പഠനോത്സവം നടത്തി

പിലാക്കാവ്: വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ വ്യത്യസ്ഥ മേഖലകളിൽ നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ തനതായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിലെ പഠനോത്സവം വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾ വിവിധ വിഷയാടിസ്ഥാനത്തിൽ പരിപാടികൾ അവതരിപ്പിച്ചു. ഡിവിഷൻ കൗൺസിലർ സീമന്തിനീ സുരേഷ് ഉദ്ഘാടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി അധ്യക്ഷനായി സ്കൂൾ മാനേജർ ഫാദർ:അനീഷ് പി എം വിഷയാവതരണം നടത്തി പ്രധാനാധ്യാപിക ജാസി പി ജെ സ്വാഗതവും…

Read More

ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു.

മാനന്തവാടി : മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സൂവോളജി വിഭാഗം മുൻ മേധാവി പ്രൊഫസർ പി കെ പ്രസാദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. കോളേജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. സൂവോളജി വിഭാഗം മേധാവി ഡോ….

Read More

നെഹ്റു ഇക്കണോമിക്ക് ആൻ്റ് എൻവയൺമെൻ്റ് ഡെവലെപ്മെൻ്റ് സൊസൈറ്റി ഉദ്ഘാടനം മറ്റന്നാൾ.

കല്‍പ്പറ്റ : വെള്ളമുണ്ട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന നെഹ്‌റു ഇക്കണോമിക്ക് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡെവലെപ്‌മെന്റ് സൊസൈറ്റി വയനാട് (നീഡ്‌സ് വയനാട്) സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മറ്റന്നാൾ ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട എട്ടേനാലില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക, സഹകരണ മേഖലകളിലെ സമഗ്ര സംഭാവനക്ക് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നടക്കും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കും. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി പ്രശംസാ പത്രം നല്‍കും….

Read More

സ്പന്ദനം ക്വിസ് – എസ്.കെ.എം.ജെ കൽപ്പറ്റയും പടിഞ്ഞാറത്തറ എച്ച്.എസും ജേതാക്കൾ

മാനന്തവാടി : റിപ്പപ്ലിക്കിന്റെ വജ്ര ജൂബിലി ദിനത്തിൽ മാനന്തവാടി മേരി മാതാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്പന്ദനം മെഗാ ക്വിസ്’ മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ നികേഷ് എസ് വികാസ് – ശരത് ചന്ദ്രൻ ടീമും ഹൈസ്ക്കൂൾ വിഭാഗത്തിൽ പടിഞ്ഞാറഞ്ഞറ ഗവ.ഹൈസ്ക്കൂളിലെ ഉജ്ജ്വൽ കൃഷ്ണ – ജോൺ സി.എം. കൂട്ടുകെട്ടും ഒന്നാം സമ്മാനമായ 20000 രൂപ വീതമുള്ള കാഷ് പ്രൈസും പ്രാൻസിസ് വടക്കേടത്ത്, ഫാ.അബ്രഹാം മററമന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫികളും കരസ്ഥമാക്കി. രണ്ടാം…

Read More

സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

കണിയാമ്പറ്റ : ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റയിൽ എസ്.പി.സി. വിദ്യാർത്ഥികൾക്കായി കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ലഹരി വർജ്ജന മിഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരാത്തെ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ യുവതയെ വളർത്തിയെടുക്കാൻ കരാത്തെ ഉപകരിക്കുമെന്ന് വിദ്യാർത്ഥികൾക്ക് കരാത്തെ പരിശീലനത്തിലൂടെ മനസ്സിലാക്കി കൊടുത്തു. ചടങ്ങിൽ സീനിയർ സൂപ്രണ്ട് എം. ധനലക്ഷ്മി സ്വാഗതം ആശംസിച്ചു. എച്ച്.എം. ടി.പി. സധൻ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും വിമുക്തി വയനാട് എക്സൈസ് ഡിവിഷൻ മാനേജറുമായ എ.ജെ. ഷാജി…

Read More

നിറം പകർന്നും പൂക്കൾ നിർമിച്ചും വർണപ്പകിട്ടോടെ പ്രവൃത്തി പരിചയ ശിൽപശാല

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി റോസമ്മ എടത്തന, ശ്രീമതി നിത്യ കാട്ടിക്കുളം, ശ്രീ അരുൺകുമാർ മാനന്തവാടി, ശ്രീമതി റോസമ്മ ചാക്കോ കാട്ടിക്കുളം എന്നിവർ ഫാബ്രിക് പെയിൻ്റിങ്ങ്, പൂക്കൾ നിർമിക്കൽ എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. തൊഴിൽ നൈപുണി വികസിപ്പിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്വന്തമായി…

Read More

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പജന്റ് ഷോ സംഘടിപ്പിച്ചു

മാനന്തവാടി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പജന്റ് ഷോ’വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി.എം ബാലകൃഷ്ണ‌ൻ,എ. ഇ സതീഷ് ബാബു, ജോസ് കണ്ടത്തിൽ, മനോജ്‌ മാത്യു അനിൽകുമാർ എസ്.എസ്.കെ തുടങ്ങിയവർ സംസാരിച്ചു.

Read More

എഫ് സോൺ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ ആരംഭിച്ച ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജനുവരി 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലാണ് എഫ് സോൺ കലോത്സവം നടക്കുന്നത്….

Read More

മേപ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസ്; കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

മേപ്പാടി : മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് 21.01.2025 ചൊവ്വാഴ്ച അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. മേപ്പാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാസ്, അരവിന്ദാക്ഷൻ, സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്രിൻതുടങ്ങിയവർ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ്…

Read More

കുഞ്ഞോത്ത് വിദ്യാഭ്യാസ ശിൽപ്പശാല സംഘടിപ്പിച്ചു

കുഞ്ഞോം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾകുഞ്ഞോം 121 ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വിഷൻ 2028’ വിദ്യാഭ്യാസ ശിൽപ്പശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബഷീർ കെ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ, ജലൂഷ് കെ,ശ്യാമ ടി, റോഷ്നി,ഷിജോ ജോർജ് സമീർ, അബ്ദുൽ ഗഫൂർ സുധീഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദ്യാലയത്തിൽ അക്കാദമികം, ഗോത്ര വിദ്യാഭ്യാസം,…

Read More