എസ്പിസി യൂണിറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിശീലനം പൂർത്തിയാക്കിയ പതിനൊന്നാമത് എസ്പിസി യൂണിറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാൻ മുഹമ്മദ് ബഷീർ അവർകൾ വിശിഷ്ടാതിഥിയായിരുന്നു. പടിഞ്ഞാറത്തറ സി ഐ ലെബി മോൻ , എസ് എൻ ഒ ജയകുമാർ , സി പി .ഒ അനിൽ ഇ , പി .ടി .എ പ്രസിഡണ്ട് സുധീഷ് ടി എസ് , എച്ച് എം…

Read More

അംഗനവാടി കലോത്സവം സംഘടിപ്പിച്ചു

  അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിളിക്കൊഞ്ചൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് ടോപ് സിംഗർ ഇവാൻ ജിനേഷ് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, എ എസ് വിജയ, ഗ്ലാഡിസ് സ്ക്കറിയ, പി കെ സത്താർ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഭാഗ്യലക്ഷ്മി വി ബി നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ കുട്ടികളുടെ…

Read More

കുഞ്ഞോം ഡബ്ലൂ.എം.ഒ ആർട്സ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

കുഞ്ഞോം :ഡബ്ലൂ .എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാപഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. മുസ്തഫ മോന്തോൾ,പി. സി ആലികുട്ടി ഹാജി, ഹാഷിർ വാഫി, മിദ്ലാജ് ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്

മാനന്തവാടി : ‘സ്പന്ദനം’ മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാന പട്ടികജാതി -പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഒരു സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഓരോ ടീമുകൾക്ക്…

Read More

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച ” ദുരന്തം “എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമയാണ് ഈ നേട്ടം കൈവരിക്കുന്നത്. സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം എന്നിവർ ആശംസകൾ നേർന്നു. എം മധു ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു : സിദ്ധാർഥ്,ഇനോഷ് എന്നിവർ അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക…

Read More

ലോഗോ പ്രകാശനം ചെയ്തു

കണിയാമ്പറ്റ ഗവ യു .പി സ്‌കൂളില്‍ 123 – മത് വാര്‍ഷികാഘോഷത്തിന്റെ ലോഗോ പള്ളിയറ രാമന്‍ പ്രകാശനം ചെയ്തു. വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ വൈസ് പ്രസിഡന്റ് ടി.കെ ജാഫര്‍, എസ്. എം.സി ചെയര്‍മാന്‍ ടി.പി ഹാരിസ്, എസ് ഹനീഫ, എം.കെ സിദ്ദീഖ്, വി. സവിത, പ്രധാനാധ്യാപിക ഇന്‍- ചാര്‍ജ് സാലി മാത്യു, പി.ജെ റൈച്ചല്‍ എന്നിവര്‍ സംസാരിച്ചു.

Read More

കുട്ടികൾക്ക് കൗതുകമായി ശാസ്ത്ര ക്ലാസ്

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജി എൽ പി സ്കൂൾ പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ ശ്രീ കെ ബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിൻ്റെ സ്വാധീനം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായിരുന്നു.

Read More

‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്

പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും വിതരണം ചെയ്യുകയും ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു. ബപ്പനം ഉന്നതിയിൽ നടത്തിയ ഉന്നതി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.ബിജുരാജ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ബാലൻ, പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്…

Read More

അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു

തരുവണ : സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കല്പന ചെയ്ത ലോഗോയുടെ പ്രകാശന കർമ്മം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌യർക്ക് നൽകി നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ,കെ….

Read More

സൈബർ ക്ലാസ് സംഘടിപ്പിച്ചു.

പനമരം : പനമരം ജനമൈത്രി പോലീസും WMO ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യും ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ തലമുറയെ സൈബർ കുറ്റകൃത്യങ്ങളും, സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു. പനമരം ജനമൈത്രി ചാർജ് ഓഫീസറും പോലീസ് സബ് ഇൻസ്‌പെക്ടറുമായ ടി.ദാമോദരൻ ചീക്കല്ലൂർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വയനാട് സൈബർ പോലീസ് വിഭാഗം ഓഫീസർ കെ സലാം സൈബർ വിഷയത്തിൽ…

Read More