wenewser-user

യുവ കപ്പ്-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ സബ് ജില്ലാ തലം യോഗ്യതറൗണ്ട് മത്സരങ്ങൾ ഡിസംബർ ഒന്ന് മുതൽ

കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ് പ്രസ്തുത ടൂർണമെന്റിന്റെ മാനന്തവാടി സബ് ജില്ലാ യോഗ്യത മത്സരങ്ങൾ 2023 ഡിസംബർ 1,2,3 തീയതികളിൽ ആരംഭിക്കും. വെള്ളമുണ്ടയിൽ നടന്ന ടൂർണമെന്റ് സ്വാഗതസംഘംരൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ് അധ്യക്ഷത…

Read More

എം എസ് എഫ് കിസലയത്തിന് സമാപനം.

എടവക: എം. എസ്. എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിസലയം കലാ മത്സരം സംഘടിപ്പിച്ചു. സർഗ്ഗാത്മകത ലഹരിയാവട്ടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ നടന്നത്. സർഗ്ഗാത്മ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥിത്വമാണ് നാളെയുടെ പ്രതീക്ഷ എന്ന് എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി പി. എ ജവാദ് പറഞ്ഞു. കിസലയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ കിസലയം രണ്ട് വേദികളിലായി 12 ഇനങ്ങളിൽ 60ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സാബിത്ത്…

Read More

അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ സംയുക്ത പരിശോധന നടത്തി.

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ കമ്പളക്കാട് ടൗണും ആയി ബന്ധപ്പെട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽആരോഗ്യവകുപ്പ്,പഞ്ചായത്ത് പോലീസ് എന്നീ വകുപ്പുകൾ സംയുക്തപരിശോധന നടത്തി. വൃത്തിഹീനമായി,ശുചിത്വമില്ലാതെയുംപ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമകൾക്ക് 40000 രൂപ പിഴ ചുമത്തുകയും, ഇന്ന് തന്നെ വൃത്തിയാക്കി താമസ യോഗ്യമാക്കുന്നതിന് കർശന നിർദേശം നൽകുകയും ചെയ്തു.പരിശോധനക്ക് വരദൂർ phc യിലെ JHI ശ്രീ.സുരേഷ്‌കുമാർ,പഞ്ചായത്ത് ജീവനക്കാരായ ശ്രീ.ആന്റണി., k, ശ്രീമതി.സന്ധ്യ.വി,സിവിൽപോലീസ് ഓഫീസർ ശ്രീ.ജിഷ്ണു.v.p എന്നിവർ നേതൃത്വം നൽകി.ഇത്തരം താമസ സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുകയും കർശനനിയമനടപടികൾ…

Read More

ആയുഷ് ക്ലബ്‌ പ്രവർത്തനം തുടങ്ങി

മാനന്തവാടി: വാളേരി ഗവ. മാതൃക ഹോമിയോ ഡിസ്‌പെൻസറിയുടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ ആയുഷ് ക്ലബ്‌ രൂപീകരണവും യോഗ പരിശീലനവും നടത്തി. പരിപാടിയുടെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടന്നു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. വി. റിഷ്യ, ഡോ. വീണ വിജയൻ എന്നിവർ ക്ലാസെടുത്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത,…

Read More

‘ജീവിതം ട്യൂണ്‍ ചെയ്യാം’ സൗജന്യ റേഡിയോ വിതരണം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്കൂളുകൾ, സാംസ്‌കാരിക നിലയങ്ങൾ, തൊഴിലിടങ്ങൾ,അഗതി മന്ദിരങ്ങൾ, കിടപ്പ് രോഗികളുടെ വീടുകൾ എന്നിവിടങ്ങളിൽ പൊതുപ്രവർത്തകൻ കാരക്കുനി ബഷീറിന്റെ നേതൃത്വത്തിൽ സൗജന്യ റേഡിയോ വിതരണം നടത്തി. വെള്ളമുണ്ട എ.യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ബഷീർ കാരക്കുനി അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് സി. ജ്യോതി ടീച്ചർ , വി. കെ ഗോവിന്ദൻ, രോഷ്നി ടീച്ചർ,…

Read More

തൊഴിലാളി ദ്രോഹത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ആര്‍. ചന്ദ്രശേഖരന്‍

കല്‍പ്പറ്റ: തൊഴിലാളി ദ്രോഹനയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പുത്തൂര്‍വയലില്‍ ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികളുടെ വേതനം വേണ്ടവിധത്തില്‍ വര്‍ധിപ്പിക്കാതെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും അശാസ്ത്രീയ…

Read More

ലോക എയ്ഡ്‌സ് ദിനാചരണം;വയനാട് ജില്ലാതല പരിപാടികള്‍ 30, ഡിസംബര്‍ ഒന്ന് തിയതികളില്‍

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടികള്‍ 30, ഡിസംബര്‍ ഒന്ന് തിയതികളില്‍ കല്‍പറ്റയില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 30നു വൈകുന്നേരം ആറിന് ചുങ്കം ജംഗ്ഷനില്‍ ദീപം തെളിയിക്കും. ഫാത്തിമ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. ഒന്നിനു രാവിലെ ഒമ്പതിന് പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്നു എസ്.കെ.എം.ജെ സ്‌കൂളിലേക്ക് റാലി നടത്തും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ചേരും….

Read More

സായുധ സേന പതാക ദിനം; യോഗം ചേര്‍ന്നു

കൽപ്പറ്റ : സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു. സായുധ സേനാ പതാക ദിനത്തിന്റെ പ്രാധാന്യം, മുന്നൊരുക്കങ്ങള്‍, വിരമിച്ച സൈനീകര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്. സുജിത, , ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.കേണല്‍ എസ്.കെ തമ്പി…

Read More

സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

കുപ്പാടിത്തറ: കുറുമ്പാല ഗവ: ഹൈസ്‌കൂളിന് അഡ്വ: ടി സിദ്ധിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണവും ലിറ്റില്‍ കൈറ്റ്‌സ് മാഗസിന്‍ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ്…

Read More

അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 മുതല്‍ കൽപ്പറ്റയിൽ

കല്‍പ്പറ്റ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റീജിയണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 മുതല്‍ ഡിസംബര്‍ നാല് വരെ ജിനചന്ദ്ര മെമ്മാറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. സൗത്ത്, നോര്‍ത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, ഹെഡ്ക്വാര്‍ട്ടര്‍ ഡല്‍ഹി സോണുകളിലെ ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബേസില്‍ വി. ജോസ്, ബി. വിഘ്‌നേഷ്, എം. വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ ഒമ്പതിന് എഫ്‌സിഐ ചീഫ് ജനറല്‍ മാനേജര്‍ രാജഗോപാല്‍…

Read More