ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തിളക്കത്തില്‍ മെലിസ ജിതിൻ
ബത്തേരി: ഫിലിം ക്രിട്ടിക്സ് അവാർഡ് തിളക്കത്തില്‍ കുപ്പാടി സ്വദേശിനി മെലിസ ജിതിൻ. “കലാം സ്റ്റാൻഡേർഡ് 5 ബി’ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് മെലിസയെ അർഹയാക്കിയത്. ഇത് സന്തോഷനഗരമെന്നു അറിയപ്പെടുന്ന ബത്തേരിക്ക് മറ്റൊരു സന്തോഷമായി. മധ്യപ്രദേശിലെ ദേവാസിലെ സെൻട്രല്‍ ഇന്ത്യൻ അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മെലിസ അപ്രതീക്ഷിതമായാണ് ചലച്ചിത്രലോകത്ത് എത്തിയത്. മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് കലാം സിനിമയുടെ സംവിധായകൻ മെലിസയെ കാണാൻ ഇടയായതും സിനിമയില്‍ അഭിനയിക്കാൻ ക്ഷണിച്ചതും. ദേവാസിലും…
