പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം, സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്, ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച്…

Read More

എസ്എസ്എൽസിക്കാർക്കാകെ മികവ് പത്രം സമ്മാനിച്ച കേരളത്തിലെ ആദ്യ ജില്ലാഡിവിഷൻ എന്നപേര് വെള്ളമുണ്ടക്ക് സ്വന്തം

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിച്ചു. ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്‌.എസ് പുളിഞ്ഞാൽ, ജി.എച്ച്‌.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി പരീക്ഷ എഴുതിയ 542 പേർക്കും ഡിവിഷന്റെപത്രം കൈമാറി. വെള്ളമുണ്ട ഡിവിഷന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയേറെ പേർ ഉപരിപഠന യോഗ്യത നേടുന്നത്. നാല് സ്കൂളിനും സ്കൂൾ…

Read More

എസ് എൻ ഡി പി പൊതുയോഗവും, വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി

മീനങ്ങാടി : അപ്പാട് എസ് എൻ ഡി പി 1828 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും ചെറു തൊടുകയിൽ കുട്ടൻ സ്മാരക വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി. എസ്എൻഡിപി ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ .കെ .ബാബുരാജ് ഉദ്ഘാടനം ചെയ്തു .ഭരതനാട്യത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മൃദംഗ നാദം 20 24 പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം എസ്എൻഡിപി ബത്തേരി യൂണിയൻ കൺവീനർ എൻ. കെ. ഷാജി നിർവഹിച്ചു .ശാഖാ…

Read More

മുഹമ്മദ് ഹാനിയെ അനുമോദിച്ച് ബദ്റുൽ ഹുദ അക്കാദമി

മേപ്പാടി: പ്രതിസന്ധികളെ തരണം ചെയ്ത് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയ നേടിയ മുഹമ്മദ് ഹാനിയെ അഭിനന്ദിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ മുഹമ്മദ് ഹാനി ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയമാണ് നേടിയത്. പ്രതിസന്ധികളെ അതിജയിച്ച് മുന്നേറിയ മുഹമ്മദ് ഹാനിയെ പനമരം ബദ്റുൽഹുദാ അക്കാദമി ഡയറക്ടർ പി ഉസ്മാൻ മൗലവി അനുമോദിക്കുകയും മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പിതൃസഹോദരിയോടൊപ്പം…

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

  മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏര്‍പ്പെട്ടും മാതാപിതാക്കളെ സ്‌നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അഭിപ്രായപ്പെട്ടു. സമൂഹത്തെ നശിപ്പിക്കുന്ന മറ്റു ലഹരികളിലല്ല സന്തോഷം കണ്ടെത്തണ്ടത്. ഏല്ലാവര്‍ക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സന്തോഷിക്കണമെന്നും ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന്റെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സര പരിപാടി…

Read More

ജില്ലാപഞ്ചായത്ത്‌ മെമ്പർമാർക്ക് ക്ഷേമകാര്യ സ്നേഹപത്രം കൈമാറി

കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷഫലത്തിൽ കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാടിനെ ഇത്തവണ 99.59% ൽ എത്തിച്ച് 6-ാം സ്ഥാനത്തേക്ക് ഉയർത്തി ജില്ലയ്ക്കു ചരിത്രവിജയം സമ്മാനിക്കാൻ കൂട്ടമായ ശ്രമങ്ങൾ നടത്തുകയും ഏകോപന പ്രവർത്തനങ്ങൾക്ക് ജില്ലയിലാകെയും അതത് ഡിവിഷനുകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹപത്രം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു.

Read More

വെള്ളാർമല സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സി പി ഐ എം അനുമോദിച്ചു

  എസ്എസ്എൽസി പരീക്ഷയിൽ വെള്ളാർമല സ്കൂളിന് 100 ശതമാനം വിജയമാണുണ്ടായത്. വിദ്യാർത്ഥികളെയും അധ്യാപകരേയും സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ. ആർ കേളു മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ റഫീക് സ്വാഗതവും പറഞ്ഞു.

Read More

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി – സ്കൂൾതല സമിതി രൂപീകരിച്ചു

കല്ലോടി: കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾതല സമിതി രൂപീകരണം നടത്തി. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വിജോൾ കെ.വി. ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോസ് പള്ളത്ത് പദ്ധതി വിശദീകരിച്ചു . എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ജോർജ് പടകൂട്ടിൽ, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് ,സി.ആർ.സി.സി ജോഹില വർഗീസ്, എൻ.വി. ജോർജ് ,രേഷ്മ സജോയ്,…

Read More

കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ ശ്രീ മാർട്ടിൻ എൻ പി

മാനന്തവാടി: കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ ശ്രീ മാർട്ടിൻ എൻ പി ( പ്രിൻസിപ്പൽ, ഫാ. ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ , കണിയാരം, വയനാട് ). കേരള ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ( KHSPA) ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ ശ്രീ മാർട്ടിൻ എൻ പി ( പ്രിൻസിപ്പൽ, ഫാ. ജി.കെ എം ഹയർ സെക്കണ്ടറി…

Read More

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

പാണ്ടിക്കടവ് : പഴശ്ശി രാജാ മെമ്മോറിയൽ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘം കൺവീനർ കെ.ആർ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പാണ്ടിക്കടവ് നെഹ്റു വായനശാല പ്രസിഡൻ്റ് കെ.ടി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം പ്രതിഭാ ആനന്ദ് നിർവഹിച്ചു. പ്രധാനാധ്യാപിക ബിന്ദു ലക്ഷമി, പി ടി എ പ്രസിഡന്റ് അബ്ദുൽ സലാം, ജി. കെ. മാധവൻ, ജയ കുമാർ, കെ.ആർ. ജയപ്രകാശ്, സുധീർകുമാർ, സാജിർ, സുജേഷ്കുമാർ, ശാന്ത എന്നിവർ…

Read More