Headlines

wenewser-user

കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു.

തരുവണ: ശിശുദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും, ഗൂഞ്ച് വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗും  നോട്ടുബുക്കുകളും മുൾപ്പെടെയുള്ള പഠന സാമഗ്രികൾ വിതരണം ചെയ്തു. ഗൂഞ്ചിന്റെ  പ്രവർത്തനം വേറിട്ട അനുഭവമായി. കുട്ടികൾക്കുള്ള സമ്മാനവിതരണം ഗൂഞ്ച് പ്രതിനിധി ഷൈജു നിർവഹിച്ചു. പ്രധാന അധ്യാപകൻ ശശി മാഷ് സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് നാസർ. എസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ് എം സി ചെയർമാൻ മഹേഷ്, റഷീദ് കാരപ്പറമ്പൻ, …

Read More

പോസ്‌റ്റോഫീസ് ധർണ നടത്തി.

കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് NREGA വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം സഖാവ് രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. CPIM ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.NREG യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. NREG യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടക്കൻ നന്ദിയും…

Read More

മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ തലയ്ക്കൽ ചന്തു കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടിക്ക് തുടക്കമായി. വിവിധ പരിപാടികളോടെനവംബർ 30ന്പഴശ്ശി അനുസ്മരണ പരിപാടികൾക്ക് സമാപനം കുറിക്കും. തലയ്ക്കൽ ചന്തു കുടീരത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, മുൻ കൗൺസിലർ സ്റ്റെർവിൻ സ്റ്റാനി , ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പുഷന നടത്തി.

Read More

എ ഫോര്‍ ആധാര്‍: ആദ്യജില്ലയായി വയനാട്; 44487 കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡുകൾ

കൽപ്പറ്റ : 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്പുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട്ടികള്‍ ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 2221 കുട്ടികളും മാനന്തവാടി നഗരസഭ 2352, കല്‍പ്പറ്റ നഗരസഭ 1629, അമ്പലവയല്‍ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969, തിരുനെല്ലി 1304, മുട്ടില്‍ 1857,…

Read More

ഏകദിന പരിശീലനം നടത്തി

കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ കളക്ടറേറ്റ് ജീവനക്കാർ പങ്കെടുത്തു. ജെ എസ് ജോയ് തോമസ്, ഡി.ഇ.ഒ.സി ചാർജ് ഓഫീസർ ഷാജി പി. മാത്യു, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ.അഖില്‍ ദേവ് തുടങ്ങിയവർ സംസാരിച്ചു.

Read More

വര്‍ണ്ണാഭമായി ശിശുദിനം താരങ്ങളായി കുട്ടികൾ

കൽപ്പറ്റ : ജില്ലയില്‍ ശിശുദിനം വര്‍ണ്ണാഭമായ ചടങ്ങുകളില്‍ ശ്രദ്ധേയമായി. ജില്ലാതല ശിശുദിനാഘോഷം പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍, ചെയര്‍പേഴ്സണ്‍മാരായ മിനി സുരേന്ദ്രന്‍, ഐ.ബി മൃണാളിനി, കെ ജെ സണ്ണി, ജില്ലാ…

Read More

ടി.ബി. വിമുക്ത വയനാട് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 30 ലക്ഷം രൂപ നല്‍കും

കൽപ്പറ്റ : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ‘ടി .ബി. വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത് . ടി.ബി. രോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടി.ബി. സെന്ററില്‍ ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും…

Read More

വിജയോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്, പ്രീ പ്രൈമറി കലാൽസവം സംഘടിപ്പിച്ചു.

മക്കിയാട് ഗവ:എൽ.പി.സ്കൂൾ, ശിശുദിനത്തോടനുബന്ധിച്ച് വിജയോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്, പ്രീ പ്രൈമറി കലാൽസവം എന്നിവ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ഹസീന മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ചന്ദ്രൻ എൽ എസ് എസ് വിജയികൾക്ക് സമ്മാനദാനം നടത്തി. ചടങ്ങിൽ ഫ്ലവേഴ്സ് കോമഡി ഉൽസവം ഫെയിം ബാബു പെരിഞ്ചേരിമലയെ ആദരിച്ചു. എസ് എം സി ചെയർമാൻ കെ കെ ഇസ്മായിൽ, വിജയ ബാങ്ക് മക്കിയാട് ബ്രാഞ്ച് മാനേജർ സിരിഷ,സ്കൂൾ…

Read More

ലോക പ്രമേഹ ദിനം; സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി

കൽപ്പറ്റ : ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും വയോജനങ്ങള്‍ക്കുള്ള മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ‘സൗഖ്യ- 23’ മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയസേനന്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി താലൂക്ക്…

Read More

ലോക പ്രമേഹ ദിനാചരണം നടത്തി

കൽപ്പറ്റ : ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ ,വയനാട് ജില്ലാ പഞ്ചായത്ത് ,സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി ,തൈറോയ്ഡ് സ്പെഷ്യലിറ്റി ക്ലിനിക്ക് എന്നിവര്‍ സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദ്വാരക എ.യു.പി സ്‌കൂളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്ത പരിശോധനയും ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി ഉമ…

Read More