wenewser-user

വിദ്യാർത്ഥികൾക്ക് സൗജന്യ കോഴിക്കുഞ്ഞ് വിതരണം ചെയ്തു

വെള്ളമുണ്ട: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിലെ ജി.എം.എച്ച്‌.എസ് സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി അഞ്ചു വീതം സൗജന്യ കോഴികുഞ്ഞും തീറ്റയും മരുന്നും വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. കെ. എസ്.പി.ഡി.സി ചെയർമാൻ പി. കെ മൂർത്തി വിതരണോദ്ഘാടനം നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത്…

Read More

എന്‍.എസ്.എസ് യൂണിറ്റിന് സംസ്ഥാനതല അംഗീകാരം

കല്‍പ്പറ്റ : കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ അംഗീകാരം. യൂണിറ്റ് നടപ്പാക്കിയ ‘പുസ്തകത്തണലില്‍’ എന്ന പരിപാടിക്കാണ് ബഹുമതി ലഭിച്ചത്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവില്‍ നിന്നും കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. യൂണിറ്റിന്റെ നേതൃത്വത്തില്‍ ദത്തു ഗ്രാമമായ പടപുരം കോളനിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗ്രന്ഥശാല സജ്ജീകരിച്ചു നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്തത്. പടപുരം കോളനിയില്‍ അടഞ്ഞുകിടന്നിരുന്ന ഏകാധ്യാപക വിദ്യാലയം ലൈബ്രറി ആവശ്യങ്ങള്‍ക്കായി നഗരസഭ…

Read More

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ, ടി.ബി. ഹനീഫ(38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 31.10.2023 തീയതി ഉച്ചക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എസ്.ഐ സി.എം. സാബു, സി.പി.ഓ അനിത്ത് കുമാർ, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Read More

ഗവ: നഴ്സിംഗ് കോളേജ് ക്ലാസുകള്‍ ഇന്ന് തുടങ്ങും

മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് ഇന്ന് (ബുധനാഴ്ച) പ്രവര്‍ത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വര്‍ഷ പ്രവേശനം പൂര്‍ത്തിയായി. നിലവില്‍ മെഡിക്കല്‍ കോളേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് പുതിയ നഴ്സിംഗ് കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2023 – 24 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് നഴ്‌സിങ്ങ് കോളേജ് അനുവദിച്ചത്. പ്രിന്‍സിപ്പാളായി പി. ഉഷാ കുമാരി ചുമതല ഏറ്റെടുത്തു. മാനന്തവാടി നിയോജക മണ്ഡത്തിലെ…

Read More

സ്ത്രീ സുരക്ഷ; സ്വയം പ്രതിരോധവുമായി ജനമൈത്രി പോലീസ്

കൽപ്പറ്റ : ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നടത്തി. കളക്ട്രേറ്റ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രതിരോധിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കണമെന്നും ഭയമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ആദ്യ ചുവടുകള്‍…

Read More

ഭരണഭാഷാ വാരാഘോഷം: ജില്ലാ പോലീസ് വിവിധ പരിപാടികൾ നടത്തി

കൽപ്പറ്റ: 2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടുമനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി. നവംബർ ഒന്നിന് രാവിലെ 11ന് വയനാട് ജില്ലാ പോലീസ് ഓഫീസിൽ ജില്ലാതല ഉദ്ഘാടനവും ഭരണ ഭാഷാ പ്രതിജ്ഞയും ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിർവഹിച്ചു. അഡീഷണൽ എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), അബ്ദുൾ ഷെരീഫ്(ബത്തേരി),…

Read More

മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ക്ലബുകളെ നഗരസഭ ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒക്ടോബര്‍18 മുതല്‍ ഒക്ടോബര്‍ 28 വരെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കലാ കായിക മത്സരങ്ങില്‍ 386 പോയിന്റ് നേടിയ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി ചാമ്പ്യന്‍മാരായി. 249 പോയിന്റ്…

Read More

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബത്തേരി: നവംബർ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് എ.ഡി.എം എൻ.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്റ്റൈൽസിന് എതിർവശമാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നവംബർ 23 ന് ഉച്ചക്ക് 2 ന് ബത്തേരി സെൻ്റ് മേരീസ് ഗ്രൗണ്ടിലായിരിക്കും നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിൻ്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പുരോഗമിച്ച് വരികയാണ്. ഒക്ടോബർ 17നാണ് നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം സംഘാടക…

Read More

പലസ്തീന്‍: സമസ്ത പ്രാര്‍ത്ഥനാ സംഗമം നടത്തി

കല്‍പ്പറ്റ: വെള്ളവും വെളിച്ചവും മരുന്നും ഭക്ഷണവുമില്ലാതെ തുടരുന്ന ഇസ്റാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് സമസ്ത വയനാട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം ഫലസ്തീന്‍ ജനതയോടുള്ള ആത്മീയ ഐക്യദാര്‍ഢ്യമായി. 75 വര്‍ഷങ്ങളായിചരിത്രത്തിലെ ഏറ്റവും വലിയ കൊടിയ വഞ്ചന തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്റാഈലിന്റേയും അവര്‍ക്ക് ഓശാന പാടുന്ന സയണിസ്റ്റ് ലോബികളുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ഗസ്സയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് സമസ്ത വയനാട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ പ്രാര്‍ഥനാ സംഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സംഗമം…

Read More

സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകള്‍ സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു. പഞ്ചായത്തുകളിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി.ശശിധരനും സുരക്ഷാ 2023 ക്യാമ്പെയിനിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ…

Read More