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഗവും സംയുക്തമായി കബനി തീരദേശ റോഡിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസ്സം ഗുവാഹത്തി സ്വദേശിയായ ദിൽവാർ ഹുസ്സൈൻ (21) നെയാണ് അറസ്റ്റ് ചെയ്തത് . ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ എക്സൈസ്…

Read More

ഡയറി സംരംഭം ‘നവ’യ്ക്ക് തുടക്കം

 മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിലെ  കോറോം കരിമ്പിൽ ആരംഭിച്ച ആദ്രി ഫാം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ  പാൽ ഉൽപന്ന സംരംഭമായ ‘നവ’ ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പാൽ, തൈര്, മോര്, നെയ്യ്, പനീർ, സംഭാരം തുടങ്ങിയ ഉൽപന്നങ്ങളാണ് കമ്പനി വിപണിയിൽ ഇറക്കുന്നത്. ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മവും എ.കെ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം രവികുമാർ,  പ്രദീപ് മാനന്തവാടി, എടക്കാട് ക്ഷീര വികസന ഓഫിസർ…

Read More

നിയമ സഹായ ക്യാമ്പും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു.

ചുണ്ടേൽ : മേപ്പാടി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ കോളനി നിവാസികൾക്ക് മർകസ് ലോ കോളേജ് നാലാം വർഷ നിയമവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തു നൽകിയ കുടിവെള്ള പദ്ധതിയും ലീഗൽ എയ്ഡ് ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ റൗഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന സുരേഷ്,അഡ്വ.നിവേദിത എൻ, അഡ്വ. ജിൻസിയ ഇ. കെ,ശരണ്യ പി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സാഹിത്യ ലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സല: അശോകൻ ചരുവിൽ.

മാനന്തവാടി : വയനാടൻ ഉൾഗ്രാമങ്ങളിലെ ഗോത്ര ജീവിതത്തിന്റെ കഥ പറഞ്ഞ് സാഹിത്യലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സലയാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ലൈബ്രറി കൗൺസിലും,പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച പി വത്സല ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം…

Read More

വണ്ടിപെരിയാർ ബാലികക്ക് നീതി ലഭിക്കണം; അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്നധർണ നടത്തി

അഞ്ചുകുന്ന്: വണ്ടിപ്പെറിയാറിലെ ബാലികക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സമരം കൂളിവയൽ ടൗണിൽ വെച്ച് നടത്തി. പനമരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ജോസ് നിലമ്പനാട്ട് അദ്ധ്യഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ എം ഹരിദാസൻ, വി ജെ ആന്റണി, എറമ്പയിൽ ബഷീർ, സലാം കുണ്ടാല, മാത്യു കൂളിവയൽ, അന്ത്രു, ബാലൻ ആറുമൊട്ടംകുന്ന്,തങ്കച്ചൻ കാരക്കുന്നേൽ, മത്തായി തേമാകുഴി എന്നിവർ പ്രസംഗിച്ചു.

Read More

മകളെ മാപ്പ് കോൺഗ്രസ് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

കൽപ്പറ്റ :കെപിസിസിയുടെ ആഹ്വാനപ്രകാരം ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലചെയ്ത നരാധമന് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. വണ്ടിപെരിയാർ കേസിൽ സംസ്ഥാന നിയമ – ആഭ്യന്തര വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടായത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊല ചെയ്ത നരാധമന് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ഇത്തരം കഴിവുകെട്ട ഭരണാധികാരികൾ…

Read More

‘ആരവം’ ലഹരി വിരുദ്ധ ജാഥയ്ക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകി.

കൽപ്പറ്റ : ജനമൈത്രി എക്‌സൈസ് സ്‌ക്വാര്‍ഡിന്റെയും ആരവം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രചരണ വാഹന കലാജാഥയ്ക്ക് കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നൽകിയ സ്വീകരണ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി കൗൺസിലർ എ വിനോദ് അധ്യക്ഷത വഹിച്ചു. പ്രിവൻറ്റീവ് ഓഫീസർ അബ്ദുൽ സലീം,ലത്തീഫ് കെ എം, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് പ്രമോദ് കെ പി, സിവിൽ എക്സൈസ്…

Read More