പ്രകൃതി ദുരന്തത്തില്‍ നഷ്ടപ്പെട്ട എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മേപ്പാടി: പ്രകൃതി ദുരന്തത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പ്മന്ത്രി ശിവൻകുട്ടി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതില്‍ 135 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സര്‍ട്ടിഫിക്കറ്റുകള്‍ 2000 -ത്തിന് മുന്‍പുളളവ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാന്‍ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നല്‍കിയതായും മന്ത്രി പറഞ്ഞു….

Read More

*നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍ നിര്‍മ്മിക്കും*: *മന്ത്രി വി.ശിവന്‍കുട്ടി*

*നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍ നിര്‍മ്മിക്കും*: *മന്ത്രി വി.ശിവന്‍കുട്ടി* *വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തും* നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ,…

Read More

ടോയ്ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.എൽ.പി സ്‌കൂളിന് പി.ഡബ്ല്യു. ഡി പുതുതായി നിർമ്മിച്ച് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി നൗഷാദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ ജോസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത്, വാർഡ് മെമ്പർമാരായ ബഷീർ ഈന്തൻ, അനീസ് കെ, സജി, റഷീദ് വാഴയിൽ, സ്‌കൂൾ പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്‌സ് തുടങ്ങിയവർ…

Read More

വയനാട് ദുരന്തം: പഠനം മുടങ്ങിയവർക്ക് ഇഷ്ടപ്പെട്ട കോളേജിൽ പ്രവേശനം: കലിക്കറ്റ് സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ദുരന്തത്തിൽ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുൾപ്പെടും. നോഡൽ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും. പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സാബു തോമസിൻ്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു സർവകലാശാലയ്ക്ക് സാ മ്പത്തിക നഷ്‌ടം വരുത്തിയ ജീവനക്കാരനെതിരെ…

Read More

ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

തരുവണ : വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു. ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ്‌ റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി,വിഷയാവതരണം നടത്തി. സിദ്ധീഖ്‌ മാസ്റ്റർ മോഡറേഷൻ നടത്തി,നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ്…

Read More

വനിത വായന മത്സരം സംഘടിപ്പിച്ചു

വനിത വായന മത്സരം സംഘടിപ്പിച്ചു. മാനന്തവാടി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമുള്ള ലൈബ്രറി തല വനിത വായന മത്സരം ഗ്രന്ഥാലയത്തിൽ നടന്നു. പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ ആയി അയൂബ് എ, ലൈൻ സ്കോറർമാറായി വിഷ്ണു കെ, അനുരാഗ് വി എം എന്നിവർ സേവനമനുഷ്ഠിച്ചു. ദിവ്യ ടിപി ഒന്നാം സ്ഥാനവും സഫ് വാന എൻ രണ്ടാം സ്ഥാനവും നിവേദ്യ ബിജു മൂന്നാം സ്ഥാനവും നേടി. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…

Read More

എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : ആരോഗ്യവകപ്പ്, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. യുവ സമൂഹത്തിനിടയിൽ എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്ക്കരണം ഊർജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമൻ സി ഷാജു, അമൽ പ്രിൻസ് എന്നിവർ ഒന്നാം…

Read More

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി നടത്തി.

മീനങ്ങാടി: സര്‍ഗാത്മക രചനകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്കായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പ്രീത ജെ. പ്രിയദര്‍ശിനി, ജോയ് പാലക്കമൂല, ഡോ.ബാവ കെ. പാലുകുന്ന് എന്നിവര്‍ ക്ലാസെടുത്തു. സി.കെ. പ്രതിഭ, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, കെ. സുനില്‍കുമാര്‍, പി.കെ. സരിത എന്നിവര്‍ നേതൃത്വം നല്‍കി. 72 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Read More

വായനമത്സരം സംഘടിപ്പിച്ചു

തോണിച്ചാൽ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം സംഘടിപ്പിക്കുന്ന വായനോൽസവത്തിന്റെ ഭാഗമായി യു.പി തല വായനാ മത്സരം തോണിച്ചാൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ ജി. എൽ.പി. സ്ക്കൂൾ പയിങ്ങാട്ടിരിയിൽ വച്ച് സംഘടിപ്പിച്ചു. ജി എൽ പി സ്കൂൾ പയിങ്ങാട്ടിരിയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിവേദിത, നിയ ഫാത്തിമ എന്നിവർ വിജയികളായി. വിജയികൾക്ക് എടവക ഗ്രാമ പഞ്ചായത്തംഗം ശ്രീ. എം.പി വത്സൽ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ജി. എൽ പി സ്കൂൾ പയിങ്ങാട്ടിരി യിലെ പ്രധാന അധ്യാപിക ശ്രീമതി…

Read More

വിദ്യാകിരണം പരിപാടിക്ക് തുടക്കം കുറിച്ചു

വരയാൽ : ടാഗോർ ഗ്രസ്ഥാലയവും വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ടോട്ടം റിസോഴ്‌സ് സെന്റററുമായി സഹകരിച്ചു കൊണ്ട് വിദ്യാകിരണം പരിപാടിക് തുടക്കം കുറിച്ചു. ടോട്ടം റിസോഴ്സ് സെന്ററിന്റെ പദ്ധതികളെ കുറിച്ച് ഡയറക്ടർ ജയ്ശ്രീകുമാർ വിശദീകരിച്ചു. സെൻ്ററിൻ്റെ ഗവേണിങ് കൗൺസിൽ അംഗമായ നീതു, പ്രവർത്തകരായ ജിബിന, ശ്രേയ, സുനീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വരയാൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ആനന്ദൻ കെ വി പരിപാടിക്ക് ആശംസകൾ അറിയിച്ചു. വരയാൽ എസ് എൻ എം എൽ പി…

Read More