Headlines

wenewser-user

കാരാപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 കൽപറ്റ: ജില്ലാപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍  കാരാപ്പുഴ നെല്ലാറച്ചാല്‍ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ 15 ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം 6 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വീതം ബാണാസുര സാഗര്‍ ഡാം റിസര്‍വോയറിലും കാരാപ്പുഴ റിസര്‍വോയറിലും നിക്ഷേപിച്ചിരുന്നു. തുടര്‍നിക്ഷേപങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടം കാരാപ്പുഴ…

Read More

കനല്‍ ഫെസ്റ്റ് നടത്തി

 വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക സില്‍സില കാലടി വിഷയാവതരണം നടത്തി. ഡബ്ല്യു.ഡി.സി കോര്‍ഡിനേറ്റര്‍ എ.പി.സജ്ന, ആര്‍ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹരിപ്രസീത, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍…

Read More

കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി

കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി – കുറ്റ്യാടിയില്‍ നിന്നാണ് ഇയാളെ സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടിയത്. – അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയിരുന്നു മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ എട്ടാമനെയും സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത്് വീട്ടില്‍ സി. ജാഷിര്‍(24)നെയാണ്…

Read More

ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണം; ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

 മാനന്തവാടി: ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ കെ .മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ശിശുരോഗ വിദഗ്ദ്ധന്‍ ഡോ ചന്ദ്രശേഖരന്‍ വാരാചരണ സന്ദേശ പ്രഭാഷണം നടത്തി. ‘നവജാത ശിശു ജീവിതങ്ങളെ സാമൂഹ്യ- സ്ഥാപന ഇടപെടലുകളിലൂടെ പരിപോഷിപ്പിക്കാം ‘ എന്ന ഈ വര്‍ഷത്തെ വാരാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി…

Read More

മാലിന്യമുക്ത നവകേരളം; പരിശീലനം നല്‍കി

മീനങ്ങാടി: മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി പരിശീലനം നല്‍കി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഉപഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭയിലെയും ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്…

Read More

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കമ്പളക്കാട് : കമ്പളക്കാട് ജി യു പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബും സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും സംയുക്തമായി കമ്പളക്കാട് ജി യു പി സ്കൂൾ ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി വാർഡ് മെമ്പർ ശ്രീമതി കമല രാമൻ ഉത്ഘാടനം ചെയ്തു പ്രകാശ് പ്രസ്കോ, നയം സി ഇ , കെ ഷംന ടീച്ചർ, പ്രധാനധ്യാപകൻ, ഇമ്മാനുവൽ സിഇഒ. പി എൽ , തുടങ്ങിയവർ പങ്കെടുത്തു

Read More

കൂട് ഗൈഡൻസ് സെൻ്റർ ഉദ്ഘാടനം നവം.19ന്

മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിന് കീഴിൽ കൂട് എന്ന പേരിൽ പാതിരിച്ചാലിൽ നിർമിച്ച ഗൈഡൻസ് സെൻ്ററിൻ്റെ ഉദ്ഘാടന കർമ്മം നവംബർ 19 ന് ഞായറാഴ്ച്ച നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3 മണിക്ക് കൂദാശ ചടങ്ങുകൾ ആരംഭിക്കും. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,മാത്യൂസ് മോർ അഫ്രേം, പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.ജനപ്രതിനിധികൾ, രാഷ്ട്രിയ…

Read More

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അരുണ്‍ദേവ്

 കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി വയനാട് സ്വദേശി അരുണ്‍ദേവിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്താകെ 48 ജനറല്‍ സെക്രട്ടറിമാരാണുള്ളത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അരുണ്‍ദേവ്.ആറ് പേരാണ് ജില്ലാ പ്രാതിനിധ്യത്തിനുവേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്.

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണം ചെയ്തു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2023 – 24 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരാണോദ്ഘാടനം മെഡിക്കൽ കോളേജ് ഡീൻ ഡോ ഗോപകുമാരൻ കർത്ത നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ ചൊല്ലിക്കൊടുത്തു.കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ഡീൻ ഡോ. എ പി കാമത്ത്,  അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡെപ്യൂട്ടി…

Read More

എസ്. വി. എസ് പനമരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

പനമരം: ആം ആദ്മി പാർട്ടിയുടെ തൊഴിലാളി സംഘടനയായ എസ്. വി.എസ് (ശ്രമിക് വികാസ് സംഘടൻ) പനമരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. മത്തായി ഇ. എൽ (പ്രസിഡൻ്റ്), ഷാജി എൻ. കെ (സെക്രട്ടറി), ദേവസ്യ കെ പി (ട്രഷറർ), ദിനേശ് കൃഷ്ണൻ (ജോ. സെക്രട്ടറി), അജിൻ തോമസ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. എസ്. വി.എസ് സംസ്ഥാന പ്രസിഡൻ്റ് ശശി കുമാർ പാലകളം ഉദ്ഘാടനം ചെയ്ത യോഗം ആം ആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡൻ്റ് അജി…

Read More