വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടി;നൈജീരിയ സ്വദേശി പിടിയിൽ
കൽപ്പറ്റ :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കർണ്ണ (30)യെയാണ് ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. …
