Headlines

wenewser-user

പിടിയിലായ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി

മാനന്തവാടി :പേര്യയിൽ പിടിയിലായ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയത്.അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയേക്കും. മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഇവരെ 5 ദിവസത്തേക്കാണ് കല്‍പ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ റിമാന്‍ഡ് ചെയ്തത്.കര്‍ണ്ണാടക,തമിഴ്‌നാട് പോലീസ് സേന ചോദ്യം ചെയ്യാന്‍ ഇവരെ ആവശ്യപ്പെട്ടേക്കും.

Read More

നിരോധിത പാൻമസാല വിൽപ്പന; യുവാവ് പിടിയിൽ

പനമരം: നിരോധിത പാൻമസാല കൈവശം വെച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഇന്ന് രാവിലെ നടവയലിൽ നിന്നാണ് മുത്തങ്ങ സ്വദേശി എക്സ് സർവീസ് കോളനിയിലെ ഹാരിസിനെ 555 പാക്കറ്റ് ഹാൻസ് സഹിതം പനമരം പോലീസ് പിടികൂടിയത്. പനമരം എസ് ഐ അബ്ദുറഹിമാൻ, സിപിഒമാരായ ഷിഹാബ്, അനു,നിഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരത്തിന് തുടക്കം

ബത്തേരി: സുൽത്താൻ ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച്  വൈഎംസിഎ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനധിപൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. “പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെ പുതുനാമ്പുകൾ തളിർക്കട്ടെ:ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ്‌ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എ വി തരിയത് സ്വാഗതം ആശംസിച്ചു. റവ. ഫാ….

Read More

മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി

പുൽപ്പള്ളി : മുള്ളൻകൊല്ലി വനമൂലികയിൽ വെച്ച് ഏഴാമത് മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി. 1975-85 വർഷങ്ങളിൽ മൈസൂർ സെൻറ് ഫിലോമിനാസ് കോളേജിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ഓൾ കേരള കൂട്ടായ്മയാണ് ഇത്. വയനാട്, കണ്ണൂർ, കാസർഗോഡ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡൻറ് ജോർജ് തട്ടാംപറമ്പിൽ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ജോസ് അഗസ്റ്റിൻ (സെക്രട്ടറി), ജോളി കെ എം (ട്രഷറർ), ചാക്കോച്ചൻ പുല്ലംതാനിയിൽ, ജോസഫ് കെ സി, ഷിബു കീപ്പടാട്ട്,…

Read More

എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു.

വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി സ്വദേശിയുടെ കുടുംബത്തിന് സംഘം പ്രസിഡണ്ട് കെ റഫീഖ് കൈമാറി. കൽപ്പറ്റ ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ സംഘം ഡയറക്ടർ കെ വിനോദ്, ബിന്ദു, ശ്രീനാഥ്, ഏലിയാമ്മ, റീന, ലിജേഷ്, സൗദ എന്നിവർ പങ്കെടുത്തു.

Read More

സിംഗേഴ്സ് ഗ്രൂപ്പ് വയലാർ അനുസ്മരണം നടത്തി 

കൽപറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ  മാരിവില്ല് 2023 എന്ന പേരിൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് വയലാർ  അനുസ്മരണവും വയലാർ ഗാനാലാപന മൽസരവും നടത്തി. സാംസ്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തേയും കലാരംഗത്തെ വലിയ സംഭാവനകൾ നൽകിയ  സ്കന്ദൻ മാസ്റ്റർ, അഷറഫ് ട്രിനിറ്റി, ഗായകരായ രാമകൃഷ്ണൻ, ഭാനുമോൻ, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. എൻ. ഒ.ദേവസ്യ വയലാർ അനുസ്മരണം  നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം…

Read More

14 രാജ്യങ്ങൾ പിന്നിട്ടഅഞ്ചംഗ സംഘത്തിന്വെള്ളമുണ്ടയിൽ സ്വീകരണം നൽകി

വെള്ളമുണ്ട: അമ്പത്തിയേഴ്‌ ദിവസം,പതിനാല് രാജ്യങ്ങള്‍,27,000 കിലോമീറ്ററുകള്‍ ! ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പത്തിയേഴാം ദിവസം വയനാട്ടിലെത്തിയ അഞ്ചംഗ മലയാളി സംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പഴശ്ശിയോടൊപ്പം അണിനിരന്ന കുറിച്ച്യ പോരാളികളുടെ വീര സ്‌മൃതികളുറങ്ങുന്ന അത്തിക്കൊല്ലി തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങ് യാത്രികർക്ക് വേറിട്ട അനുഭവമായി. സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘടനം…

Read More

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. തിങ്കളാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി,…

Read More

നവകേരള സദസ്; ക്ഷണക്കത്തുകളുടെ വിതരണോദ്ഘാടനം നടത്തി

കൽപറ്റ: നവംബർ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ മുന്നോടിയായുള്ള ക്ഷണക്കത്തുകളുടെയും ബ്രോഷറുകളുടെയും കൽപറ്റ മണ്ഡലതല വിതരണോദ്ഘാടനം നടന്നു. കൽപറ്റ ക്ലാരഭവൻ വനിതാ വൃദ്ധസദനത്തിലാണ് വിതരണം നടത്തിയത്. സംഘാടക സമിതി ചെയർമാൻ സി.കെ ശശീന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനറും ഡെപ്യൂട്ടി കലക്ടറുമായ അജീഷ് എന്നിവർ ചേർന്ന് മദർ സൂപ്പീരിയർ ലിജി മരിയയ്ക്ക് ക്ഷണക്കത്തുകൾ കൈമാറി. സംഘാടക സമിതി വൈസ് ചെയർമാനും സംസ്ഥാന യുവജന കമ്മീഷൻ അംഗവുമായ കെ റഫീഖ്, മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ…

Read More

മുപ്പൈനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി.

മുപ്പൈനാട് : കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.

Read More