മാരിക (the path of wisdom) സ്കൂൾ വാർഷികം സ്വാഗത സംഘം രൂപീകരിച്ചു.

പിലാക്കാവ്:സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും ഗോത്ര ഫെസ്റ്റും നേഴ്സറി സ്കൂൾ കലോത്സവവും ഫെബ്രുവരി 17ന് സ്കൂളിൽ വച്ച് നടക്കും ബഹുമാനപ്പെട്ട പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും ഫൈസൽ പഞ്ചാരകൊല്ലി ചെയർമാനായും നൗഷാദ് ടി കെ ജനറൽ കൺവീനറായും സനു വി ജോൺ,നിത്യ ഫ്രാൻസിസ്…

Read More

മദ്രസ പൊതുപരീക്ഷ ദിവസത്തുള്ള KPSTA യുടെ LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണം-എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടി താലൂകിൽ ഫെബ് 8 ന് കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.അന്നേ ദിവസം മദ്രസ പൊതുപരീക്ഷ നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് അവസരം ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ആയതിനാൽ തന്നെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കെപിഎസ്ടിഎ അധികൃതർ അവരുടെ ആശങ്ക മനസ്സിലാക്കണമെന്നും മോഡൽ പരീക്ഷയുടെ സമയമോ അതല്ലങ്കിൽ ദിവസമോ മാറ്റണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ്…

Read More

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ് ഡി പി ഐ. അഭിനന്ദിച്ചു

മൂപ്പൈനാട് : മൂപ്പെനാട് നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസാഡൻറ് ജാഫർ വി ഉപഹാരം നൽകി, ഉസ്മാൻ സിച്ച് ജാഫർ എം അസീസ് വരിക്കോടൻ കുഞ്ഞിമുഹമദ് പി കെ ഉമ്മർ പാറോൽ എന്നിവർ സംബന്ധിച്ചു.

Read More

“സമത്വ സമൂഹത്തിലേക്ക് : ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും”-ദേശീയ സെമിനാർ 5ന് ആരംഭിക്കും

കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന ദേശീയ സെമിനാർ നാളെ മുതൽ ആരംഭിക്കും. “സമത്വ സമൂഹത്തിലേക്ക് :ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും, പ്രതിരോധവും ” എന്ന വിഷയത്തിൽ, ഫെബ്രുവരി 5,6,7 തീയതികളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിലെ ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പിൽ വച്ചാണ് സെമിനാർ നടക്കുന്നത്.പത്മശ്രീ ചെറുവയൽ രാമൻ സെമിനാർ ഉദ്ഘാടനം നിർവഹിക്കും.കിർതാഡ്സ് ഡയറക്ടർ ഡോ….

Read More

ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി

ചുണ്ടേൽ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’ വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു.ചുണ്ടേൽ ആർ.സി.എച്ച്.എസിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശരത് ചന്ദ്രൻ ഏറ്റുവാങ്ങി. എച്ച്‌.എം ഫോറം ജില്ലാ കൺവീനർ എം സുനിൽ കുമാർ പുസ്തകം പരിചയ പ്പെടുത്തി. കൂടാതെ ജില്ലയിലെ നൂറോളം വരുന്ന ഹൈസ്കൂളിലേയും ഹെഡ്മാസ്റ്റർമാരും ചടങ്ങിൽ…

Read More

എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മൻസൂർ ഫാളിലി അധ്യക്ഷത വഹിച്ചു. ഹാരിസ് ഇർഫാനി,മുബഷിർ ലത്തീഫി,മൻസൂർ ഫാളിലി,ഷാനിദ് ചേറുവേരി,റാഷിദ്‌ ഹിഖമി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ…

Read More

വെള്ളമുണ്ട ഡിവിഷനിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല അധ്യക്ഷത വഹിച്ചു. സ്കൂൾ ഐടി കോഡിനേറ്റർ അബ്ദുൽസലാം സ്വാഗതവും സീനിയർ അധ്യാപികയായ സെമന്ത കെ ചടങ്ങിന് നന്ദിയും പറഞ്ഞു.

Read More

ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും വിപുലമായ രീതിയിൽ അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ അധ്യക്ഷൻ കെ ടി ഹംസ മുസ്ലിയാർ നിർവഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സംസാരിച്ചു. മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിലൂടെയാണ് പൂർണ്ണ വിദ്യാഭ്യാസം സാധ്യമാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശംസുൽ ഉലമ ഇസ്ലാമിക്‌…

Read More

‘കലിക’ സഫ്ദർ കലാലയ യൂണിയൻ ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു.

മാനന്തവാടി പികെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളേജിൽ സഫ്ദർ കലാലയ യൂണിയൻ ‘കലിക’ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു. ഫൈൻ ആർട്സ് കോഡിനേറ്റർ അശ്വതി പി.ആർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഷീബ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. നർത്തകി ജിതിക പ്രേം ആർട്സ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോണി,കോളേജ് ചെയർമാൻ ശ്രീഹരി, യൂണിയൻ അഡ്വൈസർ…

Read More

മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

തരുവണ :തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി…

Read More