പഠനോപകരണ കിറ്റ് വിതരണം ചെയ്തു

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി, നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ്…

Read More

പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ മൂന്നിനാരംഭിക്കും, ഓണാവധി 13 മുതല്‍.*

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും, ഓണാവധി 13 മുതല്‍ രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

Read More

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല.

കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്. പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വച്ച്‌ ചേര്‍ന്ന യോഗത്തില്‍ യു ജി, പി ജി പ്രോഗ്രാമുകളില്‍ ഇതിനാവശ്യമായ സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ അനുവദിക്കുന്നതിനും…

Read More