ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം

മേപ്പാടി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ ധനം ഹെല്‍ത്ത്‌ കെയര്‍ സമ്മിറ്റ് 2025ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം…

Read More

ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

കല്‍പറ്റ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. മേപ്പാടി, കല്‍പറ്റ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ബോധവല്‍ക്കരണ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. കല്‍പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്രാഞ്ച്…

Read More

സൗജന്യ നേത്രപരിശോധനയും തിമിര ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ 420 പേർ പങ്കെടുത്തു. 20 ആശുപത്രി സ്റ്റാഫും ടീം കനിവിൻ്റെ 40 വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്…

Read More

ലോക വനിതാ ദിനം വനിതാ സംഗമം നടത്തി

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ്‌ പള്ളിയാൽ,…

Read More

കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കൽപ്പറ്റ: ദേശീയ ആരോഗ്യദൗത്യം വയനാട്, ഐഎംഎ കല്‍പ്പറ്റ, സ്വാസ്ത് മഹിളാ സ്വാസ്ത് ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഐഎംഎ കൽപ്പറ്റ ബ്രാഞ്ച് സെക്രട്ടറി ഡോ. സ്മിത സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടി ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പിഎസ് സുഷമ…

Read More

ആരോഗ്യം ആനന്ദം, അകറ്റാം അർബുദം : പുത്തൂർ വയലിൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യ കേരളം വയനാടും സ്വസ്ത് മഹിള സ്വസ്ത് ഭാരതും സംയുക്‌തമായി പുത്തൂർ വയൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. കൽപ്പറ്റ നഗരസഭ 18ാം വാർഡ് കൗൺസിലർ ഡി രാജൻ ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം വാർഡ് കൗൺസിലർ ജൈന ജോയ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ്.ബി. റീജിയണൽ മേധാവി സ്മൃതി സുരേഷ് നായർ പദ്ധതി വിശദീകരിച്ചു. നഴ്സിംഗ് ഓഫീസർ ശ്രുതി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. റോഷ്ന നന്ദിയും പറഞ്ഞു.

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി, ബയോകെമിസ്ട്രി,…

Read More

മാലിന്യ നിർമ്മാർജ്ജന പ്രവർത്തന യോഗം ചേർന്നു

പനമരം:  അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം ചേർന്നു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ വിലയിരുത്തൽ, പൊതുജനങ്ങളിൽ ബോധവത്കരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ, പൊതുജന പങ്കാളിത്തം ഉറപ്പാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കലാണ് ലക്ഷ്യം. കുടുംബശ്രീ – ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സർക്കാർ സ്വകാര്യ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌…

Read More

വയനാട് പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ വയനാട് ജില്ലാ പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലയണ നെഹ്റു മെമ്മോറിയൽ വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. വെള്ളമുണ്ട എസ് ഐ സാദിർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർമാരായ എൻ.പി. മഹാദേവൻ, അബൂബക്കർ സീഷാൻ, വായനശാല പ്രസിഡണ്ട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ജില്ലാ അസി….

Read More

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

മീനങ്ങാടി :ഗ്രാമപഞ്ചായത്ത് സമഗ്ര വയോജന ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ആയുർവേദ ഡിസ്പെൻസറി മുഖേന നൽകുന്ന ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ . വിനയൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. പി. നുസ്രത്ത് അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ ബി. കെ. നിഷ പദ്ധതി വിശദീകരണം നടത്തി. സ്ഥിര സമിതി അധ്യക്ഷൻ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ ,ശാന്തി സുനിൽ, നാസർ പാലയ്ക്ക മുല, ജിഷ്ണു കെ ബാലൻ, ശാരദാമണി ,ശ്രീജ…

Read More