Headlines

wenewser-user

15 കുടുംബങ്ങൾക്ക് അരലക്ഷം രൂപ വീതം കൈമാറി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1963 ബാച്ച് അലൂമിനി ഡോക്ടർമാർ ചേർന്ന് ഉരുൾ പൊട്ടൽ കാരണം ബന്ധുക്കളെ നഷ്ടപ്പെട്ടവർക്കും വീട് ഒലിച്ചു പോയവർക്കുമാണ് അമ്പതിനായിരം രൂപ വീതം 15 പേർക്ക്,. എം എൽ .എ. ടി. സിദ്ധിക്കിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരായ എൻ.എസ്.ഡി.രാജു , ബാലസുബ്രമണ്ണ്യം , മദൻ ,ഒ .ബേബി മുതലായവർ ചെക്ക് കൈമാറിയത്. ഐ.എം.എ പ്രസിഡണ്ട് ഡോ. രാജേഷ്, QPMPA യെ പ്രതിനിധീകരിച്ച് ഡോ – ടിപിവി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു –

Read More

ഇപ്പോഴും സജീവമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്ന് പവിത്രയുടെ ഭൗതിക ശരീരമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് പ്രവർത്തനമേറ്റെടുത്തത്. ചൂരൽമല ദുരന്തത്തിൽ പവിത്രയുടെ ഭർത്താവും മകളും മരണപ്പെട്ടിരുന്നു. പവിത്രയുടെ ശരീരഭാഗങ്ങൾ മൂന്ന് കുഴികളിലായിരുന്നു പുത്തുമലയിൽ പ്രത്യേകം സജ്ജീകരിച്ച പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നത്. 3 കുഴികളിൽ നിന്നും ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിലേക്ക്…

Read More

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വാകേരി: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ബില്ലിനെതിരെ ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ സ്വഫ്‌വ, ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ ത്വലബ പ്രസിഡണ്ട് മുനവ്വർ അലി തരുവണ വിഷയാവതരണം നടത്തി. യുണിയൻ ഭാരവാഹികളായ ആസിഫ് പേരിയ,സിനാൻ പാണ്ടിക്കടവ്,സിനാൻ അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

Read More

അന്താരാഷ്ട കാപ്പി ദിനാചരണം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി ഉദ്ഘാടനം ചെയ്തു. വയനാടൻ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തിൽ വർദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തിൽ പങ്കെടുത്തവർ സംസാരിച്ചു. കാപ്പികർഷകരെ യോഗത്തിൽ ആദരിക്കുകയും ചെയ്തു. കോഫി ബോർഡ് മെമ്പർ ഇ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മനോജ്, ഡോ. ജോർജ് ഡാനിയേൽ, മുൻസിപ്പൽ ചെയർമാൻ ടി.കെ.രമേശ് ,…

Read More

ചായക്കട കേന്ദ്രീകരിച്ച് മദ്യ വില്പന ഒരാൾ റിമാൻഡിൽ

ഇരുളം : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടിൽ വിജയൻ. ഓ. എസ് (54) എന്നയാളെ ഒന്നാം പ്രതിയായും, ഇയാളിൽനിന്ന് മദ്യം വാങ്ങിച്ച് കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ സദാനന്ദൻ. പി ആർ എന്നയാളെ lപൊതുസ്ഥലത്ത് മദ്യപിച്ചതിനും രണ്ടാം പ്രതിയാ യും അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 3.300ലിറ്റർ മദ്യവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)…

Read More

പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

ഗാന്ധി സ്മൃതി സംഗമം നടത്തി

വെള്ളമുണ്ട:-ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ടായതിൻ്റെ നൂറാം വാർഷികമാഘോഷം വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പ്രമുഖ വാഗ്മി സൂപ്പി പള്ളിയാൽ ‘ഗാന്ധിജിയുടെ ഇന്ത്യ’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എം വേണുഗോപാൽ ഉൽഘാടനം ചെയ്തു,മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു, കമ്മന മോഹനൻ, ഷാജിജേക്കബ്, ജെയിംസ് എൻ. എസ് ,എം.ലതിക,, ഷൈജി ഷിബു, എം.ജെ. ജിൽസമ്മ തുടങ്ങിയവർ പ്രസംഗിച്ചു. എൻ കെ.പുഷ്പലത…

Read More

കാവൽക്കാർ ക്രിമിനലുകളായത് കേരളത്തിന്റെ ഗതികേട്: മുജീബ് കാടേരി

കൽപ്പറ്റ : ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്….

Read More

ദേശീയപാതയിലെ സൈൻ ബോർഡുകൾ കഴുകി വൃത്തിയാക്കി

കൽപ്പറ്റ : വയനാട് ദേശീയപാതയിലെ കാഴ്ചയോഗ്യമല്ലാത്തതും പഴക്കം ചെന്നതുമായ മുന്നറിയിപ്പ് ബോർഡുകൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇത്തരം ബോഡുകൾ ഇതിനോടകം തന്നെ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നതായി വാർത്തകൾ വന്നിരുന്നു. സ്വച്ചതാ ഹി സേവ – 2024 ഭാഗമായി, ഗാന്ധി ജയന്തിയോടാനുബന്ധിച്ച്, പനമരം ഡബ്ലിയു എം ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ മുതൽ ചുണ്ടേൽ വരെയുള്ള ദേശീയപാതയിലെ സൈൻ ബോർഡുകളാണ് കഴുകി വൃത്തിയാക്കിയത്. ശുചിത്വമിഷൻ ജില്ലാ മേധാവി ശ്രീ. ഹർഷൻ….

Read More

വയോജന മഹാസംഗമം സംഘടിപ്പിച്ചു

കരിങ്ങാരി: ഗവൺമെന്റ് യു പി സ്‌കൂളിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാത്സല്യം 2024 എന്ന പേരിൽ വിളംബരറാലിയും പ്രദേശത്തെ നൂറിലധികം വയോ ജനങ്ങളെ പങ്കെടുപ്പിച്ച് വയോജനമഹാസംഗമവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ബ്ലോക് പഞ്ചെയത് മെമ്പർ പി കെ അമീൻ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമേശൻ സി വി , മാനന്തവാടി എ…

Read More