സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് ലഭിക്കും: ജില്ലാ കളക്ടര്‍
കൽപ്പറ്റ : സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പത്രവയന ഒരു ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ജില്ലാ കളക്റ്റര്‍ മേഘശ്രീ. കളക്ട്രേറ്റില്‍ കുട്ടികളുമായുള്ള ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടിയില്‍ കബനിഗിരി നിര്‍മല എച്ച്.എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്? ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്? വയനാട്…
