ജില്ലാ കേരളോത്സവം: കലാ വിരുന്നിന് തിരി തെളിഞ്ഞു
കൽപ്പറ്റ : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കലാമത്സരങ്ങൾക്ക് അരങ്ങുണർന്നു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു മുഖ്യാതിഥിയായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം ഷബീറലി വിശദീകരണം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക്…
