മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഷോസ്പിറ്റൽ മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 31 നുള്ളിൽ ശുചീകരണ പ്രവർത്തനം പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

Read More

മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു നന്ദിയും പറഞ്ഞു. #ambalavayal #happyambalavayal #wayanad

അമ്പലവയൽ :മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു…

Read More

ആദിവാസി മേഖലയിൽ അമേരിക്കൻ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൽപ്പറ്റ : ജില്ലയിലെ ആദിവാസിമേഖലകൾ കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആർത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെൻസ്ട്രുവൽ ഹെൽത്ത് കിറ്റ് പരീക്ഷിക്കാൻ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയർന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന…

Read More

വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം; പിന്നിൽ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ്

മാനന്തവാടി: വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വയനാട് തലപ്പുഴ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടന്ന ഒരു സെമിനാറാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയൽ ഒന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാർച്ച് 20 മുതൽ 22…

Read More

ഏകദിന ശുചീകരണ യജ്ഞം നടത്തി

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ നിരവിൽപ്പുഴ, കോറോം, മക്കിയാട് എന്നിവിടങ്ങളിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ വ്യാപാര വ്യവസായി സംഘടന കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മ സേനാംഗങ്ങൾ ആരോഗ്യവകുപ്പ്, അംഗനവാടി ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ ട്രൈബൽ പ്രമോട്ടർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മക്കിയാട്, കോറോം, നിരവിൽപ്പുഴ ടൗണുകളെ ഹരിത ടൗണുകളായി പ്രഖ്യാപിക്കുകയും ചെയ്തു‌

Read More

സഹപാഠികളുടെ ഓർമ്മക്കായി കൂട്ടുകാർ കൈകോർത്തു; മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് ശ്രവണ സഹായി സമ്മാനിച്ചു

കൽപ്പറ്റ : അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹപാഠികൾക്കായി കൂട്ടുകാരുടെ കൂട്ടായ്മയിൽ കൈകോർത്ത് വയനാട് മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് കരുതലാകുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റാണ് 18 കുട്ടികൾക്കായി ശ്രവണ സഹായി ഉപകരണം സമ്മാനിച്ച് കരുതലായത്.ഞായറാഴ്ച ( 23 – 3- 2025 ) വൈകീട്ട് 3 ന് ഓർഫനേജിൽ നടന്ന ചടങ്ങിൽ ശ്രവണ സഹായി ഉപകരണം വിതരണം ചെയ്തു.2013 ൽ തിരുവനന്തപുരം സാരാഭായി എഞ്ചിനീയറിംഗ്കോളജ് പഠന വേളയിൽ വിനോദ യാത്രയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ…

Read More

ജീവിതത്തിലേക്ക് വീണ്ടും നടന്ന് വിനീത

മാനന്തവാടി : കഠിന വേദനയില്‍ ഏഴ് വര്‍ഷം തളര്‍ന്ന് കിടന്ന വിനീത നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് കാല്‍വെക്കുകകയാണ്. അരിവാള്‍ രോഗബാധയെ തുടര്‍ന്ന് ഇടുപ്പെല്ലിന് പഴുപ്പ് സ്ഥിരീകരിക്കുകയും മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ച സന്തോഷത്തിലാണ്. പുല്‍പ്പള്ളി കരിമ്പിന്‍ക്കൊല്ലി വീട്ടിലെ 32 കാരിയായ വിനീത ബിരുദ പഠന കാലത്താണ് കാലിന് വേദന അനുഭവപ്പെട്ട് വിവിധ ചികിത്സകള്‍ നടത്തിയിരുന്നു. ഇടുപ്പ് എല്ലിന് ആരംഭിച്ച പഴുപ്പ് ശരീരത്തിലേക്ക് ബാധിച്ചതോടെ ക്യാന്‍സര്‍ ബാധയാണെന്ന് പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ്…

Read More

ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോർജ്

വൈത്തിരി :ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാൻസ്‌ഫോർമേഷൻ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ…

Read More

സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി : സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുമെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കായി 24 ആശുപത്രികള്‍ വികേന്ദ്രീകരിച്ചതായും ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച സി.ടി സിമുലേറ്റര്‍ സ്‌കാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷം 5500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 150 ലേറെ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്….

Read More

അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട്: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി :  സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ…

Read More