wenewser-user

മറുനാടൻ മലയാളി കർഷകരെ പ്രവാസികളായി പരിഗണിക്കണമെന്ന് യു.എഫ്.പി.എ. വാർഷിക സമ്മേളനം

കൽപ്പറ്റ: മറുനാടൻ മലയാളി കർഷകരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും. മറുനാടുകളിലെ മലയാളി കർഷകരെ മുഴുവൻ പ്രവാസികളായി അംഗീകരിക്കണമെന്ന് അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം ദി അഗ്രേറിയൻ – 3 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നത്. . വാർഷികത്തോടനുബന്ധിച്ച് കുടുംബ…

Read More

പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം മന്ത്രി പി. പ്രസാദ്

അന്തരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്ക് തുടക്കമായി ബത്തേരി : പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുഷ്പ കൃഷികൾ വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നുണ്ട്. കേരള അഗ്രോ ബിസിനസ്സ് കമ്പനി ഇതിന് താൽപര്യം കാണിക്കുന്നുണ്ടെന്നും…

Read More

എൻ.എസ്.എസ് സഹവാസ ക്യാമ്പ്‌: കൊടിയിറങ്ങി

തരുവണ: എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ സമാപന സെഷൻ പാലിയാണ ഗവ.സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ. എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് കെ ജോബ്, ഹിബ തസ്‌നിം, എം രാധാകൃഷ്ണൻ, ഇ. കെ ജയരാജ്, ആഷിക് സഖാഫി, വിനോദ് പാലയണ, പി. ഇബ്രാഹിം,സനീഷ്, അനീഷ മരിയ,മുഹമ്മദ് ജൂസൈം തുടങ്ങിയവർ സംസാരിച്ചു.

Read More

നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

പിണങ്ങോട്: പിണങ്ങോട് പന്നിയോറ ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലര്‍ച്ചെ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ മറിഞ്ഞത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ നിന്നും ഏകദേശം 10 അടി താഴ്ചയില്‍ ആണ് വാഹനം മറിഞ്ഞത്. ചെങ്കുത്തായ വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്നെയും പല തവണ പല വാഹനങ്ങളും അപകടത്തില്‍ നിന്ന് തല നാരിഴക്കാണ്…

Read More

ഓർമ്മച്ചെപ്പ് പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

പനമരം: ഗവ.ഹൈസ്കൂൾ 1974-75 ബാച്ച് എസ്. എസ്.എൽ. സി വിദ്യാർത്ഥികളുടെ ഒത്തുചേരൽ പനമരം ഹൈസ്കൂൾ അങ്കണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രോജക്റ്റ് മാനേജർ സനൽ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ ഡോ.ലക്ഷ്മണൻ മാസ്റ്ററെ യോഗം ആദരിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ടി.സുബൈർ ആശംസ അർപ്പിച്ചു.ജനറൽ കൺവീനർ കെ.കെ.മോഹൻദാസ്, ചെയർമാൻ തെക്കേടത്ത് മുഹമ്മദ്‌ , കെ.വി.രാമൻ എന്നിവർ സംസാരിച്ചു.യോഗാനന്തരം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Read More

ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

മുത്തങ്ങ : ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67 സമീപം കാട്ടാനയെ ശബരിമല തീർത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. തുടർന്ന് തീറ്റ എടു ക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനംവകുപ്പ് ചികിത്സ നൽകി യിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെ ങ്കിലും ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുക യായിരുന്നു. വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു…

Read More

ജില്ലാ ക്ഷേമകാര്യം: വാർഷിക പദ്ധതികൾ അവലോകനം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കീഴിൽ വരുന്ന നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികളുടെ സമഗ്ര അവലോകന യോഗം നടത്തി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാ തല നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗം സിന്ധു ശ്രീധരൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി പ്രദീപ്കുമാർ തുടങ്ങിയവരും സംബന്ധിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും മോണിറ്റർ നടത്താനും ബന്ധപ്പെട്ട വകുപ്പ് തല…

Read More

താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക്

താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതർ. ഡിസംബർ 31 നും ജനുവരി ഒന്നാം തീയതി പുലർച്ചെ വരെയും ചുരത്തിൽ മധുര വിധത്തിലുള്ള ആഘോഷ പരിപാടികളും നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം. രാത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ പുലർച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. ചുരത്തിലെ കടകൾ രാത്രി…

Read More

അനധികൃത മദ്യകടത്ത്; 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യവുമായി കോഴിക്കോട്, ചേളന്നൂര്‍, വടക്കേകോങ്ങാട്ട് വീട്ടില്‍, വി.കെ. അഭിഷേക്(19)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 30.12.2023 തീയതി രാവിലെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഭിഷേക് പിടിയിലാകുന്നത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാര്‍, എ.എസ്.ഐ. ശിവാനന്ദന്‍, സീനിയര്‍ സി.പി.ഒമാരായ…

Read More

കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി.

സുല്‍ത്താന്‍ ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 177 ഗ്രാം കഞ്ചാവും .03 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തിരുവള്ളൂര്‍, പല്ലവന്‍ സ്ട്രീറ്റില്‍ ഇ. മണികണ്ഠന്‍(30), തിരുവള്ളൂര്‍, വെങ്കിട്ടപുരം, എം. സൂര്യ(30), തിരുവള്ളൂര്‍, എ.വി.എസ്…

Read More