വെള്ളമുണ്ടയിൽ സമഗ്രഗുണമേന്മാ പദ്ധതിക്ക് തുടക്കം

വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശ പ്രകാരം,എട്ടാം ക്ലാസ്സിലെ വാർഷിക മൂല്യനിർണ്ണയത്തിൽ ഓരോ വിഷയത്തിനും മിനിമം 30 % മാർക്ക് ലഭിക്കാതെ പോയ കുട്ടികൾക്കുള്ള പിന്തുണാ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പൽ ജോയ് വി സ്കറിയ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ്സ് ഫാത്തിമത്ത് ഷംല ടി.കെ,സജേഷ് സി,ഷെഫീന മമ്മൂട്ടി,ഷൈജ,ഷിമിന ഇ തുടങ്ങിയവർ…

Read More

ജില്ലാപഞ്ചായത്ത്‌ ‘വണ്‍സ്‌കൂള്‍ വൺഗെയിം’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

വെള്ളമുണ്ട: ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ സ്‌കൂള്‍ വൺ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ജി.എം.എച്ച്‌. എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങൾ, സ്കൂൾ അധികൃതർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി. കായിക മത്സരങ്ങള്‍ ജനാധിപത്യ പാഠങ്ങളും,സഹിഷ്ണുതയും അച്ചടക്കവും, പരസ്പര സ്നേഹവും ബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് ജുനൈദ്…

Read More

സൈൻ റീജണൽ റിസോഴ്സ് സെന്റർ പദ്ധതി പ്രഖ്യാപിച്ചു

പനമരം: കൂളിവയൽ ആസ്ഥാനമായി 15 വർഷത്തിലേറെ യായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻ്റ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ 20 പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 റീജണൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രാദേശിക സംഘങ്ങൾ, മഹല്ലുകൾ, സന്നദ്ധ കൂട്ടായ്മകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി സൈൻ വിഭാവനം ചെയ്യുന്നത്. സ്വയം സഹായ സംഘങ്ങൾ, പലിശ രഹിത വായ്പാ പദ്ധതികൾ, തൊഴിൽ പരിശീലനം, ആരോഗ്യ ധാർമിക ബോധവൽക്കരണം,…

Read More

ഇന്ത്യയുടെ ബഹുസ്വര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: അൽഫുർഖാൻ

വെള്ളമുണ്ട: ഇന്ത്യയുടെ ബഹുസ്വര, മതേതരത്വ ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ പുതിയ വഖ്ഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് അൽഫുർഖാൻ ഫൗണ്ടേഷൻ വാർഷിക ജനറൽബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദാവൂദ് അഷ്‌റഫി അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി കൈപ്പാണി ആമുഖ പ്രസംഗം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കെ ഉദ്ഘാടനം ചെയ്തു. കെ. പി ഉസ്മാൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.കെ അഹ്‌മദ്‌ സഖാഫി…

Read More

ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി

കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജ് വിദ്യാർഥികളാണ് പെൻഷൻ നൽകാനായി തുക സ്വരുപിച്ച് നൽകി മാതൃകാ പ്രവർത്തനം നടത്തിയത്.പഠനത്തോടൊപ്പം ജീവകാരുണ്യ പദ്ധതിക്കായി തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നൽകിയാണ് വിദ്യാർഥികളും അധ്യാപകരും കണ്ണികളായത്.ഓട്ടിസം ബാധിതരായ 85 പേർക്ക് മാസം തോറും 1,000 രൂപവീതമാണ് പെൻഷൻ നൽകുന്നത്. തുടങ്ങിയിട്ട് നാല് വർഷമായെങ്കിലും പെൻഷൻ പദ്ധതിക്ക് യാതൊരു…

Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മൂന്നാം ഘട്ട പ്രവർത്തന സർവേ ഉദ്ഘാടനം.

മീനങ്ങാടി:ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ട പ്രവർത്തന സർവേയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് രാമഗിരി ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. നിരക്ഷരരുടെ വിവരങ്ങൾ ഫോൺ വഴി ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിലൂടെ വയനാട് ജില്ലയെ 100 ശതമാനം സാക്ഷരതയിലേക്ക് എത്തിക്കുകയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യമാക്കുന്നത്. കണ്ടെത്തിയ നിരക്ഷരരെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ചു സാക്ഷരത സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് നേടിയ സാക്ഷരർക്ക് തുടർന്ന് നാലാം…

Read More

സമ്മർ ക്യാമ്പിന് തുടക്കമായി

കൽപ്പറ്റ: ജെസിഐ കല്പറ്റയും, സുവർണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി. ഏപ്രിൽ 3 മുതൽ മെയ് 30 വരെ നടത്തപ്പെടുന്ന സമ്മർക്യാമ്പ് കല്പറ്റ മുൻസിപ്പൽ ചെയർമാൻ പിജെ ഐസക് ഉദ്ഘാടനം നിർവഹിച്ചു. ജെസിഐ പ്രസിഡന്റ് അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബീന സുരേഷ് സ്വാഗതം ആശംസിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി മുഖ്യപ്രഭാക്ഷണം നടത്തി , IPP ശിഖ ആനന്ദ്, നൗഷാദ് എന്നിവർ സംസാരിച്ചു. സുവർണരാഗം MD സുരേഷ് നാരായണൻ, കൽപ്പറ്റ…

Read More

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരും: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിയും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ എഫ് വില്‍സണ്‍ എന്നിവരുള്‍പ്പെട്ട…

Read More

പതിറ്റാണ്ടുകളായുള്ള പരാതി: പുളിഞ്ഞാൽ സ്‌കൂൾ ചുറ്റുമതിൽ യാഥാർഥ്യമായി

പുളിഞ്ഞാൽ: സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥി കളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു പുളിഞ്ഞാൽ സ്‌കൂളിന് സുരക്ഷിതമായൊരു ചുറ്റുമതിൽ എന്നുള്ളത്. ജില്ലാ പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു കൊണ്ട് സ്കൂളിന്റെ ചുറ്റുമതിൽ യാഥാർഥ്യമായിരിക്കുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് ചുറ്റുമതിൽ നാടിനു സമർപ്പിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി,ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. കല്യാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമറ്റം,ഷൈജി ഷിബു,…

Read More

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയില്ലെങ്കിൽ പുനഃപരീക്ഷ

തിരുവനന്തപുരം* : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും വിദ്യാർഥികൾ കുറഞ്ഞത് മുപ്പത് ശതമാനം മാർക്ക് നേടണം. ഇതിൽ താഴെയുള്ള കുട്ടികൾക്കായി പുനഃപരീക്ഷ നടത്തും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തും. ഇതിന്റെ ഫലം 30ന്…

Read More