എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കമ്പളക്കാടിൽ

കൽപ്പറ്റ: എസ് എസ് എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18, 19, 20 തീയതികളിൽ കൽപ്പറ്റ ഡിവിഷനിലെ കമ്പളക്കാട് വെച്ച് നടക്കും. കമ്പളക്കാട് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രാസ്ഥാനിക നേതൃത്വങ്ങൾ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്വീഫ് കാക്കവയൽ ജില്ലാ സെക്രട്ടറിമാരായ ഡോ. ഇർഷാദ്, ഹാരിസ് കമ്പളക്കാട്, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഷാദ്…

Read More

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടർ

കൽപ്പറ്റ: ജില്ലയില്‍ നിന്നും ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഗോത്ര മേഖലയില്‍ നിന്നും 2292 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് യോഗ്യത നേടിയത്. വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ്…

Read More

ബ്രാഹ്മണ്യം സ്വീകരിച്ചു.

കൽപ്പറ്റ:- പൂജാ പഠനം കഴിഞ്ഞ ശാന്തിക്കാർ – ഭഗവത്പൂജാ പഠനകേന്ദ്രം കണ്ണാടിക്കൽ കോഴിക്കോട് വെച്ച് – കേന്ദ്രം ഗുരുനാഥൻ ശ്രീ മനോഹരൻ തന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ – സൂരജ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വയനാട് മാനന്തവാടി കമ്മന സദാനന്ദൻ സ്വാമി – കല്പറ്റയിൽ നിന്ന് സൂര്യ ശ്രീ സ്വാമി – ബാബു സ്വാമി – കാർത്തികേയൻ സ്വാമി — ആനന്ദൻ സ്വാമി -വേലായുധൻ സ്വാമി .- വിജേഷ് സ്വാമി എന്നിവരും കൊല്ലം ശ്യാം – ഗോവിന്ദൻ സ്വാമി താമരശ്ശേരി –…

Read More

സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

കെല്ലൂർ:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതിയുടെ കെല്ലൂർ ഗവ. എൽ.പി സ്കൂ‌ൾ തല സമിതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽ കുമാർ, എസ്.ആർ.ജി.കൺവീനർ ജോയ്സി മരിയ, സീനിയർ അസിസ്റ്റൻറ് പ്രെസി പിൻ്റോ ,പി.ടി.എ.പ്രസിഡൻ്റ് ഷമീർ ടി, എസ്.എം.സി.ചെയർമാൻ അബ്ദുള്ള എം , എം.പി.ടി.എ.പ്രസിഡൻറ്…

Read More

മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ യൂത്ത് സിനഡ്

ദ്വാരക: യുവജനങ്ങള്‍ ലക്ഷ്യത്തിലൂന്നി ഒരുമിച്ച് നടക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനും നടപ്പാക്കാനും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപതാ കെ.സി.വൈ.എം. സംഘടിപ്പിക്കുന്ന യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനമുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിക്കുന്നത് . യുവാവായ ക്രിസ്തുവിനെ മാതൃകയാക്കി ഏവരും മാറ്റത്തിന്‍റെ ശബ്ദമായി ഉയരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് എബിന്‍ കണിവയലില്‍ ആഹ്വാനം ചെയ്തു. മാനന്തവാടി രൂപതയിലെ എല്ലാ…

Read More

ബത്തേരി ഉപജില്ലാ അധ്യാപക പരിശീലനത്തിന് തുടക്കം; വിദ്യാഭ്യാസ ഗുണനിലവാരവും സാമൂഹ്യപ്രശ്നങ്ങളും മുഖ്യ ചർച്ചാവിഷയങ്ങൾ

ബത്തേരി: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂളിൽ അധ്യാപകർക്കായുള്ള ഉപജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി, മലയാളം, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ്, പുതിയ പാഠ്യപദ്ധതിയായ പാഠപുസ്തക മെഡ്യൂളുകൾ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇതിനോടൊപ്പം ലഹരിവിമുക്തമായ ഒരു സമൂഹം രൂപീകരിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന പോക്സോ…

Read More

വെള്ളമുണ്ടയിലും ഫോക്കസ് പോയന്റ് പ്രവര്‍ത്തനമാരംഭിച്ചു.

വെള്ളമുണ്ട : ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശന സഹായകേന്ദ്രം “ഫോക്കസ് പോയന്റ് ” വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സംശയ നിവാരണത്തിനായും, ഹയര്‍ സെക്കണ്ടറി വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ഉപരിപഠന തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് വെള്ളമുണ്ട ഗവ. മോഡൽ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഫോക്കസ് പോയന്റ് സഹായകേന്ദ്രം തുടങ്ങിയത്. പ്രിൻസിപ്പൽ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. എച്ച്‌.എം ഫാത്തിമത്ത് ഷംല, എൽദോസ് ടി. വി, ഷീന…

Read More

അധ്യാപക സംഗമം: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു

മാനന്തവാടി : അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവിധ വിഷയസംബന്ധിയായ മൊഡ്യൂളുകൾ, ലഹരി, പോക്സോ തുടങ്ങിയവ സംബന്ധിച്ച് കുട്ടികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന വിഷയങ്ങൾ. അറുപത് കേന്ദ്രങ്ങളിൽ എഴുപത് ബാച്ചുകളായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം…

Read More

പ്ലസ് വൺ പ്രവേശനം- ഫോക്കസ് പോയൻ്റ് – മാർഗനിർദ്ദേശ സെമിനാർ സംഘടിപ്പിച്ചു.

കുഞ്ഞോം : പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികൾക്കായി കുഞ്ഞോം ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ മാർഗനിർദ്ദേശ സെമിനാർ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പും കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻ്റ് കൗൺസിലിംങ് സെല്ലും സംയുക്തമായി നടത്തിയ ഫോക്കസ് പോയൻ്റ് 2025- ൻ്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.ബഷീർ ടി.കെ സെമിനാർ ഉദ്ഘാടനം ചെയ്തു. അഭിലാഷ് ബേബി ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഡോ.ബിജുമോൻ, ലോഹിത് ഇ, ഷിജോ ജോർജ് എന്നിവർ സംസാരിച്ചു.

Read More

വെള്ളമുണ്ട ഭരണസമിതിക്ക് ജില്ലാഡിവിഷന്റെ ക്ഷേമപത്രം

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ക്ഷേമപത്രം കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ നാളിതുവരെ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും ശ്ലാഘിച്ചുകൊണ്ടുള്ളതായി രുന്നു സ്നേഹപത്രം

Read More