Headlines

wenewser-user

പിച്ച തെണ്ടൽ സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:നാല് വർഷമായി കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം നൽകാതെ,കടാശ്വാസ കമ്മീഷന് നൽകാനുള്ള തുക നൽകാതെ,കാർഷിക ലോണുകൾക്ക് പലിശ സബ്സിഡി നൽകാതെ കർഷകരെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടതു പക്ഷ സർക്കാരിനെതിരെ,ഓണ കാലത്ത് പോലും കർഷകർക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞ്, ദൂർത്തടിച്ച് കാലിയായ പിണറായിയുടെ ഖജനാവിലേക്ക് നൽകാൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു.ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം…

Read More

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറം: മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്.UAE യില് നിന്നും വന്ന 38 വയസ്സുകാരനാണ് രോഗം. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരണമാണ് മലപ്പുറത്ത് ഉണ്ടായത്. നേരത്തെ ഡൽഹിയിലും ഒരാൾക്ക് എംപോക്സ് കണ്ടെത്തിയിരുന്നു.

Read More

വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് മുന്നണിക്ക് വിജയം

വെള്ളമുണ്ട: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ്.മുന്നണി വിജയിച്ചു.മുസ്ലിം ലീഗ് അഞ്ചു സീറ്റിലും കോൺഗ്രസ്സ് നാലു സീറ്റിലുമാണ് മത്സരിച്ചത്. പി.കെ.മൊയ്‌ദു, എ.കെ.ഇബ്രാഹിം, ജിൻഷാദ്.എ.സി., സുഹറ മൂസ്സ, ഹാജറ.സി.എച്,(മുസ്ലിം ലീഗ് ), വി.വി.ബാലൻ, പി.ടി.ചെറിയാൻ, ചന്ദ്രൻ.പി,ജിൽസമ്മ,എന്നിവരാണ് വിജയിച്ച സ്ഥാനാർഥികൾ.മുസ്ലിം ലീഗിലെ പി.കെ.മൊയ്‌ദുവിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളെ ആ നയിച്ചു കൊണ്ട് യു.ഡി.എഫ്.പ്രവർത്തകർ വെള്ളമുണ്ടയിൽ ആഹ്ലാദ പ്രകടനം നടത്തി.പ്രകടനത്തിന് യോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ…

Read More

സ്വാച്ഛ് താ ഹി സേവ; ശുചീകരണ പ്രവർത്തികൾ നടത്തി

കണിയാമ്പറ്റ : സ്വാച്ഛ് താ ഹി സേവ മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഇസ്സത്തുൽ ഇസ്ലാം സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിന് കീഴിൽ കമ്പളക്കാട്, കണിയാമ്പറ്റ, കെൽട്രോൺ വളവ്,1മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.

Read More

വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ മൈയിന്റനൻസ് ഗ്രാൻഡ് ഉപോയോഗിച്ചുള്ള നവീകരണ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.കെ അമീൻ, വൈസ് പ്രസിഡന്റ്‌ കേളോത്ത് സലീം,അംഗം ജബ്ബാർ സി. പി, പ്രിൻസിപ്പൽ പി.സി തോമസ് മാസ്റ്റർ,രേഖ സുരേഷ്,ഷാജി ഐക്കരകുടി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു.

കണിയാമ്പറ്റ: ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു കണിയാമ്പറ്റ സ്വദേശി കല്ലോത്ര സുബൈർ മുസ്ലിയാർ ആണ് മരണപ്പെട്ടത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ

Read More

എസ്.പി.സി. ത്രിദിന ക്യാമ്പ് തുടങ്ങി

മീനങ്ങാടി: മീനങ്ങാടി ജി.എച്ച്.എസ്. സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന അവധിക്കാല ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാ പിക പി.ഒ. സുമിത, ടി.വി. കുര്യാക്കോസ്, എന്നിവർ സംസാരിച്ചു. മീനങ്ങാടി എസ്.ഐ. ബി.വി. അബ്ദുറഹിമാൻ പതാക ഉയർത്തി. ആദ്യ സെഷനിൽ കേരള പോലീസ് ഫാമിലി കൗൺസലർ എം….

Read More

റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കുന്നു. മഞ്ഞയും പിങ്ക് റേഷൻ കാർഡുടമകൾക്ക് ഇത് പ്രാബല്യത്തിൽ വരും. വെള്ള, നീല റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. മസ്റ്ററിങ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടത്തും. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മസ്റ്ററിങ് നടക്കും. മൂന്നാംഘട്ടം ഒക്ടോബർ 3 മുതല്‍…

Read More

സമന്വയം: തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ

കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 19) രാവിലെ 10ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയാവും. എം.എല്‍.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.പി…

Read More

സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി

വെള്ളമുണ്ട: മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ യൂണിറ്റിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗവണ്‍മന്റ് ഹൈസ്‌കൂളില്‍ വച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി. 70 പേരോളം പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പ് പുളിഞ്ഞാല്‍ വാര്‍ഡ് മെമ്പര്‍ ഷൈജ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കടുത്തവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്‌പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ഫാ. മനോജ് കവളക്കാടൻ ആശംസ അറിയിച്ചു സംസാരിച്ചു. എഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ സുമ നന്ദി…

Read More