സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: അബ്ബാസലി തങ്ങൾ

മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന…

Read More

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ ആശീർവാദം തേടി പ്രിയങ്ക

ഡൽഹി:കന്നിയങ്കത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്നതിനു മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രിയങ്കയെ ഖാർഗെ അശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമർപ്പിക്കുന്നത്. മല്ലികാർജജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ലോകസഭ പ്രതിപക്ഷ നേതാവും മുൻ വയനാട് എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്കയോടൊപ്പം ഉണ്ടാവും.

Read More

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധം:കെഎസ്‌യു

കല്‍പ്പറ്റ: വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെഎസ്‌യു പ്രസ്താവിച്ചു. നവംബര്‍ 12,13,14 തിയതികളിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ച് ജില്ലക്ക് അകത്തും പുറത്തുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് സുതാര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഎസ്‌യു വയനാട് ജില്ല സെക്രട്ടറി അജ്മല്‍ പള്ളത്ത്,ഷിജാസ് കൈപ്പണി, അഡോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Read More

ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സ്വീറ്റിയും, വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ…

Read More

ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Read More

ഉപതെരഞ്ഞെടുപ്പ് ഫ്ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു

കൽപ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും. വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50000 രൂപയില്‍…

Read More

പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്; രാഹുൽ ഗാന്ധിയും എത്തും

കല്പറ്റ: വയനാട് പാർലമെന്റ് ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു….

Read More

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ

മാനന്തവാടി : ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ സാസംക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം…

Read More

ആം ആദ്മി പാർട്ടി കണിയാമ്പറ്റ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു

കണിയാമ്പറ്റ: സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, സെക്രട്ടറി സൽമാൻ എൻ റിപ്പൺ, വൈ.പ്രസിഡൻ്റ് കൃഷ്ണൻകുട്ടി,ജില്ലാ കമ്മിറ്റി അംഗം അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു.

Read More

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു: കെ.സി. വേണുഗോപാൽ

മുക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതൃതല കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടും ചേലക്കരയും പാലക്കാടും യു.ഡി.എഫ്. ചരിത്ര ഭൂരിപക്ഷത്തിലാവും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. മുണ്ടകൈ ദുരന്തത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ദുരന്ത ബാധിതരോട് നീതി പുലർത്തുമെന്നായിരുന്നു പ്രതീക്ഷ. പ്രധാനമന്ത്രിയുടെ…

Read More