കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ചുണ്ടേൽ : ഒലിവുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശവാസിയായ രതീഷ് കുഞ്ചത്തൂരാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. രതീഷ് സഞ്ചരിച്ച സ്കൂട്ടർ ആന തകർത്തു. കൽപ്പറ്റയിൽ നിന്നും വീട്ടിലേക്ക് വന്ന രതീഷിന്റെ സ്കൂട്ടറിന് നേരെ കാട്ടാന പാഞ്ഞെടുക്കുകയായിരുന്നു. വീടിനു മുന്നിൽ വെച്ചാണ് സംഭവം. ഉടനെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ തകർത്ത കാട്ടാന ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തിരിച്ചുപോയത്. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ…
