ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

മേപ്പാടി: ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 22-ാം വാർഷികം ‘ദീപ്തം 2025’- നോടനുബന്ധിച്ച് നിർമ്മിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാനേജിംഗ് ട്രസ്റ്റി ശ്രീ. യു. ബഷീർ നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സമഗ്ര പരിചരണം ലക്ഷ്യമാക്കി മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതിയുടെ നേതൃത്വത്തിൽ 9…

Read More

മെഡിക്കൽ കോളേജിന് വീൽചെയറുകൾ നൽകി.

മാനന്തവാടി :- വയനാട് മെഡിക്കൽ കോളേജിന് ഐ.എൻ.ടി.യു.സി 78-ാം സ്ഥാപക ദിനത്തിൽ വീൽചെയറുകൾ നല്കി.KGHDS എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി മാനന്തവാടി യുണിറ്റിൻ്റെ നേതൃത്ത്വത്തിൽ നല്കിയ വീൽ ചെയറുകൾ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലിയിൽ നിന്നും ഡോ:സക്കീർ ഏറ്റുവാങ്ങി.വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.എ.എം.നിശാന്ത്,എ.പി.ബാവ,ജിജി.എം.ജെ,കെ.കൃഷ്ണൻ,നെഴ്സിംഗ് സുപ്രണ്ട് ജാസ്മിൻ,എ.റെയിസ്,ശ്രിവിദ്യ അസ്മാബീവി എന്നിവർ പ്രസംഗിച്ചു.

Read More

സർക്കാരിന്റെ അനാസ്ഥ; വയനാട് മെഡിക്കൽ കോളേജിലേക്ക് മുസ്ലിം ലീഗ് മാർച്ചും, ധർണയും സംഘടിപ്പിച്ചു

മാനന്തവാടി :മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അനാസ്ഥക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു. മുമ്പ് ജില്ലാ ആശുപത്രിയിൽ നിന്നും കിട്ടിയ സേവനം പോലും രോഗികൾക്ക് ലഭിക്കാതെ മെഡിക്കൽ കോളേജ് വെറും കടലാസ്സിലും, ബോർഡിലും ഒതുക്കി ഗവണ്മെന്റും,മാനന്തവാടിക്കാരുടെ മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണന്നു ഉൽഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.ദയനീയമായി പരാജയപ്പെട്ട ഒരു മന്ത്രിയാണ് ഒ.ആർ.കേളു വെന്നും,ഇങ്ങനെ ഒരു മന്ത്രിയെ വയനാട്ടുകാർക്ക് ആവശ്യമില്ലെന്നും,മെഡിക്കൽ…

Read More

ചികിൽസാലയങ്ങൾ ദുരന്തഭൂമികയാവരുത്: എ.യൂസുഫ്.

മേപ്പാടി :- ജീവൻ രക്ഷിക്കേണ്ട ആതുരാലയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും നഷ്ടപരിഹാരവും ഖേദപ്രകടനങ്ങളും ഒന്നിനും പകരമാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ശ്വസിച്ച് മരണപ്പെട്ട മേപ്പാടി കോട്ടത്തറവയൽ പാറോളി നെസീറ (44)യുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ആയിരങ്ങൾ ചികിൽസ തേടിയെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ദാരുണമായ സംഭവം സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാനാണ്…

Read More

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

മുട്ടിൽ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ വെറ്ററിനറി ഡിസ്പെൻസറിയിൽ പദ്ധതിയുടെ ആറാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ രമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര നാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി…

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം

കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു….

Read More

കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങൾ വയനാട് മെഡിക്കൽ കോളേജിലും ഏർപ്പെടുത്തണം* *ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

  മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധർണാ സമരം നാളെ (03/05/2025) വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് നടക്കും. വയനാട് മെഡിക്കൽ കോളേജിൽ വേണ്ട പരിശോധനാ/ജീവൻ രക്ഷാ ഉപകരണങ്ങൾ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അവതാളത്തിലായ ഒ പി സംവിധാനം കാര്യക്ഷമമാക്കുക. അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്റ്റർമാരെ നിയമിക്കുകയും ചികിത്സാ സംവിദാനം കാര്യക്ഷമമാക്കുകയും ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More

ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.

കൽപ്പറ്റ : പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയത്തിലും മറ്റന്നാൾ രാവിലെ മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകൾ…

Read More

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു രക്ത ദാനം നടത്തി ഹോസ്പിറ്റൽ ഡെവല്മെന്റ് സോസൈറ്റി സ്റ്റാഫ് അസോസിയേഷൻ

മാനന്തവാടി: കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി മാനന്തവാടിമെഡിക്കൽ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിന പരിപാടിയുടെ ഭാഗമായി പ്രവർത്തകർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. HDSSA വർക്കിംഗ് പ്രസിഡന്റ് സവിത പി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജിജി എം ജെ ഉൽഘടനം നിർവഹിച്ചു , ജെറീഷ് എം എം , ബാവ എ.പി രക്തദാനസന്ദേശം നൽകി, അരുൺ വി ആർ, രാഹുൽ പിഡി…

Read More

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി: നന്മ ജീവകാരുണ്യ കൂട്ടായ്മയും, യുവരാജ് സിംഗ്ഫൗണ്ടേഷനും ചേർന്ന് സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു.നന്മ ജീവകാരുണ്യ കൂട്ടായ്മ സെക്രട്ടറിമുസമ്മിൽ സ്വാഗതം പറഞ്ഞു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്തനാർബുദ സ്ക്രീനിങ്ങിന് വിധേയമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട്നന്മ ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ദീൻ,ഹാഷിം എ.സി,കുഞ്ഞബ്ദുള്ളകോറോം,യുവരാജ് ഫൗണ്ടേഷൻ ഡോ: നിവേദിത,ഡോ: ശ്രീലാൽ,ജമി. എം,ആശാവാണി എന്നിവർ സംസാരിച്ചു.നന്മ…

Read More