വെള്ളമുണ്ടയിൽ മുഴുവൻ എസ്എസ്എൽ സി വിജയികൾക്കും ജില്ലാഡിവിഷന്റെ മികവ്പത്രം: വിതരണോദ്ഘടനം മെയ്‌ 13 ന്

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിക്കുന്നു. ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്‌.എസ് പുളിഞ്ഞാൽ, ജി.എച്ച്‌.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി 542 പേർ പരീക്ഷ എഴുതിയതിൽ 541 പേരും ഉപരിപഠന യോഗ്യത നേടി. ഡിവിഷനിൽ ചരിത്രവിജയം സമ്മാനിച്ച നാല് സ്കൂളിനും ജില്ലാഡിവിഷന്റെ ഔദ്യോഗിക ഗ്രാമാദരപത്രം നൽകി…

Read More

പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങി നിനു മരിയ തോമസ്

ബത്തേരി: സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ വിദ്യാർത്ഥിനിയും ദേശീയ ബാഡ്മിൻ്റൺ താരവുമായ നിനു മരിയ തോമസ് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കി. തുടർച്ചയായ ബാഡ്മിൻ്റൺ മത്സരങ്ങളിലും പരിശീലനത്തിലും പങ്കെടുത്തതിനാൽ ക്ലാസുകളിൽ കൃത്യമായി എത്താൻ സാധിച്ചിരുന്നില്ലെങ്കിലും, അധ്യാപകരുടെയും സഹപാഠികളുടെയും മാതാപിതാക്കളുടെയും പിന്തുണ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചെന്ന് നിനു പറഞ്ഞു. ബത്തേരി കോട്ടക്കുന്ന് സ്വദേശികളായ വിനീത് തോമസിൻ്റെയും സ്വപ്ന പോളിൻ്റെയും ഇളയ മകളാണ് നിനു….

Read More

പഠനയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു

വെള്ളമുണ്ട:പബ്ലിക് ലൈബ്രറി വെള്ളമുണ്ട ബാലവേദി സംഘടിപ്പിച്ച കുങ്കിചിറ പഠനയാത്ര വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു. ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ,ബാബുരാജ് എൻ. കെ, ജിബിൻ ബേബി, ത്രേസ്യ എം.ജെ,ശാരദ ടീച്ചർ, സരസമ്മ എം തുടങ്ങിയവർ സംബന്ധിച്ചു.

Read More

മാളവിക വി.എസ്. എസ്.എസ്.എൽ.സി.യിൽ ഫുൾ എ+; കലക്ടർക്ക് നൽകിയ ഉറപ്പ് പാലിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി സർക്കാർ സർവ്വജന ഹൈസ്കൂളിലെ ഗോത്ര വിദ്യാർത്ഥിനി മാളവിക വി.എസ്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡ് നേടി മികവ് തെളിയിച്ചു. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന് മാളവിക നൽകിയ “പരീക്ഷയിൽ മികച്ച ഫലം നേടാനുള്ള” ഉറപ്പ് ഈ വിജയത്തോടെ നിറവേറ്റി. ബത്തേരി നഗരസഭയുടെ ഗോത്ര വിദ്യാർത്ഥി ഉന്നമന പദ്ധതിയായ “ഫ്ലൈ ഹൈ” യുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയിൽ എറണാകുളത്ത് വെച്ചാണ് മാളവിക കലക്ടറുമായി സംവദിച്ചത്. ഈ പദ്ധതിയിൽ നിന്ന് ലഭിച്ച…

Read More

എസ്എസ്എൽസി മുന്നേറ്റം; കഠിനാധ്വാനത്തിന്റെയും ഏകോപനത്തിന്റെയും ഫലം: ജുനൈദ് കൈപ്പാണി

തരുവണ: എസ്എസ്എൽസി പരീക്ഷാവിജയത്തിൽ വയനാട് ജില്ല ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എസ്.എസ്.എൽ.സി ക്യാമ്പുകളും ഗോത്രവിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകളും ഉയരെ പോലെയുള്ള പഠനസഹായികളും ജില്ലാപഞ്ചായത്തിൻ്റെയും നഗരസഭകളുടേയും നേതൃത്വത്തിൽ ലഭ്യമാക്കി. ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കനും ഫലപ്രദമായി വിനിയോഗിക്കാനും നിലകൊണ്ട മുഴുവനാളുകളേയും നന്ദിയോടെ പ്രശംസിക്കുന്നതായും ജുനൈദ് കൈപ്പാണി പറഞ്ഞു. കരിങ്ങാരി ഗവ.യു.പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സ്കൂൾതല…

Read More

പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി

പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി വയനാട് ജില്ലയിലെ മുഴുവൻ എയ്ഡഡ് ആൻഡ് ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് ഫുൾ എ പ്ലസ് ശതമാനത്തിൽ ഒന്നാം സ്ഥാനം നേടി പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി മിന്നും വിജയം കൈവരിച്ചു 145 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 50 കുട്ടികൾക്ക് ഫുൾ എ പ്ലസും എട്ടു കുട്ടിയാണ് 9എ പ്ലസും 11 കുട്ടികൾക്ക് 8 എ പ്ലസും…

Read More

ലഹരിക്കെതിരെ വേറിട്ട ബോധവൽക്കരണ പരിപാടിയുമായി പനമരം കുട്ടി പോലീസ്.

പനമരം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പുതുതായി സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികളെ ബോധവൽക്കരിച്ച് അവരെ ലഹരി വിരുദ്ധസേനയിൽ അംഗങ്ങളാക്കുന്ന ‘തിരിച്ചറിവ്’ പദ്ധതിക്ക് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഇതനുസരിച്ച് സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ച് ലഹരി വിരുദ്ധസേനയിൽ അംഗങ്ങൾ ആവുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വർഷം സ്കൂളിൽ പുതുതായി ചേരുന്ന എല്ലാ വിദ്യാർത്ഥികളെ കൊണ്ടും ഇതുപോലെ…

Read More

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവര്‍ഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം….

Read More

കുങ്‌ഫു ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: അഹാപെ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുങ്‌ഫു സമ്മർ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വ്യായാമം,സ്വയരക്ഷ, പ്രദർശനം, മത്സരം എന്നീ നിലകളിൽ കുങ്‌ഫുവിനു കേരളത്തിൽ പ്രചാരം വർദ്ധിച്ചിട്ടുണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട കൈപ്പാണി റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ അഹാപെ ഇന്റർനാഷണൽ ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ സി.കെ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. താജുദ്ധീൻ ചെറൂപ്പ,യൂസഫ് ഹാജി,ഹംദുല്ല, ഇല്യാസ് ലക്ഷദീപ്, അൻഷ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു….

Read More

എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പരീക്ഷാ ഫലം അറിയാൻ സാധിക്കും മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ് സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ് എം എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും….

Read More