Headlines

wenewser-user

ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് തൊഴില്‍; സംസ്ഥാനതല ഉദ്ഘാടനം 19ന്

കൽപ്പറ്റ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി 18നും 50നും ഇടയില്‍ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ സെപ്തംബര്‍ 19 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി…

Read More

മൊബൈല്‍ നിയമ സഹായ കേന്ദ്രം പര്യടനം

കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റി മൊബൈല്‍ നിയമ സഹായ കേന്ദ്രം സെപ്തംബര്‍ 18 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. സെപ്തംബര്‍ 18 ന് മേപ്പാടി പഞ്ചായത്ത്, 19 ന് ചൂരല്‍മല റേഷന്‍ കടക്ക് സമീപം, 20 ന് രാവിലെ മുട്ടില്‍ പഞ്ചായത്തിലും ഉച്ചക്ക് ശേഷം സിവില്‍ സ്റ്റേഷനിലുമാണ് നിയമസേവനം നടത്തുക. ഹൈക്കോടതി അഭിഭാഷകരുടെയും വയനാട് ജില്ലയിലെ അഭിഭാഷകരുടെയും സേവനം മൊബൈല്‍ നിയമ സഹായ കേന്ദ്രത്തലുണ്ടാകും.

Read More

ജനകീയ സദസ് സെപ്തംബര്‍ 26

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ് റൂട്ടുകള്‍ കണ്ടെത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ജനകീയ സദസ് നടത്തുന്നു. ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പൊതു ഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദേശിക്കാമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് ജനകീയ സദസ്സില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ…

Read More

ദുരന്തബാധിതര്‍ക്കായി ഓണക്കിറ്റുകള്‍; തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും

കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണക്കിറ്റുകള്‍ വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ തയ്യാറാക്കിയത്. തുണികിറ്റും സോപ്പ് പേസ്റ്റ് തുടങ്ങിയവ അടങ്ങിയ ഹൈജിന്‍ കിറ്റുകളും ഇതോടൊപ്പം ദുരന്തബാധിതര്‍ക്ക് നല്‍കും. ഇതുകൂടാതെ അരിയും ലഭ്യമാക്കുന്നുണ്ട്. 250 കിറ്റുകള്‍ ഇതിനകം ദുരന്തബാധിതര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിച്ചുനല്‍കി. ഇവിടെ നിന്നാണ് കിറ്റുകള്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്കായി എത്തിക്കുക. മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താല്‍ക്കാലികമായി പുനരധിവസിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വെളളിയാഴ്ച…

Read More

എംഎല്‍എ ഫണ്ട് അനുവദിച്ചു

കൽപ്പറ്റ : ടി. സിദ്ധിഖ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ എട്ടു മീറ്റര്‍ മിനിമാസ്റ്റ് ലൈറ്റുകളും (28എണ്ണം), രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ 71,60,000 രൂപയുടെ ഭരണാനുമതിയായി. ടി. സിദ്ധിഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിന് വാഷ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ് എന്നിവ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി

Read More

ഓണസമ്മാനത്തിലൂടെ ഗോത്ര വിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍: മന്ത്രി ഒ.ആര്‍ കേളു

തിരുനെല്ലി: സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല നഗറില്‍ ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണാഘോഷ ദിനങ്ങളില്‍ ആദിവാസി മേഖലകളില്‍ പണ്ടുണ്ടായിരുന്ന പ്രതിസന്ധി ഇന്നുണ്ടാകാന്‍ പാടില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഓണക്കിറ്റിന് പുറമേ വയോധികര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്‍കുന്നത്. ഗോത്ര…

Read More

ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അംഗങ്ങൾക്കുള്ള ഉത്സവാനുകൂല്യം വിതരണം ചെയ്തു.

കൽപ്പറ്റ:- ജില്ലാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് വെല്‌ഫെയര് സൊസൈറ്റിയുടെ കീഴിലെ അംഗങ്ങള്ക്കുള്ള ഉത്സവ ബത്ത വിതരണം ചെയ്തു. കൽപ്പറ്റ വ്യാപാര ഭവനില് നടന്ന പരിപാടി വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.വി ശശികുമാര് ഉത്സവാനുകൂല്യം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് കെ. മണിരധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി സന്തോഷ് സ്വാഗതം പറഞ്ഞു. ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് കെ.ജി സന്തോഷ്, സെക്രട്ടറി കെ.നാരായണന്, ബത്തേരി താലൂക്ക് പ്രസിഡന്റ് ജെസി സന്തോഷ്, കൽപ്പറ്റ…

Read More

തമിഴ്‌നാട് കോണ്‍ഗ്രസ് ദുരിതാശ്വാസ സാധനങ്ങള്‍ കൈമാറി

കല്‍പ്പറ്റ : മുണ്ടക്കൈ ദുരിതബാധിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസമേകാന്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായസംഭരണ കേന്ദ്രത്തിലേക്ക് തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങള്‍ എത്തിച്ചുനല്‍കി. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിലും, മഴക്കെടുതിയിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സഹായങ്ങള്‍ നേരത്തെ എത്തിച്ചുനല്‍കിയിരുന്നു. അതിലേക്ക് തമിഴ്‌നാട് കോണ്‍ഗ്രസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് അതിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇവര്‍ സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ സംഭാവനയായി…

Read More

മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം ഓണക്കിറ്റ് വിതരണം ചെയ്തു

മുട്ടിൽ: മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം നടത്താനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കി. ഓണക്കിറ്റ് വിതരണവും മെമ്പർഷിപ്പ് പ്രവർത്തനവും വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയനിൽ ചാർജെടുത്ത…

Read More

വയോധികയുടെ കൊലപാതകം പ്രതിയുമായി തെളിവെടുപ്പ്

തേറ്റമല: തേറ്റമല വയോധികയുടെ കൊലപാതകത്തിൽ പ്രതി ഹക്കീമിനെ തെളിവെടുപ്പിനായി എത്തിച്ചു. വൻ പോലീസ് സന്നാഹത്തിൽ ആയിരുന്നു തെളിവെടുപ്പ്. കൊല നടന്ന വീടും കൊലക്കുശേഷം വയോധികയെ കണ്ടെത്തിയ കിണറിന്റെ പരിസരത്തും തെളിവെടുപ്പിന് എത്തിച്ചു. കൊല പാതകത്തെക്കുറിച്ച് പ്രതി വിശദീകരിച്ചു.

Read More