വയനാട്ടിൽ സത്യൻ മൊകേരി; സിപിഐ സ്ഥാനാർത്ഥി

കൽപ്പറ്റ : വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്. വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത്. മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. വയനാട്ടിലെ…

Read More

പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ

കൽപ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. നാമനിർദേശ പത്രികയും ബുധനാഴ്ച സമർപ്പിക്കും. ഏഴ് ദിവസം വയനാട്ടിൽ പ്രിയങ്കയുടെ പര്യടനമുണ്ടാകും. രാഹുൽ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃയോഗത്തിൽ പ്രാഥമിക പ്ലാൻ തയാറായിട്ടുണ്ട്.

Read More

കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു; പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും, എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ ഒരു സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ സംബന്ധിച്ച് എതിരാളികള്‍ ദുര്‍ബലരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണെന്നും അത് നിസാരവത്ക്കരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയമായാലും, കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാലും യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ…

Read More

വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ; എൽഡിഎഫ് സജ്ജം; സ്ഥാനാർഥികൾ അതിവേഗമെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളെ നേരിടാൻ എൽഡിഎഫ് സജ്ജമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംഘടനാപരമായ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ തയാറെടുപ്പ് നടത്തിയിരുന്നു. സ്ഥാനാർഥി നിർ‌ണയം അതിവേഗമുണ്ടാകും. അതനുസരിച്ച് അനുബന്ധ പ്രവർ‌ത്തനങ്ങളുമുണ്ടാകുമെന്നും രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട് നിയമസഭയിൽ എൽഡിഎഫ് മുൻപ് വിജയിച്ചിട്ടുണ്ട്. ജയം തന്നെയാണു ലക്ഷ്യം. വയനാട്ടിലും നല്ല നിലയിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുണ്ടാകും. 2021ലെ തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെതിരെ എത്രയെത്ര ആക്ഷേപങ്ങളാണ് വന്നത്. 8 സീറ്റ് അധികം നേടിയാണ് ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത്. സർക്കാരിനെതിരായ പ്രചാരണം ജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ…

Read More

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.

Read More