പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

പുൽപ്പള്ളി.. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ അസൗകര്യങ്ങൾ…

Read More

സ്വച്ഛതാ ഹി സേവാ;.മെഗാ റാലി സംഘടിപ്പിച്ചു

ൽകൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശപ്രകാരം നടക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായും, മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെറെ ഭാഗമായും നടക്കുന്ന വിവിധങ്ങളായ മാലിന്യമുക്ത പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ മെഗാ റാലി സംഘടിപ്പിച്ചു. റാലിക്ക് കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ഐസക്ക് ടി.ജെ നേതൃത്വം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്ത‌ഫ, നഗരസഭാ സെക്രട്ടറി അലി…

Read More

രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദ്വാരക: ദ്വാരക സേക്രെഡ് ഹാർട്ട്‌ ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫാദർ സെബാസ്റ്റ്യൻ പീക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ഷൈമ ടി ബെന്നി, പ്രോഗ്രാം ഓഫീസർ ജിബി പി വി, ദേവന്ദു, ഷാനു എന്നിവർ സംസാരിച്ചു.

Read More

ലോക ഹൃദയ ദിനം; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ അസീസ്,…

Read More

ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്….

Read More

മുണ്ടക്കൈ ദുരന്തം; പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക് പറ്റിയവര്‍ക്കുമാണ് ഇനി മുസ്‌ലിംലീഗ് സഹായവുമായി എത്തുന്നതെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗികളുമായി വീട്ടില്‍ കഴിയുന്ന 125ലധികം ആളുകള്‍ക്ക് തുടര്‍ ചികിത്സ സഹായും, കിടപ്പ് രോഗികള്‍ക്ക് പരിചരണവും, സൗജന്യമായി മരുന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.പി ബാവഹാജി…

Read More

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും വീണ ജോർജ് ഇടുക്കിയിൽ പറഞ്ഞു. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 267 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ…

Read More

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

കല്‍പ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്ററില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ-ചികിത്സാ ക്യാമ്പ് നടത്തി. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാര്‍ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രന്‍, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ…

Read More

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ; സുരക്ഷാ നടത്തം സംഘടിപ്പിച്ചു.

കൽപറ്റ: രാജ്യത്ത് ആരോഗ്യ പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി കൽപറ്റ ജനറൽ ആശുപത്രിയിൽ സുരക്ഷാ നടത്തം സംഘടിപ്പിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിൻ്റെ ഭാഗമായി സംഘടനയുടെ വനിതാ പ്രവർത്തകരും ജീവനക്കാരും കണ്ടെത്തിയ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യുമെന്ന് കെ. ജി . ഒ .എ ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ അറിയിച്ചു . ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ സുരക്ഷാ…

Read More

ശ്രുതി ആശുപത്രി വിട്ടു

കൽപ്പറ്റ: വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രുതി. തെലങ്കാന എം.പി. മല്ലു രവി മുഴുൻ ചികിത്സാ ചിലവും വഹിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് എം.പി. ചികിത്സാ ചിലവ് വഹിച്ചത്. ടി. സിദ്ദീഖ് എം. എൽ.എ. ആശുപത്രിയിലെത്തിയാണ് ശ്രുതിയെ ഡിസ്‌ചാർജ് ചെയ്തത്.

Read More