wenewser-user

സഹയാത്രിക വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു.

മീനങ്ങാടി: വിഭിന്നശേഷി സമൂഹത്തിന്‍റെ സര്‍ഗ്ഗാവിഷക്കാരങ്ങ‍ള്‍ക്ക്  പൊതുവേദി ഒരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. സഹയാത്രിക വിഭിന്നശേഷി കലോത്സവം മൌത്ത് പെയിംന്‍റിംഗിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ ജോയ‍ല്‍ കെ ബിജു ഛായചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്തു. കിടപ്പ് രോഗികള്‍ മുതല്‍ വീല്‍ചെയറിന്‍റെ സഹായത്താലും ആംബുലന്‍സിലുമായെത്തി പരിമിതികളെ തോല്‍പിച്ച് അവ‍ര്‍‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു. പത്തൊന്‍പത് വാര്‍ഡുകളി‍ല്‍ നിന്നായി അറുപതിലധികം കലാകാരന്‍മാ‍ര്‍ പരിപാടികളവതരിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമൻറോയും വിതരണം ചെയ്തു. നാലുചുവരുകള്‍ക്കുള്ളി‍ല്‍ തളച്ചിടേണ്ടവരല്ല ചേര്‍ത്തുനിര്‍ത്തേണ്ടവരാണെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കികൊണ്ടാണ്…

Read More

ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യത: പി.കെ കുഞ്ഞാലിക്കുട്ടി

സുല്‍ത്താന്‍ ബത്തേരി: ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി മാറിയെന്ന് മുസ്്‌ലിം ലീഗ്  ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍, ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ്. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരിനെ ഇനി ജനം വിശ്വസിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണാണ് മുസ്്‌ലിം ലീഗ്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടതിന്. ജനദ്രോഹസര്‍ക്കാരിനെതിരെ…

Read More

കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും വെള്ളരിമല, കോട്ടപ്പടി, തൃക്കൈപറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യു ഡി എഫ് ഗവ:കാലത്ത് നടപടികള്‍ പൂര്‍ത്തികരിച്ചതുമായതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തി…

Read More

ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 22.5 ലക്ഷം രൂപ ചിലവിലാണ് എക്സറെ യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്…

Read More

പുനരധിവാസ പദ്ധതി: സ്ഥലമേറ്റെടുത്ത് നല്‍കി

മാനന്തവാടി : മാനന്തവാടി താലൂക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ വീടില്ലാത്തവര്‍ക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം പതിനഞ്ചോളം ഗുണഭോക്താക്കള്‍ക്ക് സ്ഥലം ഏറ്റെടുത്തു നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ സ്ഥലം വാങ്ങി നല്‍കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ സ്ഥലവുമായ് ബന്ധപ്പെട്ട് പതിനഞ്ചോളം ഉപഭോക്താക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.ടി പ്രകാശന്‍ വിഷയത്തില്‍…

Read More

അന്താരാഷ്ട്ര ശിശുദിനം ആചാരിച്ചു

തരുവണ : കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ നവംബർ 20 ന് നടത്തുന്ന ലോക ശിശുദിനത്തിന്റെ ഭാഗമായി തരുവണ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കു സൗജന്യ തൂവാല വിതരണവും ശുചിത്വ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നൗഫൽ പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഡോ. മനു വർഗീസ് ക്ലാസ്സെടുത്തു. നാസർ എ.കെ,എച്ച്.എം വിജയൻ വി.പി, തസ്‌ലിമ കെ തുടങ്ങിയവർ…

Read More

മുന്നണി മാറ്റമില്ല, അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ല: സാദിഖലി ശിഹാബ് തങ്ങൾ

ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ്…

Read More

സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി

കൽപ്പറ്റ :മലബാർ ഗോൾഡും ഇഖ്റ ഹോസ്പിറ്റലും ചേർന്ന് കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ മുജീബ് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി ,എം അബൂബക്കർ അധ്യക്ഷത വഹിച്ചു. മലബാർ ചാരിറ്റബിൾ ട്രസ്റ്റ്  മെമ്പർ ബഷീർ, കൽപ്പറ്റ നഗരസഭ വാർഡ്കൗൺസിലർ രാജാറാണി സംസാരിച്ചു.

Read More

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മാനന്തവാടി: കേരള ഗവ: സ്റ്റുഡന്റ് നഴസസ് അസോസിയേഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തൃരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഭിലാഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് വയനാട് ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് ദേവിക…

Read More

വയലാർ അനുസ്മരണവും ചിത്രപ്രദർശനവും നടത്തി

തോണിച്ചാല്‍: തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ബാലവേദി കുട്ടികളുടെ ചിത്ര പ്രദര്‍ശനവും നടത്തി. പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.പി. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസി ജോണി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സതീഷ്ബാബു, പ്രവീണ, ശ്രിരാഖ് ശ്രീരംഗപാണി, ശരത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ.അനില്‍കുമാര്‍ സ്വാഗതവും ഭരണ സമിതിയംഗം പി.കെ.ദിനേശന്‍ നന്ദിയും രേഖപ്പെടുത്തി. കേരളോല്‍സവത്തില്‍ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം…

Read More