ഡോ. ദാഹിര്‍ മുഹമ്മദിന് ആദരവുമായി എസ് പി സി കേഡറ്റുകള്‍
പനമരം : മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. ദാഹിര്‍ മുഹമ്മദിനെ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഡോക്ടറെ പൊന്നാടയണിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ പങ്കെടുത്തു. അവധികാലത്ത്…
