Headlines

wenewser-user

വരുമാന സർട്ടിഫിക്കറ്റ് വേണോ? ഇനി സത്യവാങ്മൂലം നിർബന്ധം

തിരുവനന്തപുരം : റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും.   ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ…

Read More

വാക്കുപാലിച്ച്‌ മന്ത്രി; കുട്ടികളുടെ സ്വന്തം ശാലിനി ടീച്ചറും അശ്വതി ടീച്ചറും മുണ്ടക്കൈ സ്കൂളില്‍ തിരിച്ചെത്തും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. ഉരുള്‍പൊട്ടലില്‍ തകർന്ന മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാർത്ഥികള്‍ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.   വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ…

Read More

‘പ്രതീക്ഷോത്സവം 2024-25’ നടത്തി.

പനമരം: വിവിധ സാഹചര്യങ്ങളാൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഹോപ്പ് ‘ പദ്ധതി യുടെ ഭാഗമായി ‘പ്രതീക്ഷോത്സവം 2024-25’ നടത്തി. പദ്ധതിയുടെ ആറാമത് ബാച്ച് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും വിജയികൾക്കായുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും വയനാട് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. 04.09.2024 ന് പനമരം വിജയ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ഡി.സി.ആർ.സി കൗൺസിലർ അനില വി. അബ്രഹാം പദ്ധതി വിശദീകരണം നടത്തി….

Read More

ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍; ക്ഷീര കര്‍ഷക മുന്നണിക്ക് വിജയം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ക്ഷീര കര്‍ഷക മുന്നണിക്ക് മികച്ച വിജയം. ഒമ്പത് സീറ്റുകളില്‍ മുഴുവന്‍ സീറ്റും വിജയിച്ച് ക്ഷീര കര്‍ഷക മുന്നണി ഭരണം നിലനിര്‍ത്തി. പ്രസിഡണ്ടായി കെ.കെ അബ്രഹാം, വൈസ് പ്രസിഡണ്ടായി ബിന്ദു ഷാജി എന്നിവരെ തിരഞ്ഞെടുത്തു.

Read More

അധ്യാപകദിനം ആചരിച്ചു

പനമരം : സെപ്റ്റബർ5 ദേശീയ അധ്യാപക ദിനത്തിൽ പനമരം ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷവും അധ്യാപക വ്യത്തിയിൽ പൂർവ്വാധികം ശക്തിയോടെ ഇടപെടുന്ന പൂർവ്വ അധ്യാപിക ശ്രീമതി സുഷമ പിയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സമൂഹത്തിൽ അധ്യാപ കരുടെ ആവശ്യക തയെകുറിച്ചും കേഡറ്റുകൾക്ക് അവബോധം നൽകി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ കെ ടി സുബൈർ, പ്രിൻസിപ്പാൾ ശ്രീ രമേഷ്കുമാർ കെ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി…

Read More

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തേറ്റമല : വയോധികയെ പൊട്ട കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ വൈകിട്ട് മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(70)യുടെ മൃതദേഹമാണ് കാണാതായ വീട്ടിൽ നിന്നും അര കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. തൊണ്ടർനാട് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

Read More

റേഷന്‍ കടയില്‍ അതിക്രമം, ഇ പോസ് മെഷീന്‍ തകർത്തു; യുവാവ് അറസ്റ്റില്‍

പനമരം: റേഷന്‍ കടയില്‍ ബഹളം ഉണ്ടാക്കുകയും ഇ പോസ് മെഷീന്‍ എറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചുണ്ടക്കുന്ന് ജിനേഷിനെയാണ്(32) പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ബിജു അറസ്റ്റുചെയ്തത്. ചുണ്ടക്കുന്ന് എആര്‍ഡി 80 നമ്പര്‍ റേഷന്‍ കടയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജിനേഷ് അതിക്രമം കാട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ്.

Read More

സ്കില്ലിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.

തോണിച്ചാൽ : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികൾക്കായി “INCLUSYS SKILLINGAND DEVELOPMENT CENTRE”ന്റെ ഉദ്ഘാടനം മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ എംഎംബി പ്രൊവിൻഷ്യൽ ബ്രദർ ജോസ് ചുങ്കത്ത്,മാനേജർ ബ്രദർ പോളി, ഫാദർ ജോസഫ് കൊളുത്തുവെള്ളിൽ ഫാദർ ബിജോ കറുകപ്പള്ളി, സ്പെഷ്യൽ തഹസിൽദാർ എം ജെ അഗസ്റ്റിൻ,…

Read More

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നതായി ആരോപണം

വെള്ളമുണ്ട: വെള്ളമുണ്ട മുണ്ടക്കൽ എച്ച് എസ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ റോഡ് തകർന്നതായി ആരോപണം.ജില്ലാ പഞ്ചായത്ത് അനുവധിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും ഓവുചാലും നിർമ്മിച്ചത്.ജൂലൈ 30 ന് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നതിൽ അഴിമതിയുണ്ടെന്നും അരോപണമുയരുന്നുണ്ട്.

Read More

മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി രുപീകരിച്ചു.

മേപ്പാടി: മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടേയും പുനരധിവാസം ഉറപ്പാക്കുക, പരുക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുക, തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവർ, വ്യാപാരികൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൃഷിക്ക് ആവശ്യമായ വൈദ്യുതി പുനസ്ഥാപിക്കുക, പുത്തുമലയിലെ പൊതു ശ്മാശനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി…

Read More