wenewser-user

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ ഹെൽത്ത് സംവിധാനത്തിലേക്ക്

ചെന്നലോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു എച്ച് ഐ ഡി) വിതരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്കാൻ…

Read More

സമാപൻ സമാരോഹ്’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം സ്വീകരിച്ചു

കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി സമ്പൂർണ്ണത അഭിയാൻ ജില്ലാതല പ്രഖ്യാപനം, ‘സമാപൻ സമാരോഹ്’ പരിപാടിയിൽ വെച്ച് മികച്ച രീതിയിൽ സമ്പൂർണ്ണത അഭിയാൻ പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിൽ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ മേഗശ്രീ ഐ.എ.എസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്,ആസ്പിരേഷനൽ ബ്ലോക്ക് ഫെലോ റോഷൻ രാജ് എന്നിവർ മികച്ച…

Read More

മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ്…

Read More

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി

ബത്തേരി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി. മേഖല പ്രസിഡന്റ്‌ പി ഐ സാജൻ അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനോജ് മാത്യു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സജീവ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രെഷർ കെ ടി ബാബു വരവ് ചിലവ് കണക്കവതരിപ്പിച്ചു. ജോയി മത്തായി മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി മേഖലയിൽ മെമ്പർമാരുടെ കുട്ടികളുടെ ഇടയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ…

Read More

വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അമ്പലവയൽ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ പഞ്ചായത്ത് പകൽ വീട് ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. ജനമൈത്രി സമിതി അംഗം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം അമ്പലവയൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ സലാം നിർവ്വഹിച്ചു. ജനമൈത്രി പോലീസ് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ ‘വയോജനങ്ങളും പോലീസും’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു .ജനമൈത്രി ബീറ്റ് ഓഫീസർ ബിജു, സിറ്റിസൺ ഫോറം ഭാരവാഹികളായ…

Read More

കഞ്ചാവുമായി യുവാവ് പിടിയിൽ

വൈത്തിരി: കഞ്ചാവുമായി യുവാവ് പിടിയിൽ. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിൽ (26) നെയാണ് വൈത്തിരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാൾ പിടിയിലാകുന്നത്. 23 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എസ്.സി.പി.ഒ വിനീഷ്, സിപിഒമാരായ പ്രമോദ്, രതിലാഷ്, വിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Read More

ഡബ്ലിയു എൽ എഫ് 2024 പ്രചരണപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മാനന്തവാടി: 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രചരണപരിപാടികളുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍, ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേയ്ക്കുയര്‍ത്തി നിര്‍വഹിച്ചു. ‘ഗ്രാമീണമേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സാഹിത്യോത്സവമെന്ന നിലയില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞുവെന്ന്’ അഹമ്മദ് കുട്ടി ബ്രാന്‍ പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍, ആരോഗ്യ-വിദ്യാഭ്യാസ…

Read More

ബൈരക്കുപ്പ പാലം നിര്‍മ്മാണം; കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബത്തേരി: കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ വില്ലേജില്‍ പാലം നിര്‍മിക്കാന്‍ കേരളസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചതായി ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. പാലം നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൃഷ്ണയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരക്കുപ്പഗ്രാമം സ്ഥിതി ചെയ്യുന്നത്, കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂര്‍ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനിനദിക്ക് കുറുകെ പാലം…

Read More

ഡിജി കേരളം പദ്ധതി വിജയിപ്പിക്കും

കൽപ്പറ്റ: ജില്ലയില്‍ ഡിജി കേരളം പദ്ധതി വിജയിപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രഖാരമുള്ള ഡിജി വാരം വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ 1ന് ഡിജി കേരളം പ്രഖ്യാപനം നടക്കുന്ന സാഹചര്യത്തില്‍ പൂര്‍ത്തിയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ര്ഖ്യാപനം നടത്താനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും തീരുമാനിച്ചു….

Read More

ആസ്പിരേഷണൽ ജില്ലാ പദ്ധതി വയനാടിന് അഭിമാനനേട്ടം സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി.

കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തിരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂർത്തീകരണം സമ്പൂർണ്ണ അഭിയാൻ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂർണ്ണതാ പ്രഖ്യാപനവും നടത്തി. മുട്ടിൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണതാ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂർത്തീകരണത്തിനായി മികച്ച…

Read More