ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ജസീല റംലത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി….

Read More

വെറ്ററിനറി യൂണിവേഴ്സിറ്റി ‘ഒപ്പം’ പദ്ധതിയിൽ ക്ഷീരകർഷകർക്ക് ധാതുലവണമിശ്രിതം നൽകി

പൂക്കോട്: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്കുള്ള ധാതുലവണമിശ്രിതം കരിന്തണ്ടൻ നഗർ, തളിപ്പുഴ, ചെമ്പട്ടി നഗർ ചുണ്ടേൽ എന്നിവിടങ്ങളിലെ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു. ചെമ്പട്ടിയിലെ ക്ഷീരകർഷകന് റബർ മാറ്റും ഇതോടൊപ്പം കൈമാറി.

Read More

‘ഒറ്റയ്ക്കല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’; രോഗീ പരിചരണ സന്ദേശവുമായി വിദ്യാർഥി കൂട്ടം.

മുട്ടിൽ : സ്പർശം പെയിൻ ആൻ്റ് പാലിയേറ്റീവ് സ്റ്റുഡൻസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ‘ഒറ്റയ്ക്കല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’ എന്ന സന്ദേശവുമായി രോഗീപരിചരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അമ്പതോളം കുട്ടി വൊളണ്ടിയർമാർ കിടപ്പുരോഗികളുടെ വീടുകളിലെത്തി സാന്ത്വന സന്ദേശം പകർന്നു. കുട്ടികൾ ഓണ സമ്മാനങ്ങൾ കൈമാറുകയും പാട്ടുകൾ പാടിയും സ്നേഹാശംസകൾ നേർന്നും രോഗികൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷം പകർന്നുമാണ് സന്ദർശന ദൗത്യം പൂർത്തീകരിച്ച് മടങ്ങിയത്. രാവിലെ 9 മണിക്ക് സ്പർശം ട്രഷറർ ജോസഫ് ജോർജ് കാക്കവയലിൽ നിന്ന് ഉദ്ഘാടനം ചെയ്ത സന്ദർശന…

Read More

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറം: മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്.UAE യില് നിന്നും വന്ന 38 വയസ്സുകാരനാണ് രോഗം. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരണമാണ് മലപ്പുറത്ത് ഉണ്ടായത്. നേരത്തെ ഡൽഹിയിലും ഒരാൾക്ക് എംപോക്സ് കണ്ടെത്തിയിരുന്നു.

Read More

സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി

വെള്ളമുണ്ട: മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ യൂണിറ്റിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗവണ്‍മന്റ് ഹൈസ്‌കൂളില്‍ വച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി. 70 പേരോളം പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പ് പുളിഞ്ഞാല്‍ വാര്‍ഡ് മെമ്പര്‍ ഷൈജ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കടുത്തവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്‌പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ഫാ. മനോജ് കവളക്കാടൻ ആശംസ അറിയിച്ചു സംസാരിച്ചു. എഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ സുമ നന്ദി…

Read More

കണ്ണിൽ നിന്ന് 6ഉം 10ഉം സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഫെലിക്സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്. 1977 ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ…

Read More

കിടപ്പുരോഗികള്‍ക്കു സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പല്‍പ്പള്ളി: വനം വകുപ്പ് ചെതലത്ത് റേഞ്ച് നടത്തിവരുന്ന സ്‌നേഹവും കരുതലും പദ്ധതിയുടെ ഭാഗമായി ദുബായ് കീംസ് എക്വിപ്‌മെന്റ്‌സ്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നിവയുടെ സഹായത്തോടെ ചീയമ്പം 73, വട്ടപ്പാടി, കോളിമൂല ഭാഗങ്ങളിലെ കിടപ്പുരോഗികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചീയമ്പം 73 ജീവസ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി…

Read More

ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

അമ്പലവയൽ: സർക്കാരിൻ്റെ നൂറു ദിന പരിപാടി കളുടെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തുന്ന ആയുഷ് വയോജന ക്യാമ്പ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സിൻ്റെ ആഭിമുഖ്യത്തിൽ സെന്റ് മാർട്ടിൻ ഹാളിൽനടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻസിംഗ് കമ്മിറ്റി അംഗം ജെസ്സി ജോർജ് സ്വാഗതം പറഞ്ഞു. സീനിയർ സിറ്റിസൺസ്…

Read More

നിറപുഞ്ചിരിയോടെ ആയിഷയും വാടക വീട്ടിലേക്ക് മടങ്ങി

മേപ്പാടി: 14 ദിവസത്തെ ഐസിയു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായി നീണ്ട 46 ദിവസത്തെ ചികിത്സക്ക് ശേഷം ആയിഷ എന്ന 69 കാരിക്ക് ഇതൊരു പുനർജൻമം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആയിഷ കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിൽ കുടുംബത്തിൽ ഉണ്ടായിരുന്ന 9 ആളുകളെ ആയിഷയ്ക്ക് നഷ്ട്ടമായി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആയിഷയെ ആദ്യ ദിവസം…

Read More

വയോജന ആയുർവേദ്; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടത്തറ : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കോട്ടത്തറ ആയുർവേദ ഡിസ്പെൻസറിയിൽ ” വയോജന ആയുർവേദ് ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ്, കോട്ടത്തറ ആയുർവേദ ഡിസ്പെൻസറി ആയുർഹെൽത്ത് & വെൽനെസ് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടത്തറ ഇ കെ നായനാർ സ്മാരക കമ്മ്യൂണി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ദിവ്യ…

Read More