വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ പ്രിയങ്ക.

കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിച്ചു. താന്‍ സന്തോഷവതിയാണെന്നാണ്…

Read More

പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്

സുൽത്താൻ ബത്തേരി:  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി എം.പി.യെയും യു. ഡി. എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും മുതിർന്ന യു. ഡി. എഫ്. നേതാക്കൾ സ്വീകരിച്ചു. മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ ഇരുവരെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ, എ. ഐ. സി. സി….

Read More

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തും : ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് ടി സിദ്ദിഖ് എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ കൽപ്പറ്റ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്,റെയിൽവേ,തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും അദ്ദേഹം…

Read More

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉൽഘാടനം ചെയ്തു.ചെയർമാൻ പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ചിന്നമ്മ ജോസ് സ്വാഗതം പറഞ്ഞു.മഞ്ചേശ്വരo എം.എൽ.എ.എ.കെ.എം.അഷ്‌റഫ്,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ സി.പി.മൊയ്‌ദു ഹാജി,സി.കുഞ്ഞബ്ദുല്ല പി.വി.എസ്.മൂസ്സ,ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ,അമ്മദ് കൊടുവേരി,പി.പി..ജോർജ്,ചിന്നമ്മ ജോസ്,പി.ബാലൻ,റംല മുഹമ്മദ്,പുഷ്പ,വി.അബ്ദുള്ള ഹാജി,ശറഫു മടംമ്പള്ളി,തുടങ്ങിയവർ സംസാരിച്ചു.

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍

കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന…

Read More

ഉറപ്പായും വോട്ടുചെയ്യും; സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ്…

Read More

സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: അബ്ബാസലി തങ്ങൾ

മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന…

Read More

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ ആശീർവാദം തേടി പ്രിയങ്ക

ഡൽഹി:കന്നിയങ്കത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്നതിനു മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രിയങ്കയെ ഖാർഗെ അശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമർപ്പിക്കുന്നത്. മല്ലികാർജജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ലോകസഭ പ്രതിപക്ഷ നേതാവും മുൻ വയനാട് എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്കയോടൊപ്പം ഉണ്ടാവും.

Read More

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധം:കെഎസ്‌യു

കല്‍പ്പറ്റ: വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെഎസ്‌യു പ്രസ്താവിച്ചു. നവംബര്‍ 12,13,14 തിയതികളിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ച് ജില്ലക്ക് അകത്തും പുറത്തുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് സുതാര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഎസ്‌യു വയനാട് ജില്ല സെക്രട്ടറി അജ്മല്‍ പള്ളത്ത്,ഷിജാസ് കൈപ്പണി, അഡോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Read More

ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സ്വീറ്റിയും, വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ…

Read More