കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ധർണ്ണ നടത്തി

മാനന്തവാടി : രോഗികളുടെ എണ്ണത്തിനനുസരിച്ച് ക്രമാധീതമായി നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച്, നിയമനം നടത്തുക, കേരളത്തിലെ ആരോഗ്യമേഖലയുട മികവ് നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മാനന്തവാടി മെഡിക്കൽ കോളജിൽ വെച്ച് ധർണ സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദലി അധ്യക്ഷത വഹിച്ചു KGNA ജില്ലാ പ്രസിഡൻ്റ് ശ്രീജ എ സി, രഞ്ജിത്, SNO ജിഷ എം കെ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു. SNO ബീന ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

Read More

കോളറ: നിരീക്ഷണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.

കൽപ്പറ്റ : കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ എല്ലാ വീടുകളിലെയും കിണര്‍, കുടിവെള്ള സ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് പൊതു കിണറുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസര…

Read More

നൂല്‍പ്പുഴ പി.എച്ച്.സിക്ക് 30 ലക്ഷം രൂപ അനുവദിച്ചു

കൽപ്പറ്റ : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 60 കെ.വി.എ ജനറേറ്റര്‍, 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിക്കുന്നതിന് രാജ്യസഭാ എം.പി പി.ടി ഉഷയുടെ എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച കത്ത് എം.പി യുടെ ഓഫീസില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് കൈമാറി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സ്ഥാപനത്തിന് എം.പി ഫണ്ട് ലഭിച്ചത്.

Read More

വയനാട് മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണ സമരവും നടത്തി

മാനന്തവാടി : കോടികള്‍ ചെലവഴിച്ച് പുതുതായി നിര്‍മ്മിച്ച വയനാട് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം തകര്‍ച്ചയിലേക്ക് നീങ്ങുകയും കക്കൂസ് മാലിന്യം ലിഫ്റ്റിലൂടെ പരന്നൊഴുകി ഉപയോഗ ശൂന്യമാവുകയും ചോര്‍ച്ചയുണ്ടായതിനാല്‍ സീലിംഗ് പാളികള്‍ അടര്‍ന്നു വീഴുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും അനാസ്ഥയുമാണ് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച…

Read More

കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി പോസിറ്റീവ്.

ബത്തേരി : കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴി ഞ്ഞദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നുമായി. രോഗലക്ഷണങ്ങളോടെ രണ്ടുപേർ കൂടി ചികിത്സ തേടി.

Read More

പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

Read More

പുൽപ്പള്ളി സി.എച്ച്സിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം: മർച്ചന്റ് അസോസിയേഷൻ.

പുൽപ്പള്ളി സി.എച്ച്.സി.യിലെ ഡോക്ടർമാരുടെ അപര്യാപ്തതയ്ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. അഞ്ഞൂറിലധികം രോഗികൾ ദിവസേന എത്തുന്ന പുൽപ്പള്ളി കമ്മ്യൂണിറ്റി സെന്ററിൽ കേവലം ഒന്നോ രണ്ടോ ഡോക്ടർമാരാണ് സാധാരണയായി ഉണ്ടാകുന്നത്.പുൽപ്പള്ളി – മുള്ളൻകൊള്ളി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ഈ ആശുപത്രിയിൽ നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ഡോക്ടറെ കാണാൻ സാധിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഒ.പി.ഇല്ലായിരുന്നുവെന്ന് മാത്രമല്ല,ഉച്ചവരെ ഒരേയൊരു ഡോക്ടർ മാത്രം 150 രോഗികളെ പരിശോധിക്കുകയും ബാക്കി…

Read More

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ ബിരുദദാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു.

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട്…

Read More

‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 31ന്.

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി പെരുവക റോഡിൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ഹോട്ടൽ വയനാട് സ്ക്വയർ വച്ച് രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ഇസിഎഫ് ചെയർമാൻ ഫാ. റോയി വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി…

Read More

കോളറ പകര്‍ച്ചവ്യാധി: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൽപ്പറ്റ : ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജല-ഭക്ഷ്യജന്യ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കണ്ടാനം കുന്ന്, ലക്ഷം വീട്, തിരുവണ്ണൂര്‍ ഉന്നതികളും ചുറ്റുമുള്ള 500 മീറ്റര്‍ പ്രദേശത്തും ജില്ലാ കളക്ടര്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത്…

Read More