തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

തലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ, മദ്രസ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ജനാധിപത്യത്തിന്റെ പ്രാധാന്യവും, ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. ഡിജിറ്റൽ ഇവിഎം ഉപയോഗിച്ച് യഥാർത്ഥ തിരഞ്ഞെടുപ്പിനെ ഓർമിപ്പിക്കും വിധം സ്കൂൾ, മദ്രസ തിരഞ്ഞെടുപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മദ്രസ ലീഡർമാർ , ക്ലാസ് ലീഡർമാർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. യാക്കൂത്ത് , മർജ്ജാൻ എന്നീ രണ്ട്…

Read More

നിയമസഭ സമിതി ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി സിറ്റിംഗ് നടത്തി

കൽപ്പറ്റ: നിയമസഭ സമിതി ജില്ലയിൽ ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി സിറ്റിംഗ് നടത്തി. ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി ചെയർമാനും പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎയുമായ ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് എ പി ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. നടപടികൾ ഉദ്യോഗസ്ഥർ സത്യസന്ധതയോടെയും സഹകരണമനോഭാവത്തോടെയും സ്വീകരിക്കണമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. മൃഗ സംരക്ഷണ/ക്ഷീര വികസന മേഖലയുടെ പുരോഗതി, അനധികൃത…

Read More

പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫ് വിജയിച്ചു

പടിഞ്ഞാറത്തറ: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം. യു.ഡി. എഫ് പാനലില്‍ നിന്നും കെ.കെ. മമ്മൂട്ടി,പി.കെ.വര്‍ഗ്ഗീസ്,എ.എം ശാന്തകുമാരി, എം.പി. ചെറിയാന്‍,കൃഷ്ണന്‍,അബ്ദുള്‍ നിസാര്‍,അബ്ദുള്‍ മുനീര്‍ എന്‍.കെ, സൗദ അബ്ദുള്‍ റഹിമാന്‍,ഷമീന നൗഫല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറത്തറ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഭരണ സ്വാധീനത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചടുക്കാന്‍ ഉള്ള എല്‍. ഡി.എഫി ന്റെ കുതന്ത്രങ്ങളെ മറികടന്നാണ് യുഡിഎഫിന്റെ വിജയമെന്ന് നേതാക്കള്‍ പറഞ്ഞു

Read More

പ്രിയങ്ക ഗാന്ധി നാളെ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ (28/11) വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും. എം..പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ…

Read More

വോട്ടര്‍പട്ടിക പുതുക്കല്‍: ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ അവലോകനം നടത്തി

കൽപ്പറ്റ : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. കരട് വോട്ടര്‍ പട്ടിക നവംബര്‍ 30 നും അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 നും പ്രസിദ്ധീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം. പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍…

Read More

ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്‌

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നു മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്‌. എൽഡിഎഫിന്‌ പ്രതീക്ഷിച്ച വോട്ട്‌ നേടാനായില്ല. ഇതു മുന്നണി പരിശോധിക്കും. പോളിങ്‌ ശതമാനം കുറഞ്ഞതാണ്‌ മുന്നണികളുടെ വോട്ട്‌ കുറച്ചത്‌. അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിനോടുള്ള വോട്ടർമാരുടെ നിസ്സംഗതയാണു പോളിങ് കുറയാൻ കാരണം. രാഹുൽ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട്‌ മണ്ഡലത്തിന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ്‌ പ്രിയങ്കയും പിന്തുടരുകയെന്നത്‌ വോട്ടെണ്ണൽ ദിവസംതന്നെ തെളിഞ്ഞു. വോട്ടെടുപ്പ്‌ കഴിഞ്ഞ…

Read More

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക…

Read More

ഉദ്യോഗസ്ഥര്‍ക്ക് അവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

Read More

പ്രിയങ്ക ഗാന്ധി സെൻ്റ് ജോസഫ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു. ലക്കിടിയിൽ ഒരു ബൂത്തിലും പ്രിയങ്ക സന്ദർശിക്കും. തുടർന്നു കോഴിക്കോട്ടേക്കു തിരിക്കും. ഉച്ചയോടെ ഡൽഹിക്കു പോകും.

Read More

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം. 44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം). 214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (…

Read More