244 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച 244 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 218 പോസ്റ്ററുകള്‍, 12 ബാനറുകള്‍ ഒരു പ്രചരണ സാമഗ്രി, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 13 പോസ്റ്ററുകളും ഉള്‍പ്പെടുന്നു.

Read More

ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും പൊതു നിരീക്ഷകന്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂം മുഖേന തത്സമയം നിരീക്ഷിച്ചു….

Read More

സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു

നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം, കണക്കുകളുടെ ക്രമബദ്ധമായ രേഖപ്പെടുത്തല്‍, സമര്‍പ്പണ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകി.   ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 40 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനാവുക….

Read More

നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും എംസിഎംസിയുടെ നിരീക്ഷണത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ…

Read More

എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും സ്വീപ് അംഗം രതീഷ് വിശദീകരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തുക അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഉന്നതിയിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത് പങ്കെടുത്തു.   സ്വീപിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചുണ്ടേല്‍ ഹാരിസണ്‍സ് ലിമിറ്റഡ് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യവും വോട്ടിന്റെ ആവശ്യകതയും സ്വീപ് ടീം അംഗം കെ….

Read More

കെ സി കുഞ്ഞിരാമനെ സന്ദർശിച്ച്‌ ഒ ആർ കേളു

കാരക്കാമല: ഇവിടെ ഇരിക്കുമ്പോഴും മനസ് മുഴുവൻ തെരഞ്ഞെടുപ്പിലാണ്‌. എൽഡിഎഫ്‌ മൂന്നാമതും വരും. മാനന്തവാടിയിൽ നാട് മുഴുവൻ കേളുവിനൊപ്പമുണ്ട്‌. എൽഡിഎഫ്‌ സർക്കാരിനും ഒ ആർ കേളുവിനുമിത്‌ മൂന്നാം ഉ‍ൗഴമാണ്‌. നാടെങ്ങനെ മാറിയെന്ന്‌ ‍ഇ‍ൗ കട്ടിലിൽകിടന്ന്‌ ഞാൻ മനസ്സിലാക്കുന്നുണ്ട്‌. പിന്നെ ജനം കാണാതിരിക്കുമോ. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും’– മാനന്തവാടി മുൻ എംഎൽഎ കെ സി കുഞ്ഞിരാമൻ തന്നെ കാണെനെത്തിയ മാനന്തവാടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി മന്ത്രി ഒ ആർ കേളുവിനോട്‌ പറഞ്ഞു. വെള്ളി രാവിലെ പത്തോടെയാണ്‌ ഒ ആർ കേളു…

Read More

അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയുമായി എക്സൈസ്

പൊൻകുഴി -: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ “ഓപ്പറേഷൻ 2.0 യുടെ ഭാഗമായി അന്തർ സംസ്ഥാന അതിർത്തികളിൽ കർശന പരിശോധനയുമായി എക്സൈസ്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് സ്പെഷ്യൽ സ്‌ക്വാഡും,കർണാടക പോലീസും, കർണാടക വനം വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ….

Read More

യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി   ബി ജെ പി-സി പി എം ഡീലിന് കേരളത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും   സുല്‍ത്താന്‍ബത്തേരി: യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അമ്പലവയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു…

Read More

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.; സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും. അന്തിമപട്ടിക…

Read More

വോട്ട് ചിലപ്പ് :ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരില്‍ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സോഷ്യല്‍ മീഡിയാ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ചിലപ്പ് ഓണ്‍ലൈന്‍ ക്വിസ് പരിപാടി ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് അവബോധ ക്വിസ് സംഘടിപ്പിക്കുന്നത്. ഗൂഗിള്‍ ഫോം വഴിയാണ് മത്സരം. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ഏവര്‍ക്കും അവരവരുടെ സൗകര്യപ്രദമായ സമയങ്ങളില്‍ വോട്ട് ചിലപ്പില്‍ പങ്കെടുക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും…

Read More