പൂപ്പൊലി 2024: മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

അമ്പലവയൽ: ജനുവരി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം 1 മുതൽ 15 വരെ നടത്തുന്ന അന്തർദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ പവലിയൻ ബഹു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ആർ എ ആർ എസ് മേധാവി ഡോ. യാമിനി വർമ്മ, മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, അനാട്ടമി വിഭാഗം മേധാവി…

Read More

മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കൽപ്പറ്റ : എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ് വയനാട്ടിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി എന്നിവര്‍ അനുഗമിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലാണ് (ഡിഇഐസി) മിഷന്‍ ഡയറക്ടര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് രാജ്യത്തെ തന്നെ മികച്ച ആതുരാലയമെന്ന ഖ്യാതിയുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത ദിവസം രാവിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ തിരുനെല്ലി…

Read More

ഹെൽത്തി എടവക’ യ്ക്കായി ആരോഗ്യ ഗ്രാമസഭ ചേർന്നു

എടവക: എടവക പഞ്ചായത്തിൽ  ‘ഹെൽത്തി എടവക’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ള എല്ലാവർക്കും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്  ‘ഹെൽത്തി എടവക’. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെൽത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ’ സെക്രട്ടറി…

Read More

വയനാട് മെഡിക്കൽ കോളേജിന് രാഹുൽ ഗാന്ധി എം.പി. ആംബുലൻസ് നൽകി

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിന് എം.പി.രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം അദ്ദേഹത്തിൽനിന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഐ.എ.എസ് ഏറ്റുവാങ്ങി. എം.എൽ.എ. മാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടർ ഡോ.രേണുരാജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡി.എം.ഒ. ഡോ. ദിനേഷ്, എൻ.എച്ച്.എം. ഡി.പി.എം. ഡോ. സമീഹ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് എന്നിവർ സന്നിഹിധരായിരുന്നു. ആശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പുതിയ ആംബുലൻസ് സഹായകമാകും.

Read More

നാച്ചുറോപതി ദിനവും ലോക പൈല്‍സ് ദിനവും ആചരിച്ചു

കൽപ്പറ്റ : കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നാച്ചുറോപതി ദിനവും ലോക പൈല്‍സ് ദിനവും ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എ.വി.സാജന്‍ അധ്യക്ഷത വഹിച്ചു. ആനോറെക്ടല്‍ ക്ലിനിക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പ്രവീണ്‍, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്, യോഗ, നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിംനമോള്‍, ഫാര്‍മസിസ്റ്റ് ടി.സി.റോയ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ വിദ്യാര്‍ത്ഥികളായ വീട്ടമ്മമാര്‍ നാട്യയോഗ അവതരിപ്പിച്ചു….

Read More

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെല്ലൂർ : കെല്ലൂർ ഡബ്ല്യൂഎംഒ ബോയ്‌സ് ഹാബിറ്റേറ്റിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂഎംഒ കൺവീനർ മായൻ മണിമ അധ്യക്ഷനായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, വെള്ളമുണ്ട ഗ്രാമപഞ്ചാ യത്ത് മെമ്പർ റംല, ആഷിക്, മുഹമ്മദലി ഗസാലി, അബ്ദുറഹ്മാൻ, അഹമ്മദ് മാസ്റ്റർ, കെ എം അബ്ദുല്ല, ചെമ്പൻ ഉസ്മാൻ ഹാജി, എന്നിവർ പങ്കെടുത്തു.

Read More

എൻ.എസ്.വി പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു.

കൽപ്പറ്റ : സമൂഹത്തിൽ പുരുഷ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്കാൽപൽ വാസക്ടമി-എൻ.എസ്.വി) പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി ദിനീഷ് നിർവ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ….

Read More